കണ്ണൂരിനെ നാലുമാസത്തിനുള്ളില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കും

കണ്ണൂർ: നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാനൊരുങ്ങി ജില്ലാ ഹരിത കേരള മിഷന്‍. ഇതിനായുള്ള കര്‍മ്മ പദ്ധതി രൂപീകരണ യോഗം കലക്ടര്‍ എസ്.ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സ്‌കൂളുകളും, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബദല്‍ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാമ്പയിന്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

കൂടാതെ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കി മാറ്റുന്നതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കലക്ടേഴ്‌സ് ട്രോഫി നല്‍കും. ബദല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി വ്യാപാരി സംഘടനയുടെ ഭാരവാഹികള്‍ പേപ്പര്‍ ബാഗ്, തുണി സഞ്ചി തുടങ്ങിയ ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ക്കും.

ജില്ലയിലെ പ്രധാനപ്പെട്ട കുടുംബശ്രീ വ്യാപാര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ബദല്‍ ഉല്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കും. പ്രധാന കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കും.

പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച കര്‍ശന മുന്നറിയിപ്പു നല്‍കുന്നതിനും ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യാപാര വില്‍പന ശാലകളില്‍ അടിയന്തിര റെയ്ഡുകള്‍ നടത്താനും യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാതല ടീമുകള്‍ രൂപീകരിക്കും. ഡിസംബറോടെ നിയമ നടപടികള്‍ കര്‍ശനമാക്കും.

കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ ഹരിത കേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, എ.ഡി.സി പി.എം രാജീവ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഏരിയ നേതൃത്വവുമായി ഉടക്കിയ തായത്തെരു സഖാക്കള്‍ സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക്

കണ്ണൂര്‍: ഏരിയ നേതൃത്വവുമായി ഉടക്കി കണ്ണൂര്‍ നഗരത്തില്‍ സി.പി.എമ്മില്‍നിന്ന് ഒരു വിഭാഗം പുറത്തേക്ക്. കണ്ണൂര്‍ വെസ്റ്റ് മുന്‍ ലോക്കല്‍ സെക്രട്ടറി സി.എം. ഇര്‍ഷാദ്, തായത്തെരു സെന്‍ട്രല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി പി.കെ. ഷംസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിരവധി പേര്‍ പാര്‍ട്ടി വിട്ടത്. തായത്തെരു സഖാക്കള്‍ എന്നു വിശേഷിപ്പിക്കുന്ന ഇവര്‍ പാര്‍ട്ടി മെംബര്‍ഷിപ്പില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കി.

പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ച്‌ തായത്തെരുവിലും പരിസരങ്ങളിലും നിരവധി ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. ‘പണ്ടേ ചുവന്നതല്ല ഈ മണ്ണ്. ഞങ്ങള്‍ പൊരുതി ചുവപ്പിച്ചതാണ് ഈ മണ്ണ്. അടിമയായി ജീവിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ് -തായത്തെരു സഖാക്കള്‍’ എന്നിങ്ങനെയാണ് ബോര്‍ഡുകളിലെ വാചകങ്ങള്‍. ചൊവ്വാഴ്ച രാത്രിയാണ് ബോര്‍ഡുകള്‍ പ്രതൃക്ഷപ്പെട്ടത്.

ഏരിയ നേതൃത്വത്തിന്റെ പല നടപടികളെയും തായത്തെരു സഖാക്കള്‍ ചോദ്യം ചെയ്തിരുന്നു. അതിനെ അടിച്ചമര്‍ത്തുന്ന സമീപനമാണ് നേതൃത്വത്തില്‍നിന്നുണ്ടായത്. അതാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. മുസ്ലിം ലീഗ് സ്വാധീന കേന്ദ്രമായ കണ്ണൂര്‍ സിറ്റിയില്‍ സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശമാണ് തായത്തെരു. ഇവിടെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് സി.പി.എമ്മിന് കനത്തപ്രഹരമാണ്.

മൊറാഴ സൗത്ത് എ.എല്‍.പി സ്കൂളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ഗജവീരനും

മൊറാഴ: മൊറാഴ സൗത്ത് എ.എല്‍.പി സ്കൂളില്‍ നവാഗതരെ സ്വീകരിക്കാന്‍ ഗജവീരനും.

