കരളാണ് കണ്ണൂര്‍, ക്ലീന്‍ ആകണം കണ്ണൂര്‍ ; അജൈവ മാലിന്യ ശേഖരണം തുടങ്ങി

കണ്ണൂർ : കോര്‍പ്പറേഷന്‍ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് അജൈവ മാലിന്യ ശേഖരണം തുടങ്ങി. താവക്കരയില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകളില്‍നിന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വഴി മാലിന്യശേഖരണം നടത്തുന്നുണ്ട്.

Advertisement

ഇതിന്റെ തുടര്‍ച്ചയായാണ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യശേഖരണം തുടങ്ങിയത്. കരളാണ് കണ്ണൂര്‍ ക്ലീന്‍ ആകണം കണ്ണൂര്‍ സന്ദേശവുമായാണ് മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി. ദിവസംതോറും, ആഴ്ചയിലൊരിക്കല്‍, മാസത്തിലൊരിക്കല്‍ എന്നിങ്ങനെ വ്യാപാരികള്‍ക്ക് ഇഷ്ടമുള്ള സ്‌കീം തെരഞ്ഞെടുക്കാം. വ്യാപാരികള്‍
നിശ്ചിത തുക യൂസര്‍ ഫീ നല്‍കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ക്യു ആര്‍ കോഡ് സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ പി ഇന്ദിര, ഷമീമ ടീച്ചര്‍, സുരേഷ് ബാബു എളയാവൂര്‍ കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എം പി രാജേഷ്, കെ സുരേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി വി രാഗേഷ്, ഫഹദ് മുഹമ്മദ്, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് കണ്ണൂരില്‍ നടന്നു

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതി പരിഹാര അദാലത്ത് കണ്ണൂരില്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ സിറ്റി, റൂറല്‍ ജില്ലകളില്‍ നിന്നുളള പരാതിക്കാര്‍ക്കാണ് സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ അവസരം ലഭിച്ചത്.

കണ്ണൂര്‍ സിറ്റിയില്‍ നിന്ന് 24 ഉം റൂറല്‍ ജില്ലയില്‍ നിന്ന് 32 ഉം പരാതികളുമാണ് ലഭിച്ചത്. കൂടാതെ ഒട്ടനവധി പേരാണ് മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്യാതെ അദാലത്തില്‍ പങ്കെടുക്കാനെത്തിയത്.

പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുളള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അദാലത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍വ്വഹിച്ചു. ജില്ലയിലെ പിങ്ക് പട്രോളിന് അനുവദിച്ച വാഹനം അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.

ജില്ലയില്‍ 967 പേര്‍ക്ക് കൂടി കൊവിഡ്; 939 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ബുധനാഴ്ച (22/09/2021) 967 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 939 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 11.06%.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 76
ആന്തുര്‍ നഗരസഭ 30
ഇരിട്ടി നഗരസഭ 28
കൂത്തുപറമ്പ് ‌നഗരസഭ 17
മട്ടന്നൂര്‍ നഗരസഭ 25
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 19
ശ്രീകണ്ഠാപുരം നഗരസഭ 22
തളിപ്പറമ്പ് ‌നഗരസഭ 8
തലശ്ശേരി നഗരസഭ 21
ആലക്കോട് 13
അഞ്ചരക്കണ്ടി 6
ആറളം 12
അയ്യന്‍കുന്ന് 8
അഴീക്കോട് 24
ചപ്പാരപ്പടവ് 16
ചെമ്പിലോട് 8
ചെങ്ങളായി 1
ചെറുകുന്ന് 6
ചെറുപുഴ 19
ചെറുതാഴം 12
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 12
ചൊക്ലി 3
ധര്‍മ്മടം 10
എരമംകുറ്റൂര്‍ 5
എരഞ്ഞോളി 9
എരുവേശ്ശി 7
ഏഴോം 11
ഇരിക്കൂര്‍ 24
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 20
കല്യാശ്ശേരി 9
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 20
കരിവെള്ളൂര്‍ പെരളം 19
കീഴല്ലൂര്‍ 12
കേളകം 12
കൊളച്ചേരി 3
കോളയാട് 19
കൂടാളി 10
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 4
മാടായി 9
മലപ്പട്ടം 3
മാലൂര്‍ 6
മാങ്ങാട്ടിടം 14
മാട്ടൂല്‍ 2
മയ്യില്‍ 7
മൊകേരി 8
മുണ്ടേരി 6
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 18
നടുവില്‍ 20
നാറാത്ത് 9
ന്യൂമാഹി 1
പടിയൂര്‍ 5
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 7
പരിയാരം 9
പാട്യം 20
പട്ടുവം 6
പായം 9
പയ്യാവൂര്‍ 4
പെരളശ്ശേരി 8
പേരാവൂര്‍ 26
പെരിങ്ങോം-വയക്കര 18
പിണറായി 14
രാമന്തളി 5
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 10
ഉദയഗിരി 5
ഉളിക്കല്‍ 6
വളപട്ടണം 1
വേങ്ങാട് 17
കാസര്‍ഗോഡ് 1
കോഴിക്കോട് 1
തിരുവനന്തപുരം 1

