കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,72,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8874 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 80,892 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9012 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9401 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1309, കൊല്ലം 532, പത്തനംതിട്ട 183, ആലപ്പുഴ 401, കോട്ടയം 491, ഇടുക്കി 626, എറണാകുളം 1891, തൃശൂര്‍ 1121, പാലക്കാട് 437, മലപ്പുറം 556, കോഴിക്കോട് 1004, വയനാട് 141, കണ്ണൂര്‍ 519, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് 80,892 ഇനി ചികിത്സയിലുള്ളത്. 47,88,629 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.2 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,70,193), 47.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,26,74,831) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,60,101)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 9361 പുതിയ രോഗികളില്‍ 7769 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2199 പേര്‍ ഒരു ഡോസ് വാക്‌സിനും 3019 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2551 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍, ശരാശരി 85,845 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7670 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 18%, 15%, 34%, 13%, 12%, 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ബോംബ് കണ്ടെത്തി

മുഴപ്പിലങ്ങാട്: ഓട്ടം കഴിഞ്ഞ് രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ബോംബ് കണ്ടെത്തി.

ചാ​ലാ​ക്ക് റോ​ഡി​ലെ കെ. ​റി​ജേ​ഷി​െന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​യു​ടെ മു​ന്‍​ഭാ​ഗ​ത്ത് ഡ്രൈ​വ​റു​ടെ സീ​റ്റി​ന​ടു​ത്താ​യി സൂ​ക്ഷി​ച്ച സ്​​റ്റെ​പ്പി​നി ട​യ​റി​ന​ടു​ത്താ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ചാ​ലാ​ക്ക് റോ​ഡി​ലെ വീ​ടി​ന​ടു​ത്തെ റോ​ഡ​രി​കി​ല്‍ ബു​ധ​നാ​ഴ്ച പാ​ര്‍​ക്ക് ചെ​യ്ത ഓ​ട്ടോ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ബോം​ബ്​ ക​ണ്ട​ത്തി​യ​ത്.

എ​ട​ക്കാ​ട് പൊ​ലീ​സും ക​ണ്ണൂ​രി​ല്‍​നി​ന്ന്​ ബോം​ബ്​ സ്ക്വാ​ഡു​മെ​ത്തി ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള നാ​ട​ന്‍ ബോം​ബാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​ത്യേ​ക രാ​ഷ്​​ട്രീ​യ​മൊ​ന്നു​മി​ല്ലാ​ത്ത​യാ​ളാ​ണ്​ റി​ജീ​ഷ്. കു​ളം​ബ​സാ​റി​ലെ ഓ​ട്ടോ​സ്​​റ്റാ​ന്‍​ഡി​ലാ​ണ്​ വ​ണ്ടി നി​ര്‍​ത്തി​യി​ടാ​റു​ള്ള​ത്.

ധർമടത്ത് കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചുനീക്കൽ വൈകും

22Oct2021

ധർമടം: ധർമടത്ത് കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചുനീക്കൽ വൈകും. ഉപകരണങ്ങൾ പൂർണമായി എത്താത്തതും എത്തിയ ഉപകരണങ്ങൾ വഴിയിൽ കുടുങ്ങിയതുമാണ് പൊളിക്കുന്ന പ്രവൃത്തി വൈകുന്നത്. കടലിൽ മണൽത്തിട്ടയിൽ ഉറച്ചുനിൽക്കുന്ന കപ്പലിനെ കരയിലേക്ക് വലിച്ചടുപ്പിക്കാനുള്ള വീഞ്ചാണ് വഴിയിൽ കുടുങ്ങിയത്.

കപ്പൽ പൊളിക്കാനുള്ള ആവശ്യത്തിനായി താത്കാലികമായി നിർമിച്ച റോഡിലൂടെ കടൽതീരത്തേക്ക് ക്രെയിൻ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്നതിനിടയിൽ ക്രെയിൻ തകർന്നാണ് വീഞ്ച് വഴിയിലായത്. ഇത് ഇവിടെനിന്ന് മാറ്റാൻ മറ്റൊരു ക്രെയിൻ കൊണ്ടുവരേണ്ടിവരും. കപ്പൽ പൊളിച്ചുതുടങ്ങണമെങ്കിൽ കടൽത്തീരത്ത് രണ്ട്‌ വീഞ്ചുകൾ ഉറപ്പിച്ചുനിർത്തണം.

