ജില്ലയില്‍ 500 പേര്‍ക്ക് കൂടി കൊവിഡ്; 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ വ്യാഴാഴ്ച (21/10/2021) 500 പേര്‍ക്ക്‌ കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 16 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 7.74%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 38
ആന്തുര്‍നഗരസഭ 2
ഇരിട്ടിനഗരസഭ 5
കൂത്തുപറമ്പ്‌നഗരസഭ 2
മട്ടന്നൂര്‍നഗരസഭ 17
പാനൂര്‍നഗരസഭ 6
പയ്യന്നൂര്‍നഗരസഭ 49
ശ്രീകണ്ഠാപുരംനഗരസഭ 6
തളിപ്പറമ്പ്‌നഗരസഭ 8
തലശ്ശേരിനഗരസഭ 16
ആലക്കോട് 20
അഞ്ചരക്കണ്ടി 4
ആറളം 7
അയ്യന്‍കുന്ന് 4
അഴീക്കോട് 5
ചപ്പാരപ്പടവ് 1
ചെമ്പിലോട് 7
ചെങ്ങളായി 1
ചെറുകുന്ന് 5
ചെറുപുഴ 3
ചെറുതാഴം 12
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 6
എരമംകുറ്റൂര്‍ 5
എരഞ്ഞോളി 3
എരുവേശ്ശി 2
ഏഴോം 3
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 9
കതിരൂര്‍ 10
കണിച്ചാര്‍ 3
കാങ്കോല്‍ആലപ്പടമ്പ 3
കണ്ണപുരം 2
കരിവെള്ളൂര്‍പെരളം 3
കീഴല്ലൂര്‍ 5
കേളകം 8
കൊളച്ചേരി 1
കോളയാട് 7
കൂടാളി 6
കോട്ടയംമലബാര്‍ 4
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 10
മാടായി 6
മലപ്പട്ടം 1
മാലൂര്‍ 4
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 10
മൊകേരി 1
മുണ്ടേരി 7
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 5
നടുവില്‍ 8
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 2
പരിയാരം 8
പാട്യം 10
പട്ടുവം 1
പായം 11
പയ്യാവൂര്‍ 2
പെരളശ്ശേരി 5
പേരാവൂര്‍ 17
പെരിങ്ങോം-വയക്കര 3
പിണറായി 6
രാമന്തളി 4
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 2
ഉളിക്കല്‍ 4
വേങ്ങാട് 1
ആലപ്പുഴ 1

ഇതരസംസ്ഥാനം:

ആന്തുര്‍നഗരസഭ 1
അഞ്ചരക്കണ്ടി 1
എരമംകുറ്റൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
അഴീക്കോട് 1
ചെറുതാഴം 1
ധര്‍മ്മടം 1
കടന്നപ്പള്ളിപാണപ്പുഴ 2
കതിരൂര്‍ 1
കരിവെള്ളൂര്‍പെരളം 1
കുഞ്ഞിമംഗലം 1
മാടായി 1
പരിയാരം 1
പായം 1
തൃപ്പങ്ങോട്ടൂര്‍ 1

രോഗമുക്തി 665 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 271936 ആയി. ഇവരില്‍ 665 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 265300 ആയി. 1893 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3595 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3216 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3216 പേര്‍ വീടുകളിലും ബാക്കി 379 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 16327 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16327 പേരാണ്. ഇതില്‍ 15980 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2117876 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2117287 എണ്ണത്തിന്റെ ഫലം വന്നു. 589 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കണ്ണൂരിൽ 500 പേര്‍ക്ക്

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,86,888 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,77,907 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981. പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 667 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 81,496 കോവിഡ് കേസുകളില്‍, 9.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,202 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 326 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9855 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1531, കൊല്ലം 564, പത്തനംതിട്ട 586, ആലപ്പുഴ 635, കോട്ടയം 673, ഇടുക്കി 386, എറണാകുളം 1072, തൃശൂര്‍ 1181, പാലക്കാട് 602, മലപ്പുറം 685, കോഴിക്കോട് 827, വയനാട് 253, കണ്ണൂര്‍ 661, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 81,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,79,228 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,52,430), 47.03 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,25,59,913) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,56,384)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8733 പുതിയ രോഗികളില്‍ 7336 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2105 പേര്‍ ഒരു ഡോസ് വാക്‌സിനും 2974 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2257 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 13 മുതല്‍ 19 വരെയുള്ള കാലയളവില്‍, ശരാശരി 93,338 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 11,807 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 13%, 32%, 12%, 13%, 20% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

