കണ്ണൂരില്‍ 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു കസ്റ്റഡിയില്‍.

ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന് പറഞ്ഞ് കുട്ടിയെ കാറില്‍ കൊണ്ടുപോയാണ് പീഡനശ്രമം. പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കൂടിയാണ് ഇയാള്‍.

Advertisement

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; 26,115 പുതിയ രോഗികളും 252 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് കണക്കുകകളില്‍ കുറവ്. ഇന്നലെ 26,115 പേര്‍ പുതുതായി കോവിഡ് ബാധിതരായപ്പോള്‍ 252 മരണം റിപ്പോര്‍ട്ട് ചെയ്തു. 34,469 പേര്‍ ഇന്നലെ രോഗമുക്തരായി.

ഇതുവരെ 3,35,04,534 പേരിലേക്ക് കോവിഡ് എത്തി. 3,27,49,574 പേര്‍ രോഗമുക്തരായി. 4,45,385 പേര്‍ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ 81,85,13,827 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 96,46,778 ഡോസ് നല്‍കി.

Advertisement

3,09,575 സജീവ രോഗികളുമുണ്ട്. 0.92 % ആണ് സജീവ രോഗികളില്‍ 184 ദിവസത്തിനുള്ളിലെ കുറഞ്ഞ കണക്കാണിത്. 97.75 % പേരാണ് രോഗമുക്തരായത്. പ്രതിവാര ടിപിആര്‍ 2.08 ശതമാനമാണ്. പ്രതിദിന നിരക്ക് 1.85% ആയി.

കോവിഡ് സാംപിള്‍ ടെസ്റ്റ് 55.50 കോടി പിന്നിട്ടു. ഇന്നലെ 14,13,951 സാംപിളുകള്‍ ടെസ്റ്റു ചെയ്തുവെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

കൊടി സുനി ജയില്‍ സൂപ്രണ്ട്, കൊലക്കേസ് പ്രതികള്‍ക്ക് ജയില്‍ സുഖവാസകേന്ദ്രങ്ങളാകുന്നു: കെ.സുധാകരന്‍

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി ജയിലില്‍ ഫോണ്‍വിളിച്ചുവെന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

കണ്ണൂര്‍ ജയിലില്‍ സൂപ്രണ്ട് കൊടി സുനിയാണ്. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ ക്രിമിനലുകള്‍ സുഖശീതളച്ഛായയിലാണ് താമസം. ജയില്‍ ഒരു സുഖവാസ കേന്ദ്രമാണ്. ഇത് അഭിമാനബോധമുള്ളവരോട് പറഞ്ഞാലെ കാര്യമുള്ളു. ആളുകളും പ്രസ്ഥാനങ്ങളും പത്രങ്ങളൊക്കെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കേട്ടില്ലെന്ന ഭാവത്തില്‍ പോകുന്ന അന്ധരും ബധിരരുമായ കേരളത്തിെല ഭരണാധികാരികളോട് ഇനി പറഞ്ഞിട്ട് കാര്യമില്ല.

അവരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. അവരാണ് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്. അവരോട് പരാതിപ്പെട്ടിട്ട് എന്തുകാര്യം. സത്യത്തില്‍, ഈ സംഭവത്തില്‍ എന്തെങ്കിലും ലജ്ജാബോധമുണ്ടെങ്കില്‍ മുഖ്യമന്ത്രി പ്രതികരിക്കണ്ടെ? ഒരു നടപടി എടുക്കേണ്ടെ? -കെ.സുധാകരന്‍ കണ്ണൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമ്രന്തിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും സമൂഹത്തിലും ഉയര്‍ന്നുവന്നപ്പോഴും നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിയെ കുറിച്ച്‌ എന്തു പറയാനാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച്‌ മാത്രമേ അദ്ദേഹം പ്രതികരിക്കൂ. പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചാല്‍ അന്ന് പ്രതികരിക്കില്ല. അത് ജനാധിപത്യ സംവിധാനത്തില്‍ ആദരിക്കപ്പെടേണ്ട യോഗ്യതയാണെന്ന അഭിപ്രായം തനിക്കില്ല.

തടവുകാര്‍ സര്‍ക്കാരിന്റെ അതിഥികളായി തീറ്റിപ്പോറ്റുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. മാധ്യമങ്ങള്‍ ഇത്രയും ഗുരുതര ആരോപണം ഉയര്‍ത്തിക്കാണിച്ചിട്ടും അതിനോട് പ്രതികരിക്കാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതിനെതിരെ ജനരോഷം ഉയരണം, പ്രതിഷേധം ആളിക്കത്തണം. അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രതിഷേധം ഉയരണം.

പോലീസ് മേധാവിയുടെ പരാതി അദാലത്ത് നാള, സമയത്തിൽ മാറ്റം. ഉച്ചയ്ക്ക് 2 മുതൽ 5 വരെ

കണ്ണൂർ: കേരള പോലീസ് സംഘടിപ്പിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ കണ്ണൂരിൽ സിറ്റി പോലീസ് സഭാ ഹാളിലാണ് അദാലത്ത്.

സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നേരിട്ടെത്തിയാണ് പരാതി സ്വീകരിക്കുന്നത്. നേരത്തേ പരിപാടിയുടെ സമയം രാവിലെ 10-ന് എന്നാണ് അറിയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് സമയമാറ്റമെന്ന് സിറ്റി പോലീസ് അറിയിച്ചു.

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈൽ ആർ.ടി.പി.സി.ആർ. പരിശോധന

കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തും.