ശില്‍പി സത്യന്‍ കാനൂലാണ് ശില്‍പം നിര്‍മിച്ചത്. ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ടി. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ. സുനില്‍ കുമാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ടി. ഗംഗാധരന്‍, ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ വി. സതീദേവി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഒ.സി. രാജേഷ് സ്വാഗതവും എം.വി. ശ്രീരാഗ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ ബുധന്‍ (ഒക്ടോബര്‍ 27) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

ഒടുവള്ളിത്തട്ടു സാമൂഹികാരോഗ്യ കേന്ദ്രം, മദര്‍ തെരേസ്സ ഓഡിറ്റോറിയം ചെമ്പേരി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, അങ്കണവാടി ട്രെയിനിങ് സെന്റര്‍ പുത്തന്‍കണ്ടം, കൊളക്കാട് സാംസ്‌കാരിക നിലയം കണിച്ചാര്‍, ശിശു മന്ദിരം പെരിങ്ങളായി സ്റ്റോപ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അംബേദ്ക്കര്‍ തൊഴില്‍ പരിശീലന കേന്ദ്രം കണ്ണാടിവെളിച്ചം, കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കാര്യാട്ടുപുറം മദ്രസ്സ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും കാങ്കോല്‍ ആലപ്പടമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, കൈരളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കണ്ടംകുളങ്ങര എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

ജില്ലയിൽ ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 52 കേന്ദ്രങ്ങളില്‍

കണ്ണൂർ : ജില്ലയില്‍ ബുധന്‍ (ഒക്ടോബര്‍ 27) 52 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡാണ് നല്‍കുക.

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 04972700194, 04972713437.

ജില്ലയില്‍ 427 പേര്‍ക്ക് കൂടി കൊവിഡ്;402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച (26/10/2021) 427 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 402 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :7.68%

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 7
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 32
ശ്രീകണ്ഠാപുരം നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 17
ആലക്കോട് 7
അഞ്ചരക്കണ്ടി 4
ആറളം 2
അയ്യന്‍കുന്ന് 1
അഴീക്കോട് 4
ചപ്പാരപ്പടവ് 1
ചെമ്പിലോട് 10
ചെങ്ങളായി 2
ചെറുകുന്ന് 5
ചെറുപുഴ 19
ചെറുതാഴം 8
ചിറക്കല്‍ 7
ധര്‍മ്മടം 4
എരമം-കുറ്റൂര്‍ 2
എരഞ്ഞോളി 5
എരുവേശ്ശി 2
ഏഴോം 4
കടമ്പൂര്‍ 4
കടന്നപ്പള്ളി-പാണപ്പുഴ 8
കതിരൂര്‍ 2
കല്യാശ്ശേരി 6
കണിച്ചാര്‍ 1
കാങ്കോല്‍-ആലപ്പടമ്പ 5
കണ്ണപുരം 15
കരിവെള്ളൂര്‍-പെരളം 7
കീഴല്ലൂര്‍ 1
കേളകം 9
കൊളച്ചേരി 1
കോളയാട് 4
കൂടാളി 5
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 9
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 3
മലപ്പട്ടം 2
മാലൂര്‍ 5
മാട്ടൂല്‍ 1
മയ്യില്‍ 10
മൊകേരി 3
മുണ്ടേരി 9
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 3
നടുവില്‍ 3
നാറാത്ത് 3
ന്യൂമാഹി 4
പടിയൂര്‍ 7
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 8
പരിയാരം 7
പാട്യം 3
പട്ടുവം 2
പായം 2
പെരളശ്ശേരി 5
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 2
പിണറായി 4
രാമന്തളി 4
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 2
ഉളിക്കല്‍ 2
വേങ്ങാട് 4
എറണാകുളം 1
കാസര്‍ഗോഡ് 2
കൊല്ലം 1
കോട്ടയം 1
മലപ്പുറം 1

ഇതര സംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
മൊകേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

ആന്തൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
ചെമ്പിലോട് 1
ചെറുപുഴ 1
ചെറുതാഴം 3
കടന്നപ്പള്ളി-പാണപ്പുഴ 1
കതിരൂര്‍ 1
കേളകം 1
നടുവില്‍ 1
ന്യൂമാഹി 1
പടിയൂര്‍ 1
പരിയാരം 3
പായം 1