പയ്യന്നൂരില്‍ ഡ്രൈവിങ് സ്കൂളില്‍ വിജിലന്‍സ് റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

പയ്യന്നൂര്‍: പയ്യന്നൂരില്‍ കൈക്കൂലി കേസില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റിലായതിനുപിന്നാലെ കടുത്ത നടപടികളുമായി വിജിലന്‍സ്.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്കൂളിലും വിജിലന്‍സ് റെയ്ഡ് നടത്തി. പിലാത്തറ ചുമടുതാങ്ങിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലാണ് ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിെന്‍റ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.

പരിശോധനയില്‍ 22ഓളം രേഖകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യന്നൂര്‍ ആര്‍.ടി ഓഫിസിലെത്തിയ വിജിലന്‍സ് സംഘം എ.എം.വി.ഐ കരിവെള്ളൂര്‍ തെരുവിലെ പി.വി. പ്രസാദിനെ (43) കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടികൂടിയത്.

വാഹനത്തിെന്‍റ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷകരോട് പണം ആവശ്യപ്പെടുന്നുവെന്ന വിവരത്തിെന്‍റ അടിസ്ഥാനത്തില്‍ ഇയാള്‍ രണ്ട് മാസമായി വിജിലന്‍സിെന്‍റ നിരീക്ഷണത്തിലായിരുന്നു. രണ്ട് വണ്ടികളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സമീപിച്ച ഇടപാടുകാരനോട് ഓരോ വാഹനത്തിനും 3000രൂപ വീതം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവത്രെ.

രണ്ടുതവണ തുകയുമായി വാഹന ഉടമ എത്തിയെങ്കിലും അതുപോരെന്നുപറഞ്ഞ് ഒഴിവാക്കി. ഇതേത്തുടര്‍ന്നാണ് സംഭവം വിജിലന്‍സിെന്‍റ ശ്രദ്ധയില്‍പെടുത്തിയത്. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയ 6000 രൂപയുമായി വാഹന ഉടമയെ പ്രസാദിെന്‍റ അടുത്തേക്ക് അയച്ചു.

പണം വാങ്ങിയ പ്രസാദ്‌ ഉടന്‍ ഓഫിസിെന്‍റ താഴെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരന് കൈമാറുകയായിരുന്നുവത്രെ. മുണ്ടുടുത്ത് ആര്‍.ടി ഓഫിസ് പരിസരത്ത് നിലയുറപ്പിച്ച വിജിലന്‍സ് ഡിവൈ.എസ്.പി ഉള്‍പ്പെട്ട സംഘം ഉടനെത്തി പ്രസാദിനെ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട കേസിലാണ് ചുമടുതാങ്ങിയിലെ ഡ്രൈവിങ് സ്കൂളിലും റെയ്ഡ് നടത്തിയത്. കൈക്കൂലി കേസില്‍ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിലായതോടെ പയ്യന്നൂര്‍ ആര്‍.ടി ഓഫിസുമായി ബന്ധപ്പെട്ടുള്ള നിരവധി ക്രമക്കേടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ചുമടുതാങ്ങിയിലെ ഡ്രൈവിങ് സ്കൂള്‍ ഉടമ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായി ചേര്‍ന്ന് ആര്‍.ടി ഓഫിസില്‍ അവിഹിതമായി ഇടപെട്ട് കാര്യങ്ങള്‍ നേടിയതായി തെളിഞ്ഞിട്ടുണ്ട്. എ.എം.വി.ഐയെ പിടികൂടിയതിനുപിന്നാലെ കരിവെള്ളൂരിലെ വീട് റെയ്ഡ് ചെയ്ത് 69,000 രൂപയും സ്ഥലം വാങ്ങിയതിെന്‍റ രേഖയും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.

പരാതിക്കാരന്‍ നല്‍കിയ 6000 രൂപ കൂടാതെ 4500 രൂപയും സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരനില്‍നിന്നാണ് വിജിലന്‍സ് കണ്ടെടുത്തത്. ഫിനോഫ്തലിന്‍ കൈയില്‍ പുരളാതിരിക്കാനാണത്രെ തുക മറ്റൊരു സ്ഥാപനത്തില്‍ നല്‍കുന്നത്. അന്വേഷണം പൂര്‍ത്തിയാവുമ്പോഴേക്കും കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ എത്തുമെന്നാണ് സൂചന.

