തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്

പരപ്പനങ്ങാടി: സമയം വൈകിട്ട് 6 മണി. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പതിവില്ലാത്ത വിധം വലിയ സന്നാഹങ്ങളോടെ പൊലീസുകാരെ കണ്ടതോടെ യാത്രക്കാരും അമ്പരപ്പിലായി.

കോയമ്പത്തൂര്‍ കണ്ണൂര്‍ സ്‌പെഷല്‍ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനില്‍ നിറുത്തിയതിന് തൊട്ടുപിന്നാലെ പൊലീസുകാര്‍ രണ്ടുപേരെ ഓടിച്ചിട്ട് പിടികൂടി വാഹനത്തില്‍ കയറ്റികൊണ്ടുപോയി. കാര്യമറിയാതെ കാഴ്ച്ചക്കാര്‍ ആകാംക്ഷയില്‍ ഇരിക്കുമ്പോഴാണ് യഥാര്‍ത്ഥ വിവരം പൊലീസ് പുറത്തുവിടുന്നത്.

തോക്കുമായി രണ്ടുപേര്‍ ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് കാത്തുനിന്നത്.

ട്രെയിന്‍ വന്നയുടനെ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ ഓടി പോകാന്‍ ശ്രമിച്ചു. ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് തോക്ക് കണ്ടെടുത്തു. പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ തോക്കിനോട് സാമ്യമുള്ള കളിത്തോക്ക് ആണെന്ന് മനസിലായി.

ഇതോടെ യുവാക്കളെ വിട്ടയക്കുകയായിരുന്നു. തെറ്റായ വിവരം നല്‍കിയതാണോ അതോ കളിത്തോക്ക് കണ്ട് തെറ്റിദ്ധരിച്ചതാണോ എന്ന കാര്യം അന്വേഷിക്കുകയാണ് പൊലീസ്.

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ തിങ്കള്‍ (ഒക്ടോബര്‍ 25) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോം ഡിസിസി ഉമ്മറപ്പൊയില്‍ രാവിലെ 10 മണി മുതല്‍ 12 വരെയും വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, തില്ലങ്കേരി എഫ്എച്ച്‌സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും ചെങ്ങളായി ചെറാങ്കുന്ന് വയോജന വിശ്രമ കേന്ദ്രം, ചെറുകുന്ന് തറ എഫ്എച്ച്‌സി 10 മുതല്‍ രണ്ട് മണി വരെയും ചെറുതാഴം എഫ് എച്ച് സി, ഇരിക്കൂര്‍ സിഎച്ച് സി രാവിലെ 10 മുതല്‍ ഒരു മണി വരെയും പുളിങ്ങോം എഫ്എച്ച്‌സി 1.30 മുതല്‍ 3.30 വരെയും ധര്‍മ്മടം ശങ്കുസ് സ്മാരക വായനശാല, ചിറ്റാരിപ്പറമ്പ് ഏറാട്ടുകുളങ്ങര ജനകീയ മന്ദിരം വാര്‍ഡ് ഒമ്പത്, മുഴക്കുന്ന് കാക്കയങ്ങാട് പാര്‍വ്വതി ഓഡിറ്റോറിയം ഉച്ച രണ്ട് മണി മുതല്‍ നാലുവരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഞായറാഴ്ച (24/10/2021) 419 പേര്‍ക്ക്‌ കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 6.85%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 22
ആന്തുര്‍നഗരസഭ 10
ഇരിട്ടിനഗരസഭ 6
കൂത്തുപറമ്പ്‌നഗരസഭ 4
മട്ടന്നൂര്‍നഗരസഭ 6
പാനൂര്‍നഗരസഭ 2
പയ്യന്നൂര്‍നഗരസഭ 33
ശ്രീകണ്ഠാപുരംനഗരസഭ 6
തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 7
ആലക്കോട് 11
അഞ്ചരക്കണ്ടി 7
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 4
ചപ്പാരപ്പടവ് 6
ചെമ്പിലോട് 4
ചെങ്ങളായി 5
ചെറുകുന്ന് 4
ചെറുപുഴ 6
ചെറുതാഴം 2
ചിറക്കല്‍ 11
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 7
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 15
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 11
ഇരിക്കൂര്‍ 2
കടമ്പൂര്‍ 3
കടന്നപ്പള്ളിപാണപ്പുഴ 9
കതിരൂര്‍ 5
കല്യാശ്ശേരി 7
കണിച്ചാര്‍ 2
കാങ്കോല്‍ആലപ്പടമ്പ 7
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 15
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 1
കോളയാട് 6
കൂടാളി 4
കോട്ടയംമലബാര്‍ 2
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 3
മാടായി 1
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 3
മാട്ടൂല്‍ 2
മയ്യില്‍ 9
മൊകേരി 4
മുണ്ടേരി 14
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നടുവില്‍ 2
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 4
പരിയാരം 1
പാട്യം 1
പട്ടുവം 1
പായം 6
പയ്യാവൂര്‍ 3
പെരളശ്ശേരി 6
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 7
പിണറായി 6
രാമന്തളി 2
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 2
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 5