ചന്തപ്പുര സാംസ്കാരിക നിലയം, കരിവെള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടൂർ സബ്‌സെന്റർ, മുള്ളൂൽ എൽ.പി. സ്കൂൾ, മൂന്നുപെരിയ ശിശുമന്ദിരം, പാനൂർ പി.ആർ.എം.എച്ച്.എസ്.എസ്. രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെയും.

കരുവഞ്ചാൽ ചർച്ച് പാരിഷ് ഹാൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും, പുലിക്കുരുമ്പ സെയ്ന്റ് ജോസഫ് യു.പി. സ്കൂൾ, അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് നാലുവരെയും, കീഴ്പള്ളി ബി.പി.എച്ച്.സി.രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയുമാണ് പരിശോധന.

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ആലപ്പുഴയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക സുബിനയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സുബിനയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

പട്രോളിംഗിനെത്തിയ പൊലീസുകാരെ കണ്ട് അക്രിമകള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Advertisement

അഴീക്കലില്‍ സുരക്ഷാസംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നടപടി: തുറമുഖത്തിന് വേഗം

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇതുസംബന്ധിച്ച്‌ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. കപ്പല്‍ചാല്‍ ആഴംകൂട്ടുന്നതിനുള്ള ഡ്രഡ്ജിംഗ് തുടങ്ങുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴം നാല് മീറ്റര്‍ ആക്കാനാണ് തീരുമാനം.

നാല് ലക്ഷം ക്യുബിക് മീറ്ററിലേറെ മണ്ണും മണലും നീക്കം ചെയ്യേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ ശേഖരിച്ച്‌ ഇവിടെ സൂക്ഷിച്ചിട്ടുള്ള മണല്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. രണ്ടാഴ്ച കൊണ്ട് മണല്‍ നീക്കം ചെയ്യാനാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി എസ്) യുടെയും മറ്റ് സുരക്ഷാ ഏജന്‍സികളുടെയും മാനദണ്ഡപ്രകാരം സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. തുറമുഖത്തെ അതീവ സുരക്ഷാ മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയാണ് ഒരുക്കേണ്ടത്.

പ്രവേശനം നിയന്ത്രിക്കുന്നതിന് പാസ്

ചുറ്റുമതില്‍, തുറമുഖത്തേക്കും പുറത്തേക്കും പോകാന്‍ കാവല്‍ സംവിധാനത്തോടെയുള്ള വെവ്വേറെ ഗേറ്റുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പ്രവേശനം നിയന്ത്രിക്കുന്നതിന് പാസ് സംവിധാനം ഏര്‍പ്പെടുത്തും. സി.സി.ടി.വി കാമറകള്‍, തുറമുഖ ബെര്‍ത്തിന്റെ നാലുഭാഗവും ലൈറ്റുകള്‍, കണ്ടെയ്നറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഗോഡൗണ്‍ സൗകര്യം, കസ്റ്റംസ്, ഇമിഗ്രേഷന്‍ ഓഫിസിനുള്ള സൗകര്യം തുടങ്ങിയവയും ഇവിടെ ഏര്‍പ്പെടുത്തും. ആയിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരു ഗോഡൗണ്‍ ആണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതിന് നബാര്‍ഡ് സഹായത്തോടെയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കണ്ടെയ്നറുകളുടെ കസ്റ്റംസ് പരിശോധനക്ക് റാമ്പ് സംവിധാനവും സജ്ജമാക്കണം.

മേഖലാ പോര്‍ട്ട് ഓഫീസ് ഉടന്‍

കെ .വി സുമേഷ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി .ജെ മാത്യു, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്‌ .ദിനേശ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മേഖലാ പോര്‍ട്ട് ഓഫീസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തീരുമാനവും എടുത്തു. ജില്ലാ കളക്ടര്‍ എസ് .ചന്ദ്രശേഖര്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീഷ് കെ. ജി നായര്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഹരി അച്യുത വാര്യര്‍, കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ വികാസ്, പഞ്ചായത്ത് പ്രസിഡന്റ് കെ .അജീഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ജില്ലയിൽ ഇന്ന് 30 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍


കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 30 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഡ് വാക്സിന്‍ നല്‍കും.
എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്‍റ്മെന്‍റ് ലഭിച്ചവര്‍ക്കും, സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനെയും വാക്സിന്‍ ലഭിക്കും.

സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെംബര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്‍റ്മെന്‍റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.

കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചന്തപ്പുര ടൗണ്‍, ചന്തപ്പുര ടവര്‍, പൊളളാലം മിനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 21 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും കുറ്റിയാട്ട് (മുച്ചിലോട് ഭാഗം) ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിത്താപുരം, പെരിക്കാട്, കട്ടക്കമ്പനി, തട്ടുപറമ്പ് ഭാഗം എന്നിവിടങ്ങളില്‍ സപ്തംബര്‍ 21 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 21 ചൊവ്വ രാവിലെ 7.30 മുതല്‍ 10.30 വരെയും മമ്മാക്കുന്ന് ബാങ്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്പുലഞ്ഞി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 21 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഓണം ബമ്പറിൽ വൻ ട്വിസ്റ്റ് ; 12 കോടി അടിച്ചത് മരട് സ്വദേശിക്ക്

ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചയാളെ കണ്ടെത്തി.

കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ജയപാലന്‍ ബാങ്കില്‍ കൈമാറി.

Advertisement

ഇക്കാര്യം കാനറ ബാങ്ക് സ്ഥിരീകരിച്ചു. ഈ മാസം പത്തിനാണ് ജയപാലന്‍ ലോട്ടറി ടിക്കറ്റെടുത്തത്.

Create your website with WordPress.com
Get started