ആരുണ്ട് ചോദിക്കാൻ! ഇന്ധന വില ഇന്നും കൂടി

കൊച്ചി: ചെറിയ ഇടവേള എടുത്ത ശേഷം ഇന്ധനവിലയിലെ തുടർ വർധന തുടരുന്നു. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെയാണ് ഇന്ധവില വർധിച്ച് തുടങ്ങിയത്. ഇന്ന് തുടർച്ചയായ രണ്ടാം ദിവസവും വില വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 106.97 രൂ​പ​യും ഡീ​സ​ലി​ന് 100.70 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 108.79 രൂ​പ​യും ഡീ​സ​ലി​ന് 102.40 രൂ​പ​യു​മാ​യി.

ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഇ​ന്നു വ​രെ പെ​ട്രോ​ളി​ന് 4.60 രൂ​പ​യും ഡീ​സ​ലി​ന് 5.63 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു മെ​ന്നാ​ണ് സൂ​ച​ന.

കണ്ണൂര്‍ സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്ക്; തളിപ്പറമ്പില്‍ നൂറിലേറെ പേര്‍ മുദ്രാവാക്യം വിളിച്ച്‌ പ്രകടനം നടത്തി

കണ്ണൂര്‍ : കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്ക്. ലോക്കല്‍ സമ്മേളനത്തിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പുറത്തേക്ക് വന്നത്.

തളിപ്പറമ്പിലെ പാര്‍ട്ടി നേൃത്വത്തെ വെല്ലുവിളിച്ച്‌ നൂറിലേറെ പേര്‍ പ്രകടനം നടത്തി. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകളും കരിങ്കൊടിയും കെട്ടി. നഗരസഭ മുന്‍ ഉപാധ്യക്ഷനായിരുന്ന കെ മുരളീധരനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നില്‍.

തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ നിന്നും കെ മുരളീധരന്‍ ഇറങ്ങിപ്പോയിരുന്നു. തന്റെ അനുകൂലികളെ ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പെടുത്തുന്നില്ലെന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ പ്രകടനം നടത്തിയവര്‍ക്കും പോസ്റ്ററൊട്ടിച്ചവര്‍ക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം വിശദീകരണം.

ജില്ലയിൽ ഇന്ന് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന

കണ്ണുർ: ജില്ലയില്‍ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, ചന്തപുര സാംസ്‌കാരിക നിലയം, ഗവ. ഹൈസ്‌കൂള്‍ മയ്യില്‍, വയോജന വിശ്രമ കേന്ദ്രം കായലോട്, എല്‍സിഎം ലൈബ്രറി തൂവക്കുന്ന്, എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും, രാമന്തളി പ്രാഥമികാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം, നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും പാരിഷ് ഹാള്‍ കരിക്കോട്ടക്കരി, കാരുണ്യ ക്ലിനിക് കുടുക്കിമൊട്ട, എട്ടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയും അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ 10 മുതല്‍ മൂന്ന് വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

മാങ്ങ കയറ്റുമതിയില്‍ പ്രതീക്ഷയോടെ കുറ്റ്യാട്ടൂര്‍

മയ്യില്‍ : കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചതോടെ ഇവിടുത്തെ കര്‍ഷകര്‍ക്ക് കയറ്റുമതി വഴി മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുറ്റ്യാട്ടൂര്‍ ഗ്രാമം.

പഞ്ചായത്തിലെ മാങ്ങ കര്‍ഷകര്‍ക്കാവശ്യമായ സാമ്പത്തിക സഹായവും വര്‍ദ്ധിക്കും. ക്ലസ്റ്റര്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനം വഴി മാങ്ങ ഉത്പാദനത്തിലും വിപണനത്തിലും വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും ഇവരുടെ പ്രതീക്ഷയാണ്.

മാങ്ങയെന്നാല്‍ കുറ്റ്യാട്ടൂര്‍ കഴിഞ്ഞേയുള്ളൂ കണ്ണൂരുകാര്‍ക്ക്. കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ 200 ഹെക്ടറില്‍ പരന്നു കിടന്നിരുന്ന ആ മാമ്പഴ സമൃദ്ധിക്ക് ഭൗമ സൂചികപദവി. ജില്ലയില്‍ നിന്നുള്ള ഏഴോം നെല്ലിന് ഭൗമസൂചിക പട്ടികയില്‍ ഇടംനേടിയതിനു പിന്നാലെയാണ് കുറ്റ്യാട്ടൂര്‍ മാങ്ങയും ദേശസൂചിക രജിസ്‌ട്രേഷനിലേക്ക് ഇടം നേടിയത്.

