കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരം തേര്‍ളായി മുനമ്പത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

തേറലായി ദ്വീപിലെ ഹാഷിമിന്‍റെ പതിനാറുകാരനായ മകന്‍ അന്‍സബ് ആണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ പുഴയുടെ മധ്യത്തില്‍ വച്ചായിരുന്നു അപകടം.

തളിപ്പറമ്പില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സേനാംഗങ്ങളും നാട്ടുകാരും അന്‍സബിനായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ തെരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.

ജില്ലയിൽ ഇന്ന് 109 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

കണ്ണൂർ : ജില്ലയിൽ സപ്തംബർ 20 (തിങ്കളാഴ്ച ) 109 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷിൽഡ് ആണ് നൽകുക.

എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം . സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ വാക്‌സിനേഷൻ എടുക്കാൻ ബാക്കിയുണ്ടെങ്കിൽ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിൻ എടുക്കണം.

ഇനിയുള്ള ദിവസങ്ങളിൽ സെക്കന്റ് ഡോസിന് മുൻഗണനയുള്ളതിനാൽ , ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്സിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 8281599680, 8589978405, 8589978401 0497 2700194 , 04972713437.

ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ തിങ്കൾ (സപ്തംബര്‍ 20) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോം താലൂക് ആശുപത്രി, പെരിങ്കോന്നു യുവജന ഗ്രന്ഥാലയം സിആർസി വാർഡ് 12, ബോർഡ് സ്കൂൾ ചെറുകുന്ന് തറ, കണ്ണവം മദ്രസ്സ ഹാൾ,
ജിഎൽപി സ്കൂൾ കാൻഹിലേരി, ഇരിക്കൂർ സിഎച്ച്സി
എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയും,

വയോജന വിശ്രമ കേന്ദ്രം, മുഴപ്പിലങ്ങാട് 10 മണി മുതൽ 12:30 വരെയും ചെറുതാഴം എഫ്എച്ച്സി 10 മുതൽ ഉച്ചക്ക് രണ്ട് വരെയും ബേസിക് യു പി സ്കൂൾ മീത്തലെ പീടിക എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ലോട്ടറി വിൽപ്പനക്കാരൻ്റെ മേൽ കരി ഓയിൽ ഒഴിച്ചു

മയ്യിൽ: ഒറപ്പടി ബസ് വെയിറ്റിങ്ങ് ഷെൽട്ടറിൽ ഇരിക്കുകയായിരുന്ന എരിഞ്ഞിക്കടവ് നടുക്കെപുരയിൽ താമസിച്ചു വരുന്ന കലന്തൻ എന്നാളുടെ ശരീരമാസകലം കരിഓയിൽ ഒഴിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തി വരുന്ന കലന്തനെ പ്രാകൃത രീതിയിൽ ദേഹോപദ്രവം നടത്തിയവരെ കണ്ടെത്താനായി മയ്യിൽ പോലീസ് അന്വേഷണം നടത്തി വരുന്നു.

‘വിവാദങ്ങളില്‍നിന്ന് എല്ലാവരും പിന്‍വാങ്ങണം’; ഈഴവ സമൂഹത്തോട് ഖേദം പ്രകടിപ്പിച്ച്‌ ഫാ. റോയ് കണ്ണന്‍ചിറ

കോട്ടയം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ ചെറുപ്പക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുവെന്ന ആരോപണവുമായി രംഗത്തുവന്ന ‘കുട്ടികളുടെ ദീപിക’ ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണന്‍ചിറ മാപ്പ് പറഞ്ഞു. ‘ഷെക്കെയ്‌ന’ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വിഡിയോയിലാണ് ഇദ്ദേഹം ഈഴവ സമൂഹത്തോട് ഖേദം പ്രകടിപ്പിച്ചത്. എന്‍റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം ഞാന്‍ മാപ്പു ചോദിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

‘എന്‍റെ പരാമര്‍ശം കൊണ്ട് കേരളത്തിലെ മതേതര സങ്കല്‍പ്പത്തെയും സ്‌നേഹ സന്തോഷ ജന്യമായ സമൂഹ നിര്‍മിതിയെയും തടസ്സപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അടിത്തറ പാകുന്നതെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്​ട്ര നിര്‍മിതിക്ക് ഏറെ സഹായകരമാകുന്നതെന്നും അതിനാല്‍ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാന്‍ മക്കളെ ഉപദേശിക്കണമെന്നുമാണ് എന്‍റെ പ്രസ്താവനയുടെ ഉദ്ദേശ്യം.

