സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാര്‍; സംഭവം തെങ്ങിൻതൈ വിതരണം ചെയ്യാനെത്തിയപ്പോൾ

പന്തളത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച്‌ പൊലീസുകാര്‍. ബി.ജെ.പി സംഘടിപ്പിച്ച സ്​മൃതികേരളം പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു സുരേഷ് ഗോപി എത്തിയത്.

പരിപാടിയോടനുബന്ധിച്ച്‌ തെങ്ങിന്‍തൈ വിതരണവും സംഘടിപ്പിച്ചിരുന്നു. വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന സുരേഷ് ഗോപിയുടെ സുരക്ഷയ്ക്കായി വഴിയില്‍ കാത്തുനിന്നിരുന്ന പോലീസുകാര്‍ ആണ് അദ്ദേഹത്തിന് സല്യൂട്ട് നല്‍കിയത്. വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സല്യൂട്ട് നല്‍കി. സംഭവത്തിെന്‍റ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Advertisement

അതേസമയം, പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിെന്‍റ ഭാഗമായി കൊട്ടാരക്കരയില്‍ ബി.ജെ.പി.നടത്തിയ പരിപാടിയില്‍ നിന്ന് താരം മടങ്ങിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. പരിപാടിയ്‌ക്കെത്തിയ സുരേഷ് ഗോപി കാറില്‍നിന്ന് ഇറങ്ങും മുമ്പുതന്നെ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം അദ്ദേഹം നല്‍കിയിരുന്നു. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ അകന്നുനിന്ന ശേഷമാണ് അദ്ദേഹം കാറില്‍ നിന്നിറങ്ങിയത്. എന്നാല്‍ തുടര്‍ന്നുണ്ടായ തിക്കും തിരക്കും താരം ശ്രദ്ധിക്കുകയും ചുറ്റുമുള്ളവരോട് സാമൂഹിക അകലം പാലിക്കണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

71 പേര്‍ക്ക് തെങ്ങിന്‍തൈ നല്‍കുന്ന പരിപാടിയായിരുന്നു തുടര്‍ന്ന് വേദിയില്‍. ആദ്യ രണ്ടുപേര്‍ക്ക് തൈ നല്‍കിയിട്ടും ചുറ്റുമുള്ള ആളുകളുടെ തിക്കും തിരക്കും കുറഞ്ഞില്ല. വീണ്ടും സാമൂഹിക അകലം പാലിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നായിരുന്നു അദ്ദേഹം വേദിവിട്ട് ഇറങ്ങിപ്പോയത്. തനിക്ക്​ സല്യൂട്ട്​ അടിക്കാതിരുന്ന ഒല്ലൂര്‍ എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടിയായിരുന്നു അടുത്തിടെ വിവാദമായത്.’ഞാന്‍ എം.പിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്​തു.

ബിസിനസ് സംരംഭങ്ങൾ മറയാക്കി കള്ളപ്പണം വെളുപ്പിച്ചു; ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി

ED against bineesh kodiyeri

ബിസിനസ് സംരംഭങ്ങൾ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർണാടക ഹൈക്കോടതിയിൽ. ബിനീഷ് കോടിയേരിയേരിയുടെ ഡ്രൈവർ അനികുട്ടൻ, സുഹൃത്ത് അരുൺ എന്നിവർ അന്വേഷണവുമായി സഹകരിക്കാത്തതിൽ ദുരൂഹത ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബംഗളൂരു കളളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയ്ക്കെതിരെ ആയിരുന്നു ഇഡിയുടെ വാദം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം ജൂലൈ മാസം പൂർത്തിയായിരുന്നു. മയക്കുമരുന്ന് കേസില്‍ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പ്രതിചേർക്കാത്തതിനാല്‍ കേസിനെ ആധാരമാക്കി ഇ.ഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.

Advertisement

തനിക്കെതിരെ കേരളത്തിലും ദുബൈയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ബംഗളൂരു ലഹരിക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ രണ്ട് തട്ടിലാണ്. ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.

കന്നട സീരിയൽ നടി അനിഘയാണ് എൻ.സി.ബി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവിന്ദ്രൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ എൻ.സി.ബിയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടേയും എൻ.സി.ബിയുടേയുംകുറ്റപത്രങ്ങൾ കോടതിയുടെ പരിഗണനയിലാണുള്ളത്.

