പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന്; പ്രവേശന നടപടികള്‍ നാളെ ആരംഭിക്കും

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശന നടപടികളില്‍ കൊറോണ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം.

ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം.

താല്‍ക്കാലികക്കാര്‍ക്ക് വേണ്ടിവന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളില്‍ ചിലത് റദ്ദാക്കാം. അതേസമയം, ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മറ്റൊരു സമയത്ത് പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ജില്ലയിൽ ഇന്ന് സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന


കണ്ണൂര്‍: ജില്ലയില്‍ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച്‌ സൗജന്യ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

ഒടുവള്ളിത്തട്ടു സിഎച്ച്‌സി പൂപ്പറമ്പ ഗവ. യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്ന് വരെയും, പാട്ടിയം വെസ്റ്റ് യുപി സ്കൂള്‍ 10 മുതല്‍ 12 വരെയും നടാന്‍ യുപി സ്കൂള്‍, തളിപ്പറമ്പ താലൂക് ആശുപത്രി, ചെങ്ങോം അംഗണവാടി കണിച്ചാര്‍ 10 മുതല്‍ 12.30 വരെയും,

ആര്‍സി അമല ബേസിക് യുപി സ്കൂള്‍ പിണറായി 10 മുതല്‍ ഒന്ന് വരെയും കാങ്കോല്‍ വായനശാല, ഗവ. സെന്‍ട്രല്‍ യുപി സ്കൂള്‍ കണ്ടംകുളങ്ങര10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും, ചെറുവാഞ്ചേരി യുപി സ്കൂള്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയും, കുറുമാത്തൂര്‍ പിഎച്ച്‌സി, വട്ടപ്പൊയില്‍ സ്കൂള്‍, കൊട്ടിയൂര്‍ എഫ്‌എച്ച്‌സി എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയുമാണ് പരിശോധന.

ജില്ലയിൽ ഇന്ന് 52 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 52 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്.

സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെംബര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയിന്‍മെന്‍റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.

കണ്ണൂർ ജില്ലയിൽ നാളെ (22.09.2021) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പുലഞ്ഞി, ചന്ദ്രവയൽ, ഈങ്കുളം, മുണ്ടേർ കാനം, വങ്ങാട്, ചാത്തൻ പാറ, പൊന്നംവയൽ, കൊട്രടി, വള്ളിപിലാവ്, കൊരമ്പ കല്ല്, പോത്താംകണ്ടം, നീലിരിങ്ങാ എന്നീഭാഗങ്ങളിൽ സപ്തംബർ 22 ബുധൻ രാവിലെ എട്ട് മുതൽ  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഹംറാസ്, കുറുവ ബാങ്ക്, കരാറനികം ബാങ്ക്, തയ്യില്‍ക്കാവ്, വട്ടക്കുളം എന്നീ ഭാഗങ്ങളിൽ സപ്തംബർ 22 ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും കുറുവ പാലം, കുറുവ റോഡ്, പടന്ന എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

‘ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹം, താത്പര്യമുള്ളവര്‍ ബന്ധപ്പെടണം; പ്രഖ്യാപനവുമായി ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍

കണ്ണൂര്‍: തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാമെന്നും വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

‘ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ഒരു ആഗ്രഹമുണ്ടേ. താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ ഐഡിയില്‍ (ebulljet@gmail.com) ബന്ധപ്പെടുക.’ – എന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പ്.

ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധ രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

ഇവരുടെ അറസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെയും കേസെടുത്തിരുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ആഗസ്ത് ഒമ്പതാം തീയതിയാണ് വ്ളോഗര്‍ സഹോദരന്‍മാര്‍ കണ്ണൂര്‍ ആര്‍.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ ഇതിന് തയാറായില്ല.

ഓാഫീസില്‍ എത്തി പ്രശ്നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കസെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ ആംബുലന്‍സിന്റെ സൈറണ്‍ ഉപയോഗിച്ച്‌ മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ചെരുപ്പ് കടയില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ക്ക് പൊള്ളലേറ്റു

വടകര : വടകരയില്‍ ചെരുപ്പ് കടയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റു. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്. വടകര പുതിയ സ്റ്റാന്റ് പരിസരത്ത് മൂന്നു നിലകളിലായുള്ള പാദ കേന്ദ്ര എന്ന ചെരുപ്പ് കടക്കാണ് തീപിടുത്തമുണ്ടായത്.