Advertisement

ഇതരസംസ്ഥാനം:

തളിപ്പറമ്പ്‌ നഗരസഭ 1
തലശ്ശേരി നഗരസഭ 1
കൊട്ടിയൂര്‍ 1
പായം 2


ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെറുകുന്ന് 1
ചെറുതാഴം 2
ചൊക്ലി 1
എരമംകുറ്റൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കരിവെള്ളൂര്‍ പെരളം 1
കോളയാട് 1
കുഞ്ഞിമംഗലം 1
മാങ്ങാട്ടിടം 1
മുണ്ടേരി 1
നടുവില്‍ 1
പിണറായി 1
വേങ്ങാട് 1രോഗമുക്തി 1228 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 253966 ആയി. ഇവരില്‍ 1228 പേര്‍ ബുധനാഴ്ച (22/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 245107 ആയി. 1606 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5638 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4905 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4905 പേര്‍ വീടുകളിലും ബാക്കി 733 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 25499 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25499 പേരാണ്. ഇതില്‍ 24800 പേര്‍ വീടുകളിലും 699 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1941851 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1941096 എണ്ണത്തിന്റെ ഫലം വന്നു. 755 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,373 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,61,026 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,924 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 595 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 1572, പത്തനംതിട്ട 1043, ആലപ്പുഴ 1270, കോട്ടയം 1236, ഇടുക്കി 815, എറണാകുളം 2000, തൃശൂര്‍ 2386, പാലക്കാട് 1387, മലപ്പുറം 1572, കോഴിക്കോട് 2050, വയനാട് 932, കണ്ണൂര്‍ 1253, കാസര്‍ഗോഡ് 275 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,026 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,73,966 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· സെപ്റ്റംബര്‍ 22 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 90.57 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,41,91,036), 38.07 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,01,68,405) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,62,464)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

· സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ കാലയളവില്‍, ശരാശരി 1,78,363 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 19,506 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10, 6, 7, 10 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി, മലപ്പുറം സ്വദേശി കോഴിക്കോട് മെഡി. കോളേജില്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സ തേടിയയാള്‍ കോഴിക്കോട് മെഡിക്കല്‍. കോളേജ് ആശുപത്രിയില്‍ മരിച്ചു.

മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി(75)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു മരണം. ഈ മാസം 16ന് അഹമ്മദ് കുട്ടി കൊവിഡ് മുക്തനായിരുന്നു. തുട‍ര്‍ന്നാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് മാറ്റിയത്.

ആറളത്ത് കൊമ്പന്‍ ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണം; മുറിവുകള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കം

കണ്ണൂര്‍: ആറളത്ത് കാട്ടുകൊമ്പന്‍ ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയുടെ ശരീരത്തിലെ മുറിവുകള്‍ക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്.