കണ്ണൂർ ജില്ലയില്‍ 700 പേര്‍ക്ക് കൂടി കൊവിഡ്; 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ തിങ്കളാഴ്ച (20/09/2021) 700 പേര്‍ കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 688 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :13.89%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 49
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 19
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 43
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 6
തലശ്ശേരി നഗരസഭ 24
ആലക്കോട് 3
അഞ്ചരക്കണ്ടി 10
ആറളം 7
അയ്യന്‍കുന്ന് 3
അഴീക്കോട് 10
ചപ്പാരപ്പടവ് 4
ചെമ്പിലോട് 13
ചെങ്ങളായി 1
ചെറുകുന്ന് 6
ചെറുപുഴ 4
ചെറുതാഴം 15
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 4
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 3
എരഞ്ഞോളി 6
എരുവേശ്ശി 2
ഏഴോം 7
ഇരിക്കൂര്‍ 3
കടമ്പൂര്‍ 10
കടന്നപ്പള്ളിപാണപ്പുഴ 14
കതിരൂര്‍ 6
കല്യാശ്ശേരി 21
കണിച്ചാര്‍ 3
കാങ്കോല്‍ആലപ്പടമ്പ 8
കണ്ണപുരം 7
കരിവെള്ളൂര്‍പെരളം 5
കീഴല്ലൂര്‍ 7
കേളകം 6
കൊളച്ചേരി 1
കോളയാട് 7
കൂടാളി 9
കോട്ടയംമലബാര്‍ 8
കൊട്ടിയൂര്‍ 12
കുന്നോത്തുപറമ്പ് 33
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 7
മാടായി 11
മാലൂര്‍ 8
മാങ്ങാട്ടിടം 9
മാട്ടൂല്‍ 6
മയ്യില്‍ 5
മൊകേരി 8
മുണ്ടേരി 11
മുഴക്കുന്ന് 11
മുഴപ്പിലങ്ങാട് 4
നടുവില്‍ 5
നാറാത്ത് 4
ന്യൂമാഹി 2
പടിയൂര്‍ 3
പന്ന്യന്നൂര്‍ 11
പാപ്പിനിശ്ശേരി 3
പരിയാരം 10
പാട്യം 21
പട്ടുവം 3
പായം 16
പെരളശ്ശേരി 8
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 1
പിണറായി 7
രാമന്തളി 14
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 1
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 17
കോഴിക്കോട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
അഴീക്കോട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ആറളം 1
ചിറക്കല്‍ 1
കോട്ടയംമലബാര്‍ 1
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂര്‍ 1
പരിയാരം 1

രോഗമുക്തി 1071 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 251994 ആയി. ഇവരില്‍ 1071 പേര്‍ തിങ്കളാഴ്ച (20/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 243096 ആയി. 1594 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5956 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5212 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5212 പേര്‍ വീടുകളിലും ബാക്കി 744 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 28565 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 28565 പേരാണ്. ഇതില്‍ 27822 പേര്‍ വീടുകളിലും 743 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1926615 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1925863 എണ്ണത്തിന്റെ ഫലം വന്നു. 752 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കണ്ണൂരിൽ 700 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,96,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,399 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,704 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1507 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,67,008 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂര്‍ 2369, പാലക്കാട് 1590, മലപ്പുറം 2423, കോഴിക്കോട് 2316, വയനാട് 942, കണ്ണൂര്‍ 1079, കാസര്‍ഗോഡ് 281 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,32,897 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തേറളായി മുനമ്പത്ത് കടവിൽ ഒഴുക്കിൽ പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തേറളായി: തേറളായി മുനമ്പത്ത് കടവിൽ ഒഴുക്കിൽ പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി . കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ പുഴയുടെ മധ്യത്തില്‍ വച്ച് ഒഴുക്കില്‍ പെടുകയായിരുന്നു. തേറളായി സ്വദേശി ഹാഷ്മി ന്റെ മകൻ അൻസബ് (16) ആണ് മരിച്ചത്.

തളിപ്പറമ്പ ഫയർ സ്റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിനൊവിൽ അപകട സ്ഥലത്ത് വെച്ച് കണ്ടെത്തുകയായിരുന്നു.

കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍; നിര്‍ണ്ണയകമായത് എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരം


കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട രണ്ട് കിലോ കഞ്ചാവുമായി കര്‍ണ്ണാടക, ആസ്സാം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായി.

കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സി ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക ക്വാര്‍ട്ടേസില്‍ വച്ച്‌ രണ്ടു കിലോ 50 ഗ്രാം കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശി സജീദ് മുഹമ്മദ് (24) ആസ്സം സ്വദേശി ഇക്രാമുല്‍ ഹക്ക് (22) എന്നിവരെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിലാണ് അതിഥി തൊഴിലാളികളായ ഇവരെ പിടികൂടിയത് . കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച്‌ സൈക്കിളില്‍ യാത്ര ചെയ്ത് കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വന്‍ ലാഭത്തില്‍ കഞ്ചാവ് കച്ചവടം ചെയ്യുന്ന ഇവരെ ആഴ്‌ച്ചകളോളമുള്ള രഹസ്യ നിരീക്ഷണത്തിലൊടുവിലാണ് എക്‌സൈസിന്റെ വലയികപ്പെട്ടത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ടി യേശുദാസന്‍, പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫര്‍ണാണ്ടസ്, പി കെ ദിനേശന്‍ (ഗ്രേഡ്), എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ വി ഹരിദാസന്‍ ,പി നിഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

കരാറുകാരനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവം; ഒരാള്‍കൂടി പിടിയില്‍


പയ്യന്നൂര്‍: പരിയാരത്ത് യുവതിയുടെ ക്വട്ടേഷന്‍ പ്രകാരം കെട്ടിട കരാറുകാരനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ നേരിട്ടു പങ്കുള്ള ഒരാള്‍കൂടി പിടിയില്‍. നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി അഖില്‍ കുമാറിനെയാണ് (22) പരിയാരം എസ്.ഐ കെ.വി. സതീശെന്‍റ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇതോടെ കേസില്‍ ക്വട്ടേഷന്‍ നല്‍കിയ സ്ത്രീ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. സംഭവത്തില്‍ നീലേശ്വരം സ്വദേശിയായ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.

ഭര്‍ത്താവിെന്‍റ സുഹൃത്തായ കെട്ടിട കരാറുകാരന്‍ സുരേഷ് ബാബുവിനെ വധിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴയുന്നതായി വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ അറസ്റ്റ്. ഏറെ വിവാദം സൃഷ്ടിച്ച കേസില്‍ കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് നാലുപേരെ പരിയാരം പൊലീസ് അറസ്റ്റുചെയ്തത്. നീലേശ്വരം സ്വദേശി സുധീഷ്, നെരുവമ്പ്രത്തെ ജിഷ്ണു, അഭിലാഷ് എന്നിവരും ചെറുതാഴം പാലയാട്ടെ രതീശനുമാണ് പിടിയിലായത്. പിന്നീട് ഇവരെ കസ്റ്റഡില്‍ വാങ്ങി ചേദ്യം ചെയ്തപ്പോഴാണ് നീലേശ്വരത്തെ കൃഷ്ണദാസ് അറസ്റ്റിലായത്.

യ​ഥാ​ര്‍ഥ ക്വ​ട്ടേ​ഷ​ന്‍ സം​ഘം നീ​ലേ​ശ്വ​ര​ക്കാ​രാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട​വ​ര്‍ ഇ​വ​ര്‍ക്ക് ക്വ​ട്ടേ​ഷ​ന്‍ കൈ​മാ​റു​ക​യാ​യി​രു​ന്നു​വ​ത്രേ. കേ​സി​ലെ അ​ഞ്ചാം​പ്ര​തി​യാ​യ കേ​ര​ള ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ എം.​വി. സീ​മ​യെ ആ​ഗ​സ്​​റ്റ്​ 14 നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​പ്പോ​ള്‍ ക​ണ്ണൂ​ര്‍ വ​നി​ത ജ​യി​ലി​ല്‍ റി​മാ​ന്‍ഡി​ലാ​ണ്. മ​റ്റ് അ​ഞ്ചു​പേ​രും റി​മാ​ന്‍ഡി​ല്‍ തു​ട​രു​ക​യാ​ണ്.

നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യ ര​തീ​ഷ്, ജി​ഷ്ണു, അ​ഭി​ലാ​ഷ് എ​ന്നി​വ​രെ സീ​മ ക്വ​േ​ട്ട​ഷ​ന്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​വ​ര്‍ ക്വ​േ​ട്ട​ഷ​ന്‍ നീ​ലേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ പി. ​സു​ധീ​ഷ്, കൃ​ഷ്ണ​ദാ​സ്, അ​ഖി​ല്‍, ഒ​ളി​വി​ലു​ള്ള ബാ​ബു എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും വെ​ട്ടാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​വും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം ന​ട​ന്ന​ത്.

സംസ്ഥാന‍ത്തെ സ്കൂളുകളില്‍ ഇനി ജല മണിയും മുഴങ്ങും, വിദ്യാര്‍ത്ഥികളിലെ നിര്‍ജലീകരണം തടയുക ലക്ഷ്യം

കണ്ണൂര്‍: കാലങ്ങളായി സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോഴും പിരീഡുകള്‍ അവസാനിക്കുമ്പോഴും സ്‌ക്കൂള്‍ വിടുമ്പോഴും മുഴങ്ങിയ ബെല്ലുകള്‍ക്ക് പുറമേ കോവിഡാനന്തരം സ്‌ക്കൂള്‍ തുറക്കുമ്പോള്‍ മറ്റൊരു ബെല്ലു കൂടി മുഴങ്ങും. നിശ്ചിത ഇടവേളകളില്‍ കുട്ടികളെ വെളളം കുടിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതിനായാണ് ബെല്ലുകള്‍ മുഴങ്ങുക. ജല മണിയെന്ന പേരിലാണ് പദ്ധതി സ്‌ക്കൂളുകളില്‍ നടപ്പിലാക്കുക.

വിദ്യാര്‍ത്ഥികളിലെ നിര്‍ജലീകരണം ഉള്‍പ്പെടെയുളള രോഗങ്ങള്‍ക്ക് പരിഹാരമായി ഇത്തരമൊരു പദ്ധതി ആരംഭിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കമെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ഡെന്റല്‍ കോളേജിലെ പ്രഫസറായ ഡോ. സി.പി. ഫൈസല്‍ സര്‍ക്കാരിന് കഴിഞ്ഞ ജനുവരി 18ന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ജല മണി പദ്ധതിക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ ശരാശരി രണ്ട് ലിറ്റര്‍വരെ വെളളം കുടിക്കണമെന്നിരിക്കെ സ്‌ക്കൂളുകളിലെത്തിയാല്‍ വെളളം കുടിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയാണെന്നും ഇതു കാരണം വായയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മലബന്ധം തുടങ്ങിയവ വിദ്യാര്‍ത്ഥികളില്‍ വ്യാപകമാണെന്നും ഇതിന് കാരണം നിര്‍ജ്ജലീകരണമാണെന്നും ഡോ. ഫൈസല്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വെളളം ഉപയോഗിക്കാത്തതു കൊണ്ടുതന്നെ പല്ലുകള്‍ക്കിടയില്‍ ഭക്ഷ്യ വസ്തുക്കളും മറ്റും കുടുങ്ങി കിടന്ന് പല്ല് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായും ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു.

Advertisement

അപേക്ഷയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച പദ്ധതി സംബന്ധിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കുകയായിരുന്നു. ഇതു സംബന്ധിച്ച്‌ ഡോക്ടര്‍ ഫൈസലിനും കഴിഞ്ഞ 13ന് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി ലഭിച്ചു. വിദ്യാര്‍ത്ഥികളില്‍ നിര്‍ജലീകരണം വലിയ പ്രശ്‌നമാണെന്ന് ആഗോള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഡോ. ഫൈസല്‍ പറഞ്ഞു.

ഡേ കെയറുകളിലും സ്‌ക്കൂളുകളിലും കൂടുതല്‍ സമയം ചിലഴിക്കുന്ന ഇന്‍ഡ്യയിലെ വിദ്യാര്‍ത്ഥികള്‍ യുഎന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച്‌ ആവശ്യമായ വെളളം കുടിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ഡോക്ടര്‍ പറഞ്ഞു. രാവിലെ 11മണി, ഉച്ചക്ക് 2മണി, വൈകുന്നേരം 3.30 എന്നീ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ വെളളം കുടിക്കാന്‍ ഓര്‍മ്മിപ്പിക്കാനും ഇതിനായി സമയം അനുവദിക്കണമെന്നുമുളള നിര്‍ദ്ദേശമാണ് ഡോക്ടര്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിട്ടുളളത്.