കുറ്റ്യാട്ടൂര്‍ പഞ്ചായത്ത്, കൃഷി വകുപ്പ്, കുറ്റ്യാട്ടൂര്‍ മാംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പദവി ലഭിക്കുന്നതിനുള്ള പരിശ്രമം തുടരുകയായിരുന്നു. കേരളത്തിന്റെ കൂടുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ ഭൗമ സൂചികാ രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഭാഗമായാണ് കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്കും ഭൗമ സൂചിക പദവി ലഭിച്ചത്.

ഈ മാമ്പഴം കുറ്റ്യാട്ടൂര്‍, കൂടാളി, കുഞ്ഞിമംഗലം, മയ്യില്‍, ആറളം, മുണ്ടേരി എന്നി പഞ്ചായത്തുകളിലായി 350 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. നമ്പ്യാര്‍ മാങ്ങ എന്നപേരിലും ഈ മാങ്ങ അറിയപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്ക് രജിസ്‌ട്രേഷന്‍ ലഭിച്ചതോടെ മറ്റ് ദേശങ്ങളിലും വിപണി ലഭ്യമാകും.

കൂടുതല്‍ നാരുകളുള്ള ഇനം

കാര്‍ഷിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്‍ ജി.ഐ രജിസ്ട്രാര്‍ മുഖേനയാണ് കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാങ്ങ ഉത്പാദിപ്പിക്കുന്ന ആന്ധ്രാപ്രദേശില്‍ നടത്തിയ ഗവേഷണത്തിലാണ് മാങ്ങയുടെ കൂടുതല്‍ ഗുണഫലങ്ങള്‍ പുറം ലോകം അറിഞ്ഞത്. കുറ്റ്യാട്ടൂര്‍ ഇനം മാമ്പഴം കൂടുതല്‍ നാരുകള്‍ ഉള്ളതും നല്ല മധുരമുള്ളതുമാണ്. ഒരു മാങ്ങ ഏകദേശം നാനൂറു മുതല്‍ 600 ഗ്രാം വരെ തൂക്കമുണ്ടാകും.

‘കേന്ദ്ര ഭൗമസൂചിക രജിസ്‌ട്രേഷന്‍ കമ്മിറ്റിക്ക് മുമ്പില്‍ കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന്റെ സവിശേഷതകളും പ്രത്യേകതകളും അവതരിപ്പിക്കുകയും റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ വിശദമായി പഠിക്കുകയും മാങ്ങയുടെ ഗുണമേന്മകള്‍ പരിശോധിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് കുറ്റ്യാട്ടൂര്‍ മാമ്പഴത്തിനു ഭൗമ സൂചിക പദവി നല്‍കിയിട്ടുള്ളത്. ‘

കെ.കെ. ആദര്‍ശ്, കൃഷി ഓഫീസര്‍, കുറ്റ്യാട്ടൂര്‍

മാതമംഗലത്ത് തിമിംഗിലവിസർജ്യവുമായി രണ്ടുപേർ പിടിയിൽ; മോഹവില 30 കോടിയോളം

ആംബർഗ്രീസ്(File Photo)

തളിപ്പറമ്പ്: മാതമംഗലം കോയിപ്രയിൽ തിമിംഗിലവിസർജ്യവുമായി (ആംബർഗ്രീസ്) രണ്ടുപേർ പിടിയിൽ. ഒൻപത് കിലോയിലധികംവരുന്ന ആംബർഗ്രീസിന് ലോകമാർക്കറ്റിൽ 30 കോടിയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പിന്റെ പരിശോധനയിലാണ് വാഹനവുമായി പ്രതികൾ പിടിയിലായത്. മാതമംഗലം-കോയിപ്ര റോഡിൽ കണ്ണൂർ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.