ഇതരസംസ്ഥാനം:

പയ്യന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 2
ചപ്പാരപ്പടവ് 1
എരമംകുറ്റൂര്‍ 1
പരിയാരം 1

വിദേശത്തുനിന്നുംവന്നവര്‍:

മുണ്ടേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 1
ആറളം 1
ചിറ്റാരിപ്പറമ്പ് 1
എരമംകുറ്റൂര്‍ 1
എരുവേശ്ശി 1
കരിവെള്ളൂര്‍പെരളം 1
കൂടാളി 1
കുറുമാത്തൂര്‍ 1
പേരാവൂര്‍ 2
വളപട്ടണം 1

രോഗമുക്തി 504 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 273235 ആയി. ഇവരില്‍ 504 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 266867 ആയി. 1986 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3369 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3057 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3057 പേര്‍ വീടുകളിലും ബാക്കി 312 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 14438 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14438 പേരാണ്. ഇതില്‍ 14136 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2135515 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2134917 എണ്ണത്തിന്റെ ഫലം വന്നു. 598 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.

അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ(23), ജിസ് ജോസ് (23) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലിടിച്ചാണ് അപകടം ഉണ്ടായത്.

കണ്ണൂര്‍ ഹോട്ടല്‍ സ്‌കൈ പാലസിലെ ജീവനക്കാരായ ഇരുവരും രാത്രി പതിനൊന്നരയോടെ ഭക്ഷണം കഴിച്ച്‌ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

അപകടം നടന്ന ഉടന്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.

കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്‍പറേഷന്‍ ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തെരുവുകച്ചവടക്കാരും കോര്‍പറേഷന്‍ ജീവനക്കാരും തമ്മില്‍ ഉന്തും തള്ളും. ഒടുവില്‍ സിഐ.ടി.യു നേതാക്കള്‍ ഇടപെട്ടപ്പോള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്മാര്‍ ഒഴിപ്പിക്കല്‍ അവസാനിപ്പിച്ച്‌ പിന്‍വാങ്ങി.

കണ്ണുര്‍ പ്രസ് ക്‌ളബ്ബ് ജങ്ഷനില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ കണ്ണുര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തൊഴിലാളികളും സിഐ.ടി.യു നേതാക്കളും ചേര്‍ന്ന് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ശനിയാഴ്‌ച്ച ഉച്ചയോടെയാണ് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനായി ലോറിയും മറ്റു വാഹനങ്ങളുമായി വന്‍ സന്നാഹത്തോടെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തിയത്.

തെരുവ് കച്ചവടം നടത്തുന്നവരുടെ എതിര്‍പ്പുമറികടന്ന് തുണിത്തരങ്ങളും മറ്റു സാധനങ്ങളും കോര്‍പറേഷന്‍’ജീവനക്കാര്‍ ലോറിയില്‍ കയറ്റി ഇതിനിടെയില്‍ വിവരമറിഞ്ഞു സ്ഥലത്തെത്തിയ സിഐ.ടി.യു നേതാവ് അരക്കന്‍ ബാലന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി ഇടപ്പെടുകയായിരുന്നു. തങ്ങളുടെ സാധനങ്ങള്‍ വിട്ടുനല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത വില്‍പന സാധനങ്ങള്‍ സിഐ.ടി.യു നേതാക്കളുടെ സാന്നിധ്യത്തില്‍ തെരുവു കച്ചവടക്കാര്‍ തിരിച്ചടുത്തു കൊണ്ടു പോയി.

ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എത്തിയത്. ബലമായി തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ഏറെ നേരം സംഘര്‍ഷമുണ്ടാക്കി. ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി ഉന്തുംതള്ളും കൈയാങ്കളിയും നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ നഗരപരിസരത്തെ അനധികൃത തെരുവു വ്യാപാരത്തിനെതിരെ കോര്‍പ്പറേഷന്‍ നടപടി തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ശനിയാഴ്‌ച്ച ഉച്ചയോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കണ്ണുര്‍ പ്രസ് ക്ലബ് പരിസരത്തു നിന്നും തെരുവുകച്ചവടക്കാരെ നേരത്തെയും കോര്‍പറേഷന്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഐ.എന്‍.ടി.യു.സി എതിര്‍ത്തിട്ടും കൊ വിഡ്‌നിയന്ത്രണങ്ങളുടെ പേരില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും കണ്ണുര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനനും ഭരണസമിതിയും പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഐ.എന്‍.ടി.യു.സി അംഗങ്ങളായ ഇരുപതോളം തെരുവ് കച്ചവടക്കാര്‍ സിഐ.ടി.യു നേതൃത്വവുമായി ബന്ധപ്പെട്ടത്.

തങ്ങളെ ഒഴിപ്പിക്കാനെത്തിയ വിവരം ഇവര്‍ സിഐ.ടി.യു നേതാവ് അരക്കന്‍ ബാലനെ അറിയിക്കുകയായിരുന്നു. ഉടന്‍ അദ്ദേഹവും മറ്റു നേതാക്കളും സ്ഥലത്തെത്തി ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു. സാധനങ്ങള്‍ തിരിച്ചു നല്‍കണമെന്ന് കച്ചവടക്കാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും കോര്‍പ്പറേഷന്‍ വാഹനം തടയുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.ബി രാജേഷും കച്ചവടക്കാരുമായി വാക്കേറ്റവും നടന്നു. കച്ചവടക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി ഉന്തുംതള്ളുമായത് സ്ഥിതി സംഘര്‍ഷത്തിലേക്ക് വഴിമാറി.

കച്ചവടക്കാര്‍ കോര്‍പ്പറേഷന്‍ വാഹനത്തിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ചതോടെ വാഹനം മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും കച്ചവടക്കാര്‍ വാഹനത്തില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടുപോയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിട്ടുണ്ട്. തങ്ങള്‍ക്ക് ബദല്‍ സംവിധാനം ആകും വരെ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉപദ്രവിക്കരുതെന്നാണ് തെരുവ് കച്ചവടക്കാരുടെ ആവശ്യം.

എന്നാല്‍ ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും വഴിയാത്രക്കാര്‍ക്ക് തടസമാകുന്ന തെരുവ് കച്ചവടം അതുവദിക്കാന്‍ കഴിയില്ലെന്നുമാണ് കോര്‍പറേഷന്റെ നിലപാട്. ഈ നിലപാടിനെതിരെ ഐ.എന്‍.ടി.യു സി നേതാക്കള്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന കോര്‍പറേഷന്‍ സമവായത്തിന് തയ്യാറായിട്ടില്ല. ഇതോടെ ഇരുപതോളം കച്ചവടക്കാര്‍ സിഐ.ടി.യു നേതാക്കളുടെ സഹായം തേടുകയായിരുന്നു.