സ്‌ക്കൂളുകള്‍ തുറക്കുന്നതുവരെ വീടുകളിലിരുന്ന് വെളളം ആവശ്യത്തിന് കുടിക്കാനും അതിനുശേഷം സ്‌ക്കൂള്‍ തുറക്കുന്നതോടെ സ്‌ക്കൂളുകളില്‍ പദ്ധതി നടപ്പിലാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പ് സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പള്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്ത് പുതിയ 30,256 കൊവിഡ് കേസുകളും 295 മരണവും

രാജ്യത്ത് പുതിയ 30,256 കൊവിഡ് കേസുകളും 295 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. കൊവിഡിന്റെ രണ്ടുതരംഗങ്ങളും കൂടുതലായി ബാധിച്ച മഹാരാഷ്ട്രയില്‍ 2,413 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 49 മരണവും. 

അതേസമയം രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയില്‍ ഇന്നലെ 28 പുതിയ കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ കൊവിഡ് മരണം പൂജ്യമാണ്.

കേരളത്തില്‍ ഇന്നലെ 19,653 കേസുകളും 152 മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍.

രാജ്യത്ത് പുതുതായി 295 പേര്‍ കൊവിഡ് മൂലം മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,45,133 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,18,181 സജീവ കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്.

സ്കൂള്‍ തുറന്നാല്‍ ആദ്യ ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ക്ലാസ്; പഠനസമയം കൂട്ടുക ഘട്ടംഘട്ടമായി മാത്രം

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറന്നാലും ആദ്യ ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈര്‍ഘ്യം കൂട്ടാനാണ് ശ്രമം. പ്ലസ് വണ്‍ പരീക്ഷക്കും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്കും ഇടയില്‍ സ്കൂള്‍ തുറക്കുന്നത് അധ്യാപകര്‍ക്ക് വെല്ലുവിളിയാണ്.

കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ ആശങ്ക കൂടുതലും പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തിലാണ്. വാക്സീന്‍ ആയിട്ടില്ല. മുഴുവന്‍ സമയവും മാസ്ക് ഇടുമോ എന്ന് ഉറപ്പില്ല, കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ കുഞ്ഞുങ്ങള്‍ക്കിടയിലെ സാമൂഹ്യ അകലമെല്ലാം പ്രശ്നമാണ്. പ്രൈമറി മുതല്‍ മേലോട്ടുള്ള ക്ലാസുകളില്‍ മുഴുവന്‍ പിരീയഡും ക്ലാസ് ആദ്യഘട്ടത്തില്‍ വേണ്ട എന്നതാണ് ഇപ്പോഴത്തെ ആലോചന. ഷിഫ്റ്റ്, പീരിയഡ്, യാത്രാ സൗകര്യം എല്ലാറ്റിലും വിശദമായ ചര്‍ച്ചക്ക് ശേഷമാകും അന്തിമതീരുമാനം.

വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധ മുഴുവന്‍ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പിലായിരിക്കെയാണ് ക്ലാസ് തുറക്കുന്നത്. 23 മുതല്‍ അടുത്ത മാസം വരെയാണ് പ്ലസ് വണ്‍ പരീക്ഷ. സുപ്രീം കോടതിയുടെ കര്‍ശന നിരീക്ഷണമുള്ളതിനാല്‍ ഒരു വീഴ്ചയും ഇല്ലാതെ പരീക്ഷ നടത്തണം. ഈ മാസം 22 ന് പ്ലസ് വണ്ണിന്റെ ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കും. പരീക്ഷക്കൊപ്പം പ്രവേശന നടപടികളും തുടങ്ങേണ്ടിവരും.

സ്കൂളുകള്‍ വൃത്തിയാക്കുന്നതിലടക്കം രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സന്നദ്ധസംഘടനകളുടേയും സഹായം ഉറപ്പാക്കാനാണ് ശ്രമം. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സ്കൂള്‍ തലത്തിലും വിവിധ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയാകും സ്കൂള്‍ തുറക്കല്‍.

Create your website with WordPress.com
Get started