ഈ കെട്ടിടത്തില്‍ നിരവധി സ്ഥാപനങ്ങളുണ്ട്. ഇവിടേക്കു തീ പടരാതെ നോക്കാനുള്ള ശ്രമം നടക്കുകയാണ്. കെട്ടിടത്തിന് സമീപം തന്നെ സഹകരണ ബാങ്കും ഹോട്ടലും സ്ഥിതിചെയ്യുന്നുണ്ട്. അതേസമയം, അപകടകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ജില്ലയില്‍ 993 പേര്‍ക്ക് കൂടി കൊവിഡ്; 963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച (21/09/2021) 993 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 963 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 15.28%.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 103
ആന്തുര്‍നഗരസഭ 17
ഇരിട്ടിനഗരസഭ 30
കൂത്തുപറമ്പ്‌നഗരസഭ 25
മട്ടന്നൂര്‍നഗരസഭ 16
പാനൂര്‍നഗരസഭ 14
പയ്യന്നൂര്‍നഗരസഭ 48
ശ്രീകണ്ഠാപുരംനഗരസഭ 19
തളിപ്പറമ്പ്‌നഗരസഭ 5
തലശ്ശേരിനഗരസഭ 31
ആലക്കോട് 6
അഞ്ചരക്കണ്ടി 15
ആറളം 8
അയ്യന്‍കുന്ന് 15
അഴീക്കോട് 20
ചപ്പാരപ്പടവ് 4
ചെമ്പിലോട് 14
ചെങ്ങളായി 15
ചെറുകുന്ന് 4
ചെറുപുഴ 6
ചെറുതാഴം 13
ചിറക്കല്‍ 13
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 5
ധര്‍മ്മടം 9
എരമംകുറ്റൂര്‍ 4
എരഞ്ഞോളി 5
എരുവേശ്ശി 11
ഏഴോം 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 8
കടന്നപ്പള്ളിപാണപ്പുഴ 2
കതിരൂര്‍ 10
കല്യാശ്ശേരി 8
കണിച്ചാര്‍ 8
കാങ്കോല്‍ആലപ്പടമ്പ 9
കണ്ണപുരം 7
കരിവെള്ളൂര്‍പെരളം 10
കീഴല്ലൂര്‍ 9
കേളകം 4
കൊളച്ചേരി 3
കോളയാട് 3
കൂടാളി 12
കോട്ടയംമലബാര്‍ 4
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 12
കുന്നോത്തുപറമ്പ് 20
കുറുമാത്തൂര്‍ 8
കുറ്റിയാട്ടൂര്‍ 6
മാടായി 4
മലപ്പട്ടം 4
മാലൂര്‍ 7
മാങ്ങാട്ടിടം 24
മാട്ടൂല്‍ 2
മയ്യില്‍ 11
മൊകേരി 14
മുണ്ടേരി 27
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില്‍ 3
നാറാത്ത് 4
ന്യൂമാഹി 5
പടിയൂര്‍ 19
പന്ന്യന്നൂര്‍ 9
പാപ്പിനിശ്ശേരി 8
പരിയാരം 7
പാട്യം 30
പട്ടുവം 4
പായം 19
പയ്യാവൂര്‍ 13
പെരളശ്ശേരി 9
പേരാവൂര്‍ 9
പെരിങ്ങോം-വയക്കര 8
പിണറായി 11
രാമന്തളി 4
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 4
ഉളിക്കല്‍ 15
വളപട്ടണം 1
വേങ്ങാട് 33
ആലപ്പുഴ 1
കാസര്‍ഗോഡ് 1
കോഴിക്കോട് 1
വയനാട് 1

ഇതരസംസ്ഥാനം:

ശ്രീകണ്ഠാപുരംനഗരസഭ 1
അഞ്ചരക്കണ്ടി 1
മുണ്ടേരി 4
പേരാവൂര്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