രോഗമുക്തി 521 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 274066 ആയി. ഇവരില്‍ 521 പേര്‍ ചൊവ്വാഴ്ച (26/10/2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 267815 ആയി. 2051 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3188 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2869 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2869 പേര്‍ വീടുകളിലും ബാക്കി 319 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13677 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13677 പേരാണ്. ഇതില്‍ 13375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2145792 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2145177 എണ്ണത്തിന്റെ ഫലം വന്നു. 615 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സഹകരണ ബാങ്ക് കേന്ദ്രീകരിച്ച്‌ മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂര്‍ മഞ്ചേരി സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ എട്ടു പവന്റെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂര്‍ മഞ്ചേരി സ്വദേശികളായ രണ്ടു പേരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് ചൊവ്വ സഹകരണ ബാങ്കില്‍ നാലു പവനും കഴിഞ്ഞ ദിവസം എളയാവൂര്‍ സഹകരണ ബാങ്കി ലുമാണ് ഇവര്‍ സ്വര്‍ണപ്പണയ തട്ടിപ്പ് നടത്തിയത്.

മഞ്ചേരി മുല്ലപ്രയിലെ കെ.എസ് റിജേഷ് (40) ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള നിധീഷ് (44) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടുപ്രതിയായ സിദ്ദിഖ് എന്നയാളെ പിടികിട്ടാനുണ്ട്. പ്രതികള്‍ കഴിഞ്ഞ കുറെക്കാലമായി മേലെചൊവ്വ വാട്ടര്‍ ടാങ്കിനു സമീപത്തു താമസിച്ചു വരികയായിരുന്നു.

ബാങ്ക് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയില്‍ കണ്ണുര്‍ എസ്.എച്ച്‌.ഒ ശ്രീജിത്ത് കോടേരി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഓടിയെത്തിയത് വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് അര്‍ധ നഗ്നയായി; കൈകള്‍ കൂട്ടിക്കെട്ടി വായില്‍ ഷാള്‍ തിരുകിയ നിലയില്‍; കൊല്ലുമെന്ന് ഭീഷണി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചത്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കൊണ്ടോട്ടി കോട്ടൂക്കരയില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Advertisement

അര്‍ധനഗ്നയായാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിയെത്തിയതെന്ന്, വിദ്യാര്‍ത്ഥിനി അഭയം തേടി എത്തിയ വീട്ടിലെ വീട്ടമ്മ ഫാത്തിമ പറഞ്ഞു. ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയിലായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമം ഉണ്ടായത്.

കോളജിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ അജ്ഞാതന്‍ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച്‌ തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച്‌ കൊണ്ടുപോകാനായിരുന്നു ശ്രമം. ബലാത്സംഗ ശ്രമം തടുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച്‌ പരിക്കേല്‍പ്പിച്ചു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു.

വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെക്കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കേസില്‍ മലപ്പുറം എസ്പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്‍പറേഷന്‍

കണ്ണൂര്‍: ജിഐഎസ് അധിഷ്ഠിത കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഖ്യാപനം ചേംബര്‍ ഹാളില്‍ കെ. സുധാകരന്‍ എംപി നിര്‍വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു.

ഭൗ​മ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കോ​ര്‍​പ​റേ​ഷ​നാ​യി ഇ​തോ​ടെ ക​ണ്ണൂ​ര്‍ മാ​റി. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ കെ​ട്ടി​ട​ങ്ങ​ളും റോ​ഡു​ക​ളും ലാ​ന്‍​ഡ് മാ​ര്‍​ക്കു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ഒ​രു വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണം തെ​ര​യു​ന്ന​തി​ന് സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ടി​ങ് സൊ​സൈ​റ്റി​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഇതുവഴി നഗരാസൂത്രണവും വാര്‍ഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാന്‍ കഴിയും. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ, പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിനാ മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍ മുസ്‌‌ലിഹ് മഠത്തില്‍, സെക്രട്ടറി ഡി. സാജു മുന്‍ മേയര്‍മാരായ സുമ ബാലകൃഷ്ണന്‍, സി. സീനത്ത്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ജിഐഎസ്‌ഹെഡ് ജയിക് ജേക്കബ്, എന്നിവർ പ്രസംഗിച്ചു

രാജ്യത്ത് കോവിഡ് കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീതിയൊഴിയുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ന് 12,428 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം 356 മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. 15,951 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1.63 ല​ക്ഷ​മാ​യി കു​റ​ഞ്ഞു.

നി​ല​വി​ൽ ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. 6,664 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

1,112 പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട ത​മി​ഴ്നാ​ടാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 889 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.

Create your website with WordPress.com
Get started