26ന് തെക്കിബസാര്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെ മനുഷ്യചങ്ങല: മേല്‍പ്പാലത്തിനെതിരെ പ്രതിഷേധവും

കണ്ണൂര്‍: തെക്കി ബസാര്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെയുള്ള മേല്‍പാത അശാസ്ത്രീയമാണെന്നരോപിച്ച്‌ സൗത്ത് ബസാര്‍ ഫ്‌ളൈഓവര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ തെക്കിബസാര്‍ മുതല്‍ ചേമ്പര്‍ ഹാള്‍ വരെ പ്രതിഷേധ ചങ്ങല തീര്‍ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

ബദല്‍ നിര്‍ദേശം എന്ന നിലയില്‍ ഇപ്പോള്‍ പരിഗണനയിലുള്ള മേല്‍പ്പാലത്തിന് പകരം സര്‍വ്വെ പൂര്‍ത്തിയാക്കിയ പുതിയതെരു- താഴെചൊവ്വ-സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനങ്ങളുടെയും വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും പൂര്‍ണ സഹകരണത്തോടെ നാലുവരിയാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് വി.പി. ഉബൈസ് സത്താര്‍ , ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍, കെ.ടി. പ്രമോദ്, കൗണ്‍സില്‍ എം.വി .രാജേഷ്, ഒ.കെ .റയീസ്, ടി.പി. ശഹീദ് എന്നിവര്‍ സംബന്ധിച്ചു.

മേല്‍പാലം അശാസ്ത്രീയമെന്ന് പ്രതിഷേധക്കാര്‍

കണ്ണൂരില്‍ ഏറെ ഗതാഗതക്കുരുക്കുള്ള ശ്രീപുരം ജംഗ്ഷന്‍, ചെട്ടിപീടിക, കൊയിലി, എ.കെ.ജി ആശുപത്രി, രജിസ്ട്രാര്‍ ഓഫീസ് റോഡ്, ദിനേശ് ഓഡിറ്റോറിയം റോഡ് മുതലായ സ്ഥലങ്ങള്‍ ഒന്നും ഉള്‍പ്പെടുത്താതെ മേല്‍പ്പാലം അസൈന്‍ ചെയ്തു

 കിംസ്റ്റ് ആസ്പത്രിയുടെ മുമ്പില്‍ നിന്നും ആരംഭിച്ച്‌ 50 മീറ്ററിനുള്ളില്‍ 9 മീറ്റര്‍ വളവുള്ള അലൈന്‍മെന്റ് മേല്‍പ്പാലം നേരെ പോകണമെന്ന വ്യവസ്ഥയ്ക്ക് വിപരീതമാണ്. മേല്‍പ്പാത

ഇതുമൂലം മേല്‍പാലം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും വലിയ ഗതാഗതകുരുക്കുണ്ടാകും

മേല്‍പ്പാലം നിര്‍മ്മാണം തുടങ്ങിയാല്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടാനുള്ള യാതൊരു സംവിധാനമില്ല

 മേലെ ചൊവ്വ അടിപ്പാത നിര്‍മ്മാണം കൂടി ആരംഭിച്ചാല്‍ തളാപ്പ് മുതല്‍ താഴെ ചൊവ്വ വരെയുള്ള വാഹനങ്ങള്‍ തിരിച്ചു വിടാനുള്ള സംവിധാനമില്ല.

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ ഞായര്‍ (ഒക്ടോബര്‍ 24) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോം താലൂക്കാശുപത്രി (ഓള്‍ഡ് ബില്‍ഡിംഗ് ), ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം, തളിപ്പറമ്പ താലൂക്കാശുപത്രി, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, ഇരിട്ടി താലൂക്കാശുപത്രി, കാരുണ്യ സെന്റര്‍ പാനൂര്‍, സ്വാമി ആനന്ദ തീര്‍ഥ ട്രസ്റ്റ് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ആണ് പരിശോധന സമയം. പേരാവൂര്‍ താലൂക്കാശുപത്രിയില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും കണിച്ചാര്‍ ഡോ. പല്‍പ്പു മെമ്മോറിയല്‍ യു പി സ്‌കൂളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

ജില്ലയില്‍ ശനിയാഴ്ച (23/10/2021) 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കും

കണ്ണൂർ : ജില്ലയില്‍ ശനിയാഴ്ച (23/10/2021) 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :7.30%*