പല മാതാപിതാക്കളും മക്കള്‍ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കല്‍ വന്ന് കരയാറുണ്ട്. അതുകൊണ്ടാണ് വളര്‍ന്നുവരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പുവരുത്താന്‍ വിശ്വാസ ഭദ്രത വേണമെന്ന് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായത്​. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്‍റെ ക്ലിപ്പ്​ പുറത്തുവന്നപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. അതില്‍ വളരെ ഖേദിക്കുന്നു. തന്‍റെ പ്രസ്താവന മൂലമുണ്ടായ വിവാദങ്ങളില്‍നിന്ന് എല്ലാവരും പിന്‍വാങ്ങണം’ -അദ്ദേഹം വിഡിയോയില്‍ പറഞ്ഞു.

ഒരു മാസത്തിനിടെ കോട്ടയത്തെ സിറോ മലബാര്‍ ഇടവകയില്‍നിന്ന് ഒമ്പതു പെണ്‍കുട്ടികളെ പ്രണയിച്ചുകൊണ്ടുപോയത് ഈഴവരാണെന്നും ഇതിന് ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച്‌ പരിശീലനം നല്‍കുന്നുണ്ടെന്നുമായിരുന്നു ഫാ. റോയ് കണ്ണന്‍ചിറ നേരത്തെ ആരോപിച്ചിരുന്നത്.

‘ശത്രുക്കളുടെ മുന്നൊരുക്കത്തി​െന്‍റ പത്തിലൊന്നുപോലും നമുക്ക്​ ഒരുക്കാന്‍ കഴിയുന്നില്ല. ലവ്​ ജിഹാദിനെക്കുറിച്ചും നാര്‍കോട്ടിക്​ ജിഹാദിനെക്കുറിച്ചും നമ്മള്‍ സംസാരിക്കുന്നുണ്ട്​. അതോടൊപ്പം മറ്റ്​ ഇതര കമ്യൂണിറ്റികളിലേക്കും നമ്മുടെ മക്കളെ ആകര്‍ഷിക്കാനുള്ള സ്​ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്​കരിച്ച്‌​ ചെറുപ്പക്കാ​രെ പരിശീലിപ്പിക്കുന്നുണ്ട്​ എന്ന വിവരം നമുക്ക്​ ലഭിച്ചിട്ടുണ്ട്​. ജാഗ്രത ഇല്ലാത്തവരായിരിക്കുന്നതാണ് നമ്മള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി.

പ്രണയം നടിച്ചും അല്ലാതെയും നമ്മുടെ മക്കളെ സ്വന്തമാക്കാന്‍ സഭയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിെന്‍റ പത്തിലൊന്നുപോലും, നമ്മുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താനും നമ്മുടെ മക്കളെ മാതാപിതാക്കളോടൊപ്പം ചേര്‍ത്തുനിര്‍ത്തി കത്തോലിക്ക സമുദായ രൂപവത്കരണത്തിെന്‍റ ഭദ്രത ഉറപ്പ് വരുത്താനും ഇതിനുവേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മതാധ്യാപകര്‍ക്ക്, വൈദികര്‍ക്ക് കഴിയുന്നില്ല എന്നത് ഈ വര്‍ത്തമാനകാലത്ത് കത്തോലിക്ക സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ്’ -അദ്ദേഹം പറഞ്ഞു. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ക്ഷമാപണവുമായി രംഗത്തുവന്നത്.

2003 മുതല്‍ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാ. റോയ്​ കണ്ണന്‍ചിറ. കൊച്ചേട്ടന്‍ എന്ന പേരില്‍ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചില്‍ഡ്രന്‍സ് ഡൈജസ്​റ്റ്​ ഇംഗ്ലീഷ് മാസിക അസോ. എഡിറ്റര്‍ ചുമതലയും വഹിക്കുന്നു.

മോഹന്‍ലാല്‍ നടന്‍, മഞ്ജു വാര്യര്‍ നടി, ലിജോ സംവിധായകന്‍; സൈമ അവാര്‍ഡ്‍സ് 2019 പ്രഖ്യാപിച്ചു

സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡ്‍സ് (SIIMA) പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങളാണ് ഇക്കുറി ഒരുമിച്ച്‌ പ്രഖ്യാപിക്കുന്നത്.

ഇതില്‍ 2019ലെ പുരസ്‍കാരങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്‍കാരം. ഇതില്‍ 2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്‍കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണ്. ചിത്രം ലൂസിഫര്‍. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യര്‍ക്കാണ് മികച്ച നടിക്കുള്ള പുരസ്‍കാരം. മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.