മറ്റൊരു വീഞ്ചും വലിക്കാനുള്ള കപ്പികളും ചങ്ങലകളും ഇനിയും എത്തേണ്ടതുണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന മാലി ദ്വീപിൽനിന്നുള്ള ചരക്കുകപ്പൽ കനത്ത മഴയിൽ ബന്ധിച്ച കയറുപൊട്ടി കടലിലൂടെ ഒഴുകി ധർമടത്തെത്തിയത്. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ മണൽത്തിട്ടയിൽ ഇടിച്ചുനിന്ന കപ്പൽ അഴീക്കലിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. കടലിൽ ഇത് നിർത്തുന്നതിനെച്ചൊല്ലി വിവാദങ്ങളുമുണ്ടായി.

കപ്പലിൽനിന്നുള്ള രാസവസ്തുക്കൾ കടലിൽ കലരുന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് കപ്പലിന്റെ ഭാഗങ്ങൾ പൊളിച്ചുകൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. നിരവധി ചർച്ചകൾക്കൊടുവിലാണ് കപ്പൽ ധർമടത്തുനിന്നുതന്നെ പൊളിച്ചുനീക്കാനുള്ള തീരുമാനമുണ്ടായത്. കളക്ടർ ഇതു സംബന്ധിച്ച ഉത്തരവുമിറക്കി.

ഇരുട്ടടി വീണ്ടും; ഇന്ധന വില ഇന്നും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100.96 രൂപയും പെട്രോളിന് 107. 20 രൂപയും വര്‍ധിച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 109.20ഉം ​ഡീ​സ​ല്‍ വി​ല 102.75 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്.

സംസ്ഥാനത്ത് ഇന്നു ബാങ്ക് പണിമുടക്ക്

സംസ്ഥാനത്ത് ഇന്നു ബാങ്ക് ജീവനക്കാർ പണിമുടക്കും. കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്‍റിന്‍റെ നയങ്ങൾക്കെതിരേ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്.

20 മുതൽ സിഎസ്ബി ബാങ്കിൽ പണിമുടക്ക് നടന്നുവരികയാണ്. ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒന്പതു സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

‘ആപ്പി’ലാവുന്നവര്‍; പണമടച്ച്‌ പരസ്യം കണ്ടാല്‍ വരുമാനം, ജാ ലൈഫിന്റേ പേരില്‍ പറ്റിക്കപ്പെട്ടത് പതിനായിരങ്ങള്‍

തിരുവനന്തപുരം: പണമടച്ച്‌ പരസ്യം കണ്ടുകൊണ്ടിരുന്നാല്‍ വന്‍ വരുമാനം നേടാമെന്ന് പറഞ്ഞ് ആളെപ്പറ്റിക്കുന്ന ആപ് ആണ് ഇപ്പോള്‍ ചില മലയാളികളുടെ ട്രെന്‍റ്. ജാ ലൈഫ് എന്ന പേരിലുള്ള ആപിലാണ് പണവും നിക്ഷേപിച്ച്‌ ശമ്പളം ഇന്നുവരും നാളെ വരും എന്ന് പ്രതീക്ഷിച്ച്‌ ചിലര്‍ പരസ്യവും കണ്ടിരിക്കുന്നത്.

നാലുമാസം മുമ്പ് ജാ ലൈഫിന്‍റെ ഇന്ത്യയിലെ തലവനായ ജോണിയെ ബംഗുളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തെങ്കിലും തട്ടിപ്പ് കമ്പനി യഥേഷ്ടം വിഹരിക്കുകയാണിപ്പോഴും.