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 5
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 30
ശ്രീകണ്ഠാപുരം നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 4
തലശ്ശേരി നഗരസഭ 13
ആലക്കോട് 5
അഞ്ചരക്കണ്ടി 5
ആറളം 11
അയ്യന്‍കുന്ന് 6
അഴീക്കോട് 6
ചെമ്പിലോട് 3
ചെങ്ങളായി 3
ചെറുകുന്ന് 1
ചെറുപുഴ 6
ചെറുതാഴം 18
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 7
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 1
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 13
കതിരൂര്‍ 2
കല്യാശ്ശേരി 7
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 5
കരിവെള്ളൂര്‍ പെരളം 19
കേളകം 5
കൊളച്ചേരി 8
കോട്ടയംമലബാര്‍ 1
കൊട്ടിയൂര്‍ 14
കുന്നോത്തുപറമ്പ് 13
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 5
മാടായി 4
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 3
മാട്ടൂല്‍ 3
മയ്യില്‍ 8
മൊകേരി 1
മുണ്ടേരി 12
മുഴക്കുന്ന് 7
നടുവില്‍ 5
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 2
പാപ്പിനിശ്ശേരി 6
പരിയാരം 5
പാട്യം 2
പട്ടുവം 2
പായം 7
പയ്യാവൂര്‍ 2
പെരളശ്ശേരി 6
പേരാവൂര്‍ 12
പെരിങ്ങോം-വയക്കര 3
പിണറായി 2
രാമന്തളി 7
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 3
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 8
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:
കുഞ്ഞിമംഗലം 3

വിദേശത്തുനിന്നുംവന്നവര്‍:
രാമന്തളി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
ചെറുകുന്ന് 1
കടന്നപ്പള്ളി പാണപ്പുഴ 2
കുറ്റിയാട്ടൂര്‍ 1
പരിയാരം 1

രോഗമുക്തി 509 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 272815 ആയി. ഇവരില്‍ 509 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 266344 ആയി. 1925 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3488 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3155 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3155 പേര്‍ വീടുകളിലും ബാക്കി 333 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 14199 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14199 പേരാണ്. ഇതില്‍ 13879 പേര്‍ വീടുകളിലും 320 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2129406 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2128805 എണ്ണത്തിന്റെ ഫലം വന്നു. 601 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,430 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,655 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8775 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 725 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 80,555 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 257 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 142 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,229 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8780 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1431, കൊല്ലം 274, പത്തനംതിട്ട 364, ആലപ്പുഴ 554, കോട്ടയം 569, ഇടുക്കി 728, എറണാകുളം 1266, തൃശൂര്‍ 1034, പാലക്കാട് 620, മലപ്പുറം 349, കോഴിക്കോട് 723, വയനാട് 231, കണ്ണൂര്‍ 518, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 80,555 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,97,409 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,89,641), 47.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,28,16,079) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,64,602)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8909 പുതിയ രോഗികളില്‍ 7500 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2353 പേര്‍ ഒരു ഡോസ് വാക്‌സിനും 2181 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2966 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍, ശരാശരി 85,845 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7670 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 18%, 15%, 34%, 13%, 12%, 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിെന്‍റ മകന്‍ സുകൃത് ആണ് മരിച്ചത്.

വെള്ളിയാഴ്​ച രാവിലെ അദ്​ലിയയിലെ വീട്ടില്‍നിന്ന്​ വ്യായാമത്തിന്​ ഇറങ്ങിയതാണ്​. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന്​ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. ഉമ്മുല്‍ ഹസത്തെ ഒരു കെട്ടിടത്തി​െന്‍റ പിന്നിലാണ്​ മൃതദേഹം കണ്ടത്​.

ഇന്ത്യന്‍ സ്​കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയാണ്​ സുകൃത്​. മാതാവ്​: ചേതന. സഹോദരന്‍ തന്‍മയ്​ ഇന്ത്യന്‍ സ്​കൂള്‍ വിദ്യാര്‍ഥിയാണ്​.

Create your website with WordPress.com
Get started