കഴിഞ്ഞ ദിവസമാണ് ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാട്ടുകൊമ്പനെ കാണുന്നത്. കാലിന്‍റെ പിന്‍ഭാഗത്തും തുമ്പിക്കൈയിലും മസ്തകത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റ ആന ഇന്നലെ രാത്രി ചരിഞ്ഞു. വയനാട് ചീഫ് വെറ്റിനറി ഓഫീസറിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

പരിക്കേറ്റ ആന ദിവസങ്ങളായി ആറളത്തെ ഫാമിനടുത്തായി ഉള്ളകാര്യം അറിഞ്ഞിട്ടും ചികിത്സ നല്‍കാതെ കാട്ടിലേക്ക് തുരത്തിവിടാനാണ് വനം റാപ്പിഡ് റെസ്ക്യൂ ടീം ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആരോപണം കണ്ണൂര്‍ ഡിഎഫ്‌ഒ നിഷേധിച്ചു.

ഇന്നലെയാണ് സംഭവം അറിഞ്ഞതെന്നും ആ സമയത്ത് മയക്കുവെടി വയ്ക്കാനുള്ള ആരോഗ്യ നിലയിലായിരുന്നില്ല ആനയെന്നുമാണ് കണ്ണൂര്‍ ഡിഎഫ്‌ഓയുടെ വിശദീകരണം. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും ഡിഎഫ്‌ഒ പറഞ്ഞു. പോസ്റ്റമോര്‍ട്ടം പൂര്‍ത്തിയാക്കിയ ആനയുടെ ശരീരം വനത്തില്‍ ഉപേക്ഷിക്കും.

തലശേരി പീഡനം: പ്രതിക്ക് ലൈംഗികശേഷിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ കേസെടുക്കും

കണ്ണൂര്‍: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു.

കേസിലെ പ്രതിയായ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവില്‍ ഉച്ചുമ്മല്‍ കുറുവാന്‍ കണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിയില്ലെന്നാണ് തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Advertisement

പോക്സോ ഉള്‍പ്പെട്ട ഗൗരവമേറിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കും വിധം ലൈംഗിക ക്ഷമത പരിശോധ റിപ്പോര്‍ട്ട് ഡോക്ടര്‍ നല്‍കിയതായാണ് പോലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്തെ ലീഗല്‍ സെല്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമായത്.

തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ കേരള പോലീസ് ആക്ടിലേയും ഐപിസിയിലേയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ സാങ്കേതികാനുമതി ലഭിച്ചാലുടന്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും; സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിര്‍ത്തലാക്കില്ലെന്ന് മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇപ്പോള്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്.

Advertisement

സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന് ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പില്‍ അച്ചടക്കത്തിന്റെ ‘വാളോങ്ങി മുസ്ലീംലീഗ്’; സമാന്തര കമ്മിറ്റിയ്‌ക്കെതിരെ കര്‍ശന നടപടിയെന്ന് നേതൃത്വം

തളിപ്പറമ്പ് : ജില്ലാ നേതൃത്വം രൂപീകരിച്ച മുന്‍സിപ്പല്‍ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ സമാന്തര കമ്മിറ്റി സംഘടിപ്പിച്ച കണ്ണൂര്‍ തളിപ്പറമ്പിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കതിരെ കര്‍ശന നടപടിയെന്ന് ജില്ലാ നേതൃത്വം.

മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിക്ക് സമാന്തരമായി കമ്മറ്റി രൂപീകരിക്കുകയും അത് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരില്‍ പി.എ സിദ്ധീഖ്, കെ മുഹമ്മദ് ബഷീര്‍, പി.എം മുസ്തഫ, പി.പി. ഇസ്മയില്‍, സി.മുഹമ്മദ് സിറാജ് എന്നിവരെയും ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസില്‍ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതതിന്റെ പേരില്‍ പറമ്ബില്‍ അബ്ദുറഹിമാന്‍, എന്‍.യു ശഫീക്ക് മാസ്റ്റര്‍, ഓലിയന്‍ജാഫര്‍ , കെ.പി. നൗഷാദ്, ബപ്പു അഷ്‌റഫ് എന്നിവരെയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുവാന്‍ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയോട് യോഗം ശുപാര്‍ശ ചെയ്തു.