കല്യാശ്ശേരി 1
പായം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 3
ആന്തുര്‍നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
അയ്യന്‍കുന്ന് 1
ചെറുതാഴം 1
എരമംകുറ്റൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കണിച്ചാര്‍ 1
കീഴല്ലൂര്‍ 1
മാങ്ങാട്ടിടം 2
നടുവില്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1
പേരാവൂര്‍ 1
പിണറായി 1
ഉളിക്കല്‍ 1

Advertisement

രോഗമുക്തി 738 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 252992 ആയി. ഇവരില്‍ 738 പേര്‍ ചൊവ്വാഴ്ച (21/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 243834 ആയി. 1594 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5923 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5159 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5159 പേര്‍ വീടുകളിലും ബാക്കി 764 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 27321 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27321 പേരാണ്. ഇതില്‍ 27321 പേര്‍ വീടുകളിലും 741 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1933111 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1932331എണ്ണത്തിന്റെ ഫലം വന്നു. 780 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കണ്ണൂര്‍ 993 പേർക്ക്

Advertisement

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,600 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,691 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,909 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1676 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,61,195 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1657, കൊല്ലം 1431, പത്തനംതിട്ട 1206, ആലപ്പുഴ 1104, കോട്ടയം 1460, ഇടുക്കി 803, എറണാകുളം 2712, തൃശൂര്‍ 2448, പാലക്കാട് 1429, മലപ്പുറം 2591, കോഴിക്കോട് 2508, വയനാട് 801, കണ്ണൂര്‍ 752, കാസര്‍ഗോഡ് 465 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,195 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,54,264 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ

black fungus

എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്ലാണ്.

എന്താണ് ബ്ലാക് ഫംഗസ് ?

ബ്ലാക്ക് ഫംഗസ് എന്ന രോഗത്തിന്റെ ശരിയായ പേര് മ്യൂക്കോര്‍മൊക്കോസിസ് എന്നാണ്. അതിന് കറുപ്പ് ഫംഗസുമായി ബന്ധമില്ല. മ്യൂക്കറൈല്‍സ് വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗാണു നമ്മുടെ രക്തക്കുഴലിനെയാണ് ബാധിക്കുന്നത്. രക്തക്കുഴലില്‍ പ്രവേശിച്ച് അത് ബ്ലോക്ക് ചെയ്യുകയും രക്തയോട്ടം നിലപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല ആ രക്തക്കുഴല്‍ പോകുന്ന ഭാഗം മുഴുവന്‍ നിര്‍ജീവമാക്കുകയും ചെയ്യുന്നു.

ഇങ്ങനെ രക്തയോട്ടം ഇല്ലാതെ വരുമ്പോള്‍ ആ ഭാഗത്തിന് കറുത്ത നിറമാകുന്നു. ഒരുപക്ഷെ ഈ കറുത്ത നിറം കാണുന്നതുകൊണ്ടാകാം ബ്ലാക്ക് ഫംഗസ് എന്ന് പേര് വന്നത്. യെല്ലോ ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഫംഗസിന്റൈ വിഭാഗത്തെക്കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ നടന്നിട്ടില്ല. ക്യാന്‍ഡിഡ എന്നു പറയുന്ന ഫംഗസ് ആണ് വൈറ്റ് ഫംഗസ് രോഗത്തിന് കാരണം. ഒരുപക്ഷെ ഈ ഫംഗസിനെ വെള്ളനിറമായതിനാലാവാം വൈറ്റ് ഫംഗസ് എന്ന് അറിയപ്പെടുന്നത്. വൈറ്റ് ഫംഗസിനെക്കുറിച്ചും യെല്ലോ ഫംഗസിനെക്കുറിച്ചും നിലവില്‍ വ്യാകുലപ്പെടേണ്ട സാഹചര്യം ഇല്ല.

Advertisement

ബ്ലാക്ക് ഫംഗസ് പണ്ടു മുതലേ ഇന്ത്യയില്‍ ഉണ്ടായിരുന്ന രോഗമാണ്. ഇപ്പോള്‍ ഇത്രയ്ക്ക് ഗുരുതരമാകാനുള്ള കാരണം. ഉറവിടം ?