സൈമ അവാര്‍ഡ്‍ഡ് 2019, പുരസ്‍കാര പട്ടിക

നടന്‍- മോഹന്‍ലാല്‍ (ലൂസിഫര്‍)

നടി- മഞ്ജു വാര്യര്‍ (പ്രതി പൂവന്‍കോഴി, ലൂസിഫര്‍)

മികച്ച നടന്‍ (ക്രിട്ടിക്സ്)- നിവിന്‍ പോളി (മൂത്തോന്‍)

മികച്ച സിനിമ- ലൂസിഫര്‍

മികച്ച സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി (ജല്ലിക്കട്ട്)

കോമഡി നടന്‍- ബേസില്‍ ജോസഫ് (കെട്ട്യോളാണ് എന്‍റെ മാലാഖ)

പ്രതിനായകന്‍- ഷൈന്‍ ടോം ചാക്കോ (ഇഷ്‍ക്)

സഹനടന്‍- റോഷന്‍ മാത്യു (മൂത്തോന്‍)

സഹനടി- സാനിയ ഇയ്യപ്പന്‍ (ലൂസിഫര്‍)

പുതുമുഖ നടി- അന്ന ബെന്‍ (കുമ്പളങ്ങി നൈറ്റ്സ്)

നവാഗത നിര്‍മ്മാതാവ്- എസ് ക്യൂബ് ഫിലിംസ് (ഉയരെ)

പിന്നണി ഗായകന്‍- കെ എസ് ഹരിശങ്കര്‍ (പവിഴമഴ- അതിരന്‍)

പിന്നണി ഗായിക- പ്രാര്‍ഥന ഇന്ദ്രജിത്ത് (താരാപഥമാകെ- ഹെലെന്‍)

വരികള്‍- വിനായക് ശശികുമാര്‍ (ആരാധികേ- അമ്പിളി)

ജില്ലയിൽ 24 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കണ്ണൂർ : കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യുഐപിആര്‍ പത്തിൽ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ 24 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സപ്തംബര്‍ 20 മുതൽ സപ്തംബര്‍ 26 വരെയാണ്‌ നിയന്ത്രണം.

വാർഡുകൾ:

ആന്തൂര്‍ നഗരസഭ 6,21,25,27, മട്ടന്നൂർ നഗരസഭ 13, 21, തലശ്ശേരി നഗരസഭ 45, അഞ്ചരക്കണ്ടി 6, ആറളം 13, ചപ്പാരപടവ് 16, ചിറ്റാരിപറമ്പ് 1, എരുവേശ്ശി 7, ഇരിക്കൂർ 7, കല്യാശ്ശേരി 4, കോട്ടയം മലബാർ 6, കൊട്ടിയൂർ 14, കുന്നോത്ത്പറമ്പ് 17, മലപ്പട്ടം 3,4, മുഴപ്പിലങ്ങാട് 7,10 പട്ടുവം 9, പേരാവൂർ 7, തില്ലങ്കേരി 12.

ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍:

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവശ്യ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. അടിയന്തരവും അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്നതുമായ 24 മണിക്കൂറും തുടര്‍ പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം.

അവശ്യം വരുന്ന ഐ ടി എനേബിള്‍ഡ് സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ടെലികോം-ഇന്‍ര്‍നെറ്റ് സേവനദാതാക്കളുടെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതി യാത്രചെയ്യാം. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. പാല്‍, പഴം, പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം.

അവശ്യ വസ്തുക്കളുടെ ഹോം
ഡെലിവറി പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകളില്‍ നിന്നും രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെ ഹോം ഡെലിവറി മാത്രം. പാര്‍സല്‍ ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ അനുവദനീയമല്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. ചികിത്സയ്ക്കായി പോകുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വാക്‌സിനേഷന് ആവശ്യത്തിന് യാത്രചെയ്യേണ്ടവര്‍ക്കും യാത്രാനുമതി ഉണ്ടായിരിക്കും. മേല്‍ ആവശ്യത്തിനായി പോകുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കൈയ്യില്‍ സൂക്ഷിക്കണം.

ദീര്‍ഘദൂര ബസ്സ് സര്‍വ്വീസ് അനുവദനീയമാണ്. റെയില്‍വേ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട്, ബസ്സ് ടെര്‍മിനല്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ക്ക് എത്തിച്ചേരാനും തിരിച്ച് വരാനും മാത്രം പൊതു സ്വകാര്യ വാഹനങ്ങളില്‍ കൊവിഡ് മാനദണ്ഡ പ്രകാരം യാത്രചെയ്യാം. ഇത്തരം യാത്രക്കാര്‍ യാത്രാ രേഖകള്‍ ടിക്കറ്റ് കൈയ്യില്‍ സൂക്ഷിക്കണം. നേരത്തെ നിശ്ചയിച്ചിട്ടുള്ള വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും, പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം

കണ്ണൂർ ജില്ലയില്‍ 856 പേര്‍ക്ക് കൂടി കൊവിഡ്; 843 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഞായറാഴ്ച (19/09/2021) 856 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 843 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 13.37%.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 59
ആന്തുര്‍നഗരസഭ 6
ഇരിട്ടിനഗരസഭ 17
കൂത്തുപറമ്പ്‌നഗരസഭ 13
മട്ടന്നൂര്‍നഗരസഭ 20
പാനൂര്‍നഗരസഭ 15
പയ്യന്നൂര്‍നഗരസഭ 25
ശ്രീകണ്ഠാപുരംനഗരസഭ 5
തളിപ്പറമ്പ്‌നഗരസഭ 16
തലശ്ശേരിനഗരസഭ 47
ആലക്കോട് 17
അഞ്ചരക്കണ്ടി 10
ആറളം 5
അയ്യന്‍കുന്ന് 4
അഴീക്കോട് 11
ചപ്പാരപ്പടവ് 13
ചെമ്പിലോട് 10
ചെങ്ങളായി 19
ചെറുകുന്ന് 19
ചെറുപുഴ 6
ചെറുതാഴം 14
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 5
ധര്‍മ്മടം 6
എരമംകുറ്റൂര്‍ 20
എരഞ്ഞോളി 9
എരുവേശ്ശി 6
ഏഴോം 5
ഇരിക്കൂര്‍ 1
കടമ്പൂര്‍ 3
കടന്നപ്പള്ളിപാണപ്പുഴ 9
കതിരൂര്‍ 4
കല്യാശ്ശേരി 9
കണിച്ചാര്‍ 1
കാങ്കോല്‍ആലപ്പടമ്പ 2
കണ്ണപുരം 15
കരിവെള്ളൂര്‍പെരളം 6
കീഴല്ലൂര്‍ 2
കേളകം 5
കൊളച്ചേരി 6
കോളയാട് 7
കൂടാളി 12
കോട്ടയംമലബാര്‍ 5
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 19
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 4
മാടായി 4
മലപ്പട്ടം 1
മാലൂര്‍ 7
മാങ്ങാട്ടിടം 10
മാട്ടൂല്‍ 13
മയ്യില്‍ 7
മൊകേരി 3
മുണ്ടേരി 12
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 11
നടുവില്‍ 7
നാറാത്ത് 5
ന്യൂമാഹി 5
പടിയൂര്‍ 5
പന്ന്യന്നൂര്‍ 29
പാപ്പിനിശ്ശേരി 5
പരിയാരം 6
പാട്യം 6
പട്ടുവം 4
പായം 12
പയ്യാവൂര്‍ 6
പെരളശ്ശേരി 16
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 15
പിണറായി 38
രാമന്തളി 9
തില്ലങ്കേരി 10
തൃപ്പങ്ങോട്ടൂര്‍ 12
ഉദയഗിരി 3
ഉളിക്കല്‍ 8
വേങ്ങാട് 21
ആലപ്പുഴ 1
കാസര്‍ഗോഡ് 1
കോഴിക്കോട് 1
തിരുവനന്തപുരം 1

ഇതരസംസ്ഥാനം:

തലശ്ശേരിനഗരസഭ 1
അയ്യന്‍കുന്ന് 1
ഉളിക്കല്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

മാട്ടൂല്‍ 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
തലശ്ശേരിനഗരസഭ 1
ചെറുതാഴം 1
ധര്‍മ്മടം 1
പാട്യം 1
പയ്യാവൂര്‍ 1
പേരാവൂര്‍ 1
ഉളിക്കല്‍ 1

രോഗമുക്തി 1173 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 251287 ആയി. ഇവരില്‍ 1173 പേര്‍ ഞായറാഴ്ച (19/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 250431 ആയി. 1574 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6234 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5473 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5473 പേര്‍ വീടുകളിലും ബാക്കി 755 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 29317 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 29317 പേരാണ്. ഇതില്‍ 28588 പേര്‍ വീടുകളിലും 759 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1921579 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1920864 എണ്ണത്തിന്റെ ഫലം വന്നു. 715 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് 19 വാക്‌സിനേഷൻ സ്ഥിതിവിവരങ്ങൾ

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കണ്ണൂര്‍ 856

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisement

നിലവില്‍ 1,73,631 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 807 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,711 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2180, കൊല്ലം 1349, പത്തനംതിട്ട 1117, ആലപ്പുഴ 1414, കോട്ടയം 1434, ഇടുക്കി 1146, എറണാകുളം 5708, തൃശൂര്‍ 2584, പാലക്കാട് 1450, മലപ്പുറം 2514, കോഴിക്കോട് 3065, വയനാട് 976, കണ്ണൂര്‍ 1191, കാസര്‍ഗോഡ് 483 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,10,674 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Create your website with WordPress.com
Get started