പോള്‍ കുമ്പളം, കേരളത്തിലെ ജാ ലൈഫിന്‍റെ പ്രൊമോട്ടറാണ്. യൂടൂബില്‍ ചറപറ വീഡിയോ ഇടും, 1100 രൂപ നിക്ഷേപിക്കുക, 60 പരസ്യം കിട്ടും, വെറുതെ അത് കണ്ടോണ്ടിരിക്കുക, ഇതാണ് പണി. പണം നിക്ഷേപിച്ചിട്ടും എന്തേ പലര്‍ക്കും ശമ്പളം കിട്ടാത്തതെന്ന് ചോദിച്ചപ്പോള്‍ കുമ്പളത്തിന്‍റെ മറുപടിയിങ്ങനെ;

”രണ്ട് രീതിയിലുണ്ട്. ബോണസുമുണ്ട് പെമെന്‍റുമുണ്ട്. പേ മെന്‍റ് ആര്‍ക്കും കിട്ടുന്നില്ല. ബോണസ് അനേകര്‍ക്ക് കിട്ടുന്നുണ്ട് കേട്ടോ. ബോണസ് കിട്ടണമെങ്കില്‍ 1100 പോര. കണ്ടമാനം നിക്ഷേപിക്കണം. ആളുകളെയും ചേര്‍ക്കണം…”

കെണിയില്‍ കുടുങ്ങാതെ പോലീസില്‍ പരാതി നല്‍കിയ ആളുകളുമുണ്ട്. മലയാളികളടക്കം പതിനായിരങ്ങളാണ് ഇതുപോലെ പണവും നിക്ഷേപിച്ച്‌ പരസ്യവും കണ്ടുകൊണ്ടിരിക്കുന്നത്, ശമ്പളം എന്ന് കിട്ടുമോ എന്നറിയാതെ..

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ വെള്ളി (ഒക്ടോബര്‍ 22) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോം താലൂക്ക് ആശുപത്രി (ഓള്‍ഡ് ബില്‍ഡിങ്ങ് ), ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍, പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും കുത്തുപറമ്പ് താലൂക്ക് ആശുപത്രി, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം, ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം, പുന്നോല്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും, പെരുവയല്‍ ചര്‍ച്ച് ഹാള്‍ ഉച്ചക്ക് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും അയിത്തറ മമ്പറം ഹയര്‍ സെക്കന്ററി സ്‌കൂള്‍, കേളകം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

മാരക മയക്കു മരുന്നുമായി പുതിയങ്ങാടി സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: മയക്കുമരുന്നുനായ എംഡിഎംഎയുമായി പുതിയങ്ങാടി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പുതിയങ്ങാടി ബസ്റ്റാന്റ് പരിസരത്തു താമസിക്കുന്ന സി എച്ച്‌ ഷിഹാബിനെയാണ് എംഡിഎംഎയുമായി എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. യുഎഇയില്‍ കഞ്ചാവുമായി അറസ്റ്റിലായതിനെ തുടര്‍ന്ന് നാട് കടത്തപെട്ട ശിഹാബ്തി നാട്ടില്‍ തിരിച്ചെത്തി മയക്ക് മരുന്ന് കച്ചവടത്തിന്റെ കണ്ണിയായി മാറുകയായിരുന്നു.

നാട്ടില്‍ ബസ് ഡ്രൈവറായിരുന്ന ശിഹാബ് ഗള്‍ഫില്‍ പോയി മയക്ക് മരുന്നും കഞ്ചാവും വില്‍പന നടത്തി കിട്ടിയ വരുമാനത്തിലാണ് ആഡംബര വാഹനങ്ങളൊക്കെ സ്വന്തമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വദേശത്തുള്ള ശിഹാബ് നാട്ടിലെ ലഹരി സംഘങ്ങളുമായി നല്ല ബന്ധമാണ് സ്ഥാപിച്ചത്. ഹൈസ്‌കൂള്‍ പരിസരത്തെ ലഹരി മാഫിയയിലെ പ്രധാന വില്‍പനക്കാരനാണ് ശിഹാബ്.