ഉത്തരം- മണ്ണിലും വായുവിലുമെല്ലാം മ്യൂക്കോര്‍മൈക്കോസിസ് ഫംഗസ് ഉണ്ട്. എന്നാല്‍ അത് രോഗം ഉണ്ടാക്കണമെന്നില്ല. പ്രതിരോധശക്തി കുറഞ്ഞ അവസ്ഥയിലാണ് രോഗമായി ബാധിക്കാറുള്ളത്. മുന്‍പ് പലപ്പോഴും പലരിലും ഈ രോഗം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് ഇത്രയധികം സ്റ്റാറ്റിസ്റ്റിക്‌സുകളിലേക്ക് നാം പോയിട്ടില്ല. കൊവിഡ് കാലത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരും മുന്‍പത്തേക്കാള്‍ കൂടുതലാണ്.

കൊവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് രോഗമുണ്ടാകാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ടാകം. കൊവിഡ് വൈറസ് തന്നെ ഷുഗര്‍ വാല്യൂസ് നോര്‍മല്‍ ആക്കാന്‍ സഹായിക്കുന്ന ഇന്‍സുലിന് റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഷുഗര്‍ വാല്യൂ കൂടുതലുള്ളവര്‍ക്ക് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. അയണ്‍ കണ്ടന്റ് കുറവും കൊവിഡ് വര്‍ധിക്കാന്‍ കാരണമാണ്. അതും ഈ ഒരവസ്ഥയില്‍ ബ്ലാക്ക് ഫംഗസ് രോഗവും വര്‍ധിക്കാന്‍ കാരണമാകുന്നു.

രോഗലക്ഷണങ്ങൾ

മുഖത്തെ സ്‌കിന്നില്‍ എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്. കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക എന്നിവയും ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളാണ്.

പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ശ്വാസകോശം, കിഡ്‌നി എന്നിവയെയും ബാധിക്കാറുണ്ട്.

പ്രതിരോധ മാർഗങ്ങൾ

സാധാരണ ഒരു വ്യക്തിക്ക് മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള അറിവും ജാഗ്രതയും നമുക്ക് ഉണ്ടായിരിക്കണം. ഷുഗര്‍ ലെവല്‍ വളരെ കൂടുതലുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഷുഗര്‍ലെവല്‍ എപ്പോഴും നോര്‍മലായിരിക്കാന്‍ ശ്രദ്ധിക്കുക.

മുസ്ലിം ലീഗില്‍ ഗ്രൂപ്പ് പോര്, തളിപ്പറമ്പില്‍ നേതൃത്വത്തിനെതിരെ സമാന്തര കമ്മറ്റി


കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പിളര്‍ന്നു. ഗ്രൂപ്പ് പോര് രൂക്ഷമായതിനു പിന്നാലെയാണിത്. തളിപ്പറമ്പ് ഘടകത്തിലെ ഒരു വിഭാഗം ചേര്‍ന്ന് നേതൃത്വത്തിനെതിരെ സമാന്തര കമ്മിറ്റി രൂപവത്ക്കരിച്ചു.

മുഹമ്മദ് അള്ളാംകുളത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് മുനിസിപ്പല്‍ കമ്മിറ്റിക്കെതിരെ വിമത പ്രവര്‍ത്തനം തുടങ്ങിയത്. കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് യൂത്ത് ലീഗ്, വനിതാ ലീഗ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകള്‍ക്കും സമാന്തര കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്.

Advertisement

യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി കെ സുബൈറും അള്ളാകുളം മുഹമ്മദും തമ്മിലുള്ള ഗ്രൂപ്പ് പോര് വര്‍ഷങ്ങളോളമായി തുടരുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കമ്മിറ്റി ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമായി.

ഇതോടെയാണ് സമാന്തര കമ്മിറ്റികള്‍ രൂപവത്ക്കരിക്കാന്‍ വിമത ഘടകം തീരുമാനിച്ചത്. തളിപ്പറമ്പ് നഗരസഭ നിലവില്‍ ലീഗാണ് ഭരിക്കുന്നത്. ഏഴ് കൗണ്‍സിലര്‍മാര്‍ വിമത പക്ഷത്താണുള്ളത്. ഇവര്‍ വിട്ടുനിന്നാല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമാകുമെന്നതാണ് സ്ഥിതി.

Create your website with WordPress.com
Get started