അറസ്റ്റിലായ ഇസ്മായിൽ, അബ്ദുൽ റഷീദ്

കോയിപ്ര സ്വദേശി കെ.ഇസ്മായിൽ (44), ബെംഗളൂരു കോറമംഗല സ്വദേശിയായ അബ്ദുൽ റഷീദ് (53) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ആംബർഗ്രീസ് നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപയ്ക്ക് വില്ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. തളിപ്പറമ്പിൽ സി.സി.ടി.വി. ബിസിനസ് നടത്തുന്ന ഇസ്മായിലാണ് ബെംഗളൂരുവിലെ റഷീദിൽനിന്ന് ആംബർഗ്രീസ് വാങ്ങിയത്.

എണ്ണത്തിമിംഗിലങ്ങളിലുണ്ടാകുന്ന ആംബർഗ്രീസ് ഔഷധ-സുഗന്ധദ്രവ്യ നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണനിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ട എണ്ണത്തിമിംഗിലത്തിന്റെ ഏതെങ്കിലും ഉത്പന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ വി.പ്രകാശൻ, തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി.രതീശൻ, ഫ്ലയിങ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ചന്ദ്രൻ, പി.ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.മധു, സി.പ്രദീപൻ, ലിയാണ്ടർ എഡ്വേർഡ്, പി.പി.സുബിൻ, കെ.ഷഹല, ഫ്ളയിങ് സ്ക്വാഡ് സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി.പ്രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കണ്ണൂർ ജില്ലയിൽ നാളെ (21.10.2021) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫാത്തിമ ഹോസ്പിറ്റല്‍, അമ്പിളി ടാക്കീസ്, പഴയ ബസ് സ്റ്റാന്റ്, കോടതി പരിസരം, എല്‍ഐസി ഓഫീസ് പരിസരം, ലേഡീസ് കോര്‍ണര്‍, സ്റ്റേഡിയം, ചിന്മയ ബാലഭവന്‍ പരിസരം ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ എട്ട് മണി മുതല്‍ 11 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെരു -1, തെരു – 2, അഞ്ജു ഫാബ്രിക്കേറ്റര്‍സ്, മര്‍വ ടവര്‍, ടൈഗര്‍ മുക്ക്, ഇഎസ്‌ഐ, പി വി എന്‍, ഹില്‍ ടോപ്പ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഊര്‍പ്പഴശിക്കാവ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 രാവിലെ 7.30 മണി മുതല്‍ 9.30 വരയും ഒകെയുപി ഭാഗങ്ങളില്‍ രാവിലെ 9.30 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെയും കോശ്ശേര്‍മൂല ഭാഗങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് വരെയും പൂത്തിരിക്കോവില്‍, പൂകാവ്, മുച്ചിലോട്ട്കാവ് ഭാഗങ്ങളില്‍ രാവിലെ 9.30 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ വനജ, ശങ്കരന്‍ കട, പടിഞ്ഞാറെ മൊട്ട, പനങ്കാവ് , പനങ്കാവ് കുളം, നീരൊഴുക്കുംചാല്‍, പുതിയ തെരു മാര്‍ക്കറ്റ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ 9.30 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സിഎച്ച്എം, കണ്ണന്‍ചാല്‍, കെഎസ് ഡിസ്റ്റില്ലറി, വാരം, ചതുരക്കിണര്‍, ഐഎംടി, മറിയം ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ 8:30 മുതല്‍ വൈകിട്ട് 5:30വരെ വൈദുതി മുടങ്ങും.

മാതമംഗലം സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ, സുവിശേഷപുരം (കൂവപ്പ ഭാഗം ) ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ 5:30 മണി വരെ വൈദുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മേലെ ചൊവ്വ വാട്ടര്‍ടാങ്ക്, പരിസരം, അമ്പലക്കുളം അമ്പാടി റോഡ്, വിവേക് കോപ്ലക്‌സ് നന്തിലത്ത്, എകെജി റോഡ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ സെക്ഷന്‍ പുല്ലാഞ്ഞിട , നെരുവമ്പ്രം, കുറുവാട് , ഏഴോം, പൊടിത്തടം, ശ്രീസ്ഥ, മാടപ്പുറം, വീരാഞ്ചിറ,വെടിവെപ്പിന്‍ചാല്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍ 21 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പഴയങ്ങാടി: പിലാത്തറ – പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി ബസ്സ്റ്റാന്റിന് സമീപം ടാങ്കർ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും കണ്ണൂരിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. പരിക്കേറ്റ കാർ ഡ്രൈവറെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Create your website with WordPress.com
Get started