മുന്‍സിപ്പല്‍ മുസ്ലിം ലീഗിന്‌സമാന്തരമായി പ്രഖ്യാപിക്കപ്പെട്ട കമ്മറ്റി ഭാരവാഹികളോട് ബന്ധപ്പെട്ട സ്ഥാനങ്ങള്‍ രണ്ട് ദിവസത്തിനകം രാജിവെച്ച്‌ ജില്ലാ കമ്മറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അല്ലാത്ത പക്ഷം അവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും യോഗം തീരുമാനിച്ചു.

തളിപ്പറമ്പിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അള്ളാംകുളം മഹമൂദ്, പികെ സുബൈര്‍, സിപിവി അബ്ദുള്ള, പി മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ക്ക് അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 3 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. പത്ര ദൃശ്യ മാധ്യമങ്ങളില്‍ പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്ത നല്‍കുന്നവരെയും പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നവരെയും കണ്ടെത്താന്‍ രണ്ട് അംഗ അന്വേഷണ സമിതിയെയും നിയോഗിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വികെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡണ്ട് പി കുഞ്ഞി മുഹമ്മദ്, ജനറല്‍ സെക്രട്ടറി അഡ്വ: അബ്ദുല്‍ കരീം ചേലേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലാ ഭാരവാഹികളുടെ യോഗം.

മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈര്‍ എന്നിവര്‍ വര്‍ഷങ്ങളായി ലീഗിനെ തകര്‍ക്കുകയാണെന്നും അവരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നതെന്നുമായിരുന്നു വിമത നീക്കം നടത്തിയ പ്രവര്‍ത്തകരുടെ നിലപാട്. ലീഗ് വിട്ട് മറ്റു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ലീഗിനെ ശുദ്ധീകരിക്കാനാണ് നീക്കമെന്നും പുതിയ കമ്മിറ്റി അറിയിക്കുന്നുണ്ടെങ്കിലും തളിപ്പറമ്പ നഗരസഭ ഭരണത്തില്‍ ഉള്‍പ്പടെ പിളര്‍പ്പ് പ്രതിസന്ധി തീര്‍ക്കും.

മുന്‍സിപ്പല്‍ കമ്മിറ്റി പരിധിയിലെ ശാഖകളില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്നാണ് പുതിയ കമ്മിറ്റിയുടെ അവകാശ വാദം. യുവജന വനിതാ ഘടകങ്ങളും നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ പുതിയ കമ്മിറ്റി ഭാരവാഹികള്‍ തികഞ്ഞ അച്ചടക്ക ലംഘനമാണ് നടത്തിയതെന്നാണ് പി.കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും കുഞ്ഞുമുഹമ്മദ് അറിയിച്ചു. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന നിലപാടിലാണ് പികെ സുബൈര്‍.

അതേസമയം, തളിപ്പറമ്പ ലീഗ് പ്രശ്‌നം തനിക്ക് അറിയില്ലെന്നും എന്തെങ്കിലും ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കുമെന്നായിരുന്നു വിഷയത്തില്‍ എംകെ മുനീര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്

ഭാരത് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 27 ന് നടത്തുന്ന ഭാരത് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍.

വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.

Advertisement

ഭാരത് ബന്ദിനായുള്ള പ്രവര്‍ത്തനങ്ങള്‍ കിസാന്‍ മോര്‍ച്ച ഊര്‍ജിതമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദിനായി സമരസമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്.

ഗ്രാമീണ മേഖലകളില്‍ ബന്ദ് പൂര്‍ണമാക്കാനാണ് സംഘടനകളുടെ ശ്രമം. സെപ്തംബര്‍ 27 ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

Create your website with WordPress.com
Get started