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് പുറത്തിറങ്ങി

വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും മണ്ഡലങ്ങള്‍ മാറ്റുന്നതിനും പിശകുകള്‍ തിരുത്തുന്നതിനും മറ്റുമുള്ള മൊബൈല്‍ ആപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് (https://play.google.com/store/apps/details?id=com.eci.citizen) എന്ന് പേരിട്ട അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ലോഗിന്‍ ചെയ്യാതെ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ നടത്താനും ആപ്പില്‍ സൗകര്യമുണ്ട്. സാധാരണ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു പോലെ ടേംസ് ആന്റ് കണ്ടീഷന്‍സ് അനുമതി നല്‍കി തുടര്‍ നടപടികളിലൂടെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോംസബ്മിഷന്‍, സ്റ്റാറ്റസ് ട്രാക്കിങ്ങ് ഇലക്ടറല്‍ സര്‍ച്ച്, കംപ്ലയിന്റ്‌സ് ലിങ്കുകള്‍ ഹോംസ്‌ക്രീനില്‍ ലഭിക്കും.

ആപ്പിന്റെ ഹോംസ്‌ക്രീനില്‍ പോയി വോട്ടര്‍ രജിസ്‌ട്രേഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വോട്ടര്‍ രജിസ്‌ട്രേഷനുള്ള ഫോം ലഭിക്കും. ന്യൂ വോട്ടര്‍ രജിസ്‌ട്രേഷന്‍ റിസൈഡിങ് ഇന്ത്യ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ നടത്താം. മണ്ഡലം മാറുന്നതിനായി ഷിഫ്റ്റിംഗ് ഔട്ട് സൈഡ് എസി എന്ന ഐക്കണ്‍ ഉപയോഗിക്കണം.

ഹോം സ്‌ക്രീനില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയ്താല്‍ ഷിഫ്റ്റിംഗ് ഔട്ട് സൈഡ് അസംബ്ലി കോണ്‍സ്റ്റിറ്റ്വന്‍സി ലിങ്കിലൂടെ ഫോം സിക്‌സ് പൂരിപ്പിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഹോം സക്രീനില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് കറക്ഷന്‍ ഓഫ് എന്‍ട്രീസ് ലിങ്കില്‍ ഫോം എട്ടുപയോഗിച്ച് തിരുത്തലുകള്‍ വരുത്താം. വോട്ടര്‍ രജിസ്‌ട്രേഷന്‍ ഐക്കണിലെ ഡിലീറ്റേഷന്‍ ലിങ്കില്‍ ഫോം സെവന്‍ വഴി പേര് നീക്കാനും സൗകര്യമുണ്ട്.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും പേര് ചേര്‍ക്കുന്നതിനും പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

കണ്ണൂർ ജില്ലയിൽ നാളെ (22.10.2021) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ്, കിഴക്കേക്കര, ഗോള്‍ഡണ്‍ വര്‍ക്ക്‌ഷോപ്പ് ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 വെള്ളി രാവിലെ 9.15 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറ്റൂര്‍ മൂന്ന്, കണ്ണങ്ങാട് എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 22 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30വരെയും സുവിശേഷപുരം (കൂവപ്പ ഭാഗം) ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ കേന്ദ്രീയ വിദ്യാലയ, റെഡ് സ്റ്റാര്‍, ഇരിമ്പുകല്ലിന്‍ തട്ട്, എഞ്ചിനീയറിങ് കോട്ടേഴ്‌സ്, ലാസര്‍ ബോര്‍ഡ്, കനകാലയം, കുന്നുംപുറം, ആന്തൂര്‍ കാവ്, കമ്പില്‍ക്കടവ്, കൊവ്വല്‍, ഐഡിപി ഫെയ്‌സ് 2 എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 22 വെള്ളിരാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹോസപ്പിറ്റല്‍ സോളാര്‍, ഹോസപ്പിറ്റല്‍, സി ടി സ്‌കാന്‍, മോര്‍ച്ചറി, സെന്‍ട്രല്‍ സ്‌ക്കൂള്‍ എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 22 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും, അഞ്ചുക്കണ്ടി, അഞ്ചുക്കണ്ടിക്കുന്ന്, അഞ്ചുക്കണ്ടി റൈസ് മില്‍, വെസ്റ്റ് ബേ, ഹെറിട്ടേജ് ഹോംസ്, ചിറക്കല്‍ക്കുളം, പൂച്ചാടിയന്‍ വയല്‍, ജുമആത്ത് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു വരെയും വൈദ്യുതി മുടങ്ങും.

Create your website with WordPress.com
Get started