തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്

പരപ്പനങ്ങാടി: സമയം വൈകിട്ട് 6 മണി. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പതിവില്ലാത്ത വിധം വലിയ സന്നാഹങ്ങളോടെ പൊലീസുകാരെ കണ്ടതോടെ യാത്രക്കാരും അമ്പരപ്പിലായി. കോയമ്പത്തൂര്‍ കണ്ണൂര്‍ സ്‌പെഷല്‍ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനില്‍ നിറുത്തിയതിന് തൊട്ടുപിന്നാലെ പൊലീസുകാര്‍ രണ്ടുപേരെ ഓടിച്ചിട്ട് പിടികൂടി വാഹനത്തില്‍ കയറ്റികൊണ്ടുപോയി. കാര്യമറിയാതെ കാഴ്ച്ചക്കാര്‍ ആകാംക്ഷയില്‍ ഇരിക്കുമ്പോഴാണ് യഥാര്‍ത്ഥ വിവരം പൊലീസ് പുറത്തുവിടുന്നത്. തോക്കുമായി രണ്ടുപേര്‍ ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് കാത്തുനിന്നത്. ട്രെയിന്‍ വന്നയുടനെ കണ്ണൂര്‍ സ്വദേശികളായ …

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ തിങ്കള്‍ (ഒക്ടോബര്‍ 25) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം ഡിസിസി ഉമ്മറപ്പൊയില്‍ രാവിലെ 10 മണി മുതല്‍ 12 വരെയും വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, തില്ലങ്കേരി എഫ്എച്ച്‌സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും ചെങ്ങളായി ചെറാങ്കുന്ന് വയോജന വിശ്രമ കേന്ദ്രം, ചെറുകുന്ന് തറ എഫ്എച്ച്‌സി 10 മുതല്‍ രണ്ട് മണി വരെയും ചെറുതാഴം എഫ് …

ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഞായറാഴ്ച (24/10/2021) 419 പേര്‍ക്ക്‌ കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 6.85% സമ്പര്‍ക്കം മൂലം: കണ്ണൂര്‍കോര്‍പ്പറേഷന്‍ 22ആന്തുര്‍നഗരസഭ 10ഇരിട്ടിനഗരസഭ 6കൂത്തുപറമ്പ്‌നഗരസഭ 4മട്ടന്നൂര്‍നഗരസഭ 6പാനൂര്‍നഗരസഭ 2പയ്യന്നൂര്‍നഗരസഭ 33ശ്രീകണ്ഠാപുരംനഗരസഭ 6തളിപ്പറമ്പ്‌നഗരസഭ 1തലശ്ശേരിനഗരസഭ 7ആലക്കോട് 11അഞ്ചരക്കണ്ടി 7ആറളം 4അയ്യന്‍കുന്ന് 4അഴീക്കോട് 4ചപ്പാരപ്പടവ് 6ചെമ്പിലോട് 4ചെങ്ങളായി 5ചെറുകുന്ന് 4ചെറുപുഴ 6ചെറുതാഴം 2ചിറക്കല്‍ 11ചിറ്റാരിപ്പറമ്പ് 8ചൊക്ലി 7ധര്‍മ്മടം …

ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ(23), ജിസ് ജോസ് (23) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ ഹോട്ടല്‍ സ്‌കൈ പാലസിലെ ജീവനക്കാരായ ഇരുവരും രാത്രി പതിനൊന്നരയോടെ ഭക്ഷണം കഴിച്ച്‌ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടന്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.

കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്‍പറേഷന്‍ ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തെരുവുകച്ചവടക്കാരും കോര്‍പറേഷന്‍ ജീവനക്കാരും തമ്മില്‍ ഉന്തും തള്ളും. ഒടുവില്‍ സിഐ.ടി.യു നേതാക്കള്‍ ഇടപെട്ടപ്പോള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്മാര്‍ ഒഴിപ്പിക്കല്‍ അവസാനിപ്പിച്ച്‌ പിന്‍വാങ്ങി. കണ്ണുര്‍ പ്രസ് ക്‌ളബ്ബ് ജങ്ഷനില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ കണ്ണുര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തൊഴിലാളികളും സിഐ.ടി.യു നേതാക്കളും ചേര്‍ന്ന് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ശനിയാഴ്‌ച്ച ഉച്ചയോടെയാണ് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനായി ലോറിയും മറ്റു വാഹനങ്ങളുമായി വന്‍ സന്നാഹത്തോടെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തിയത്. തെരുവ് കച്ചവടം നടത്തുന്നവരുടെ എതിര്‍പ്പുമറികടന്ന് തുണിത്തരങ്ങളും മറ്റു …

26ന് തെക്കിബസാര്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെ മനുഷ്യചങ്ങല: മേല്‍പ്പാലത്തിനെതിരെ പ്രതിഷേധവും

കണ്ണൂര്‍: തെക്കി ബസാര്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെയുള്ള മേല്‍പാത അശാസ്ത്രീയമാണെന്നരോപിച്ച്‌ സൗത്ത് ബസാര്‍ ഫ്‌ളൈഓവര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ തെക്കിബസാര്‍ മുതല്‍ ചേമ്പര്‍ ഹാള്‍ വരെ പ്രതിഷേധ ചങ്ങല തീര്‍ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ബദല്‍ നിര്‍ദേശം എന്ന നിലയില്‍ ഇപ്പോള്‍ പരിഗണനയിലുള്ള മേല്‍പ്പാലത്തിന് പകരം സര്‍വ്വെ പൂര്‍ത്തിയാക്കിയ പുതിയതെരു- താഴെചൊവ്വ-സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി …

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ ഞായര്‍ (ഒക്ടോബര്‍ 24) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി (ഓള്‍ഡ് ബില്‍ഡിംഗ് ), ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം, തളിപ്പറമ്പ താലൂക്കാശുപത്രി, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, ഇരിട്ടി താലൂക്കാശുപത്രി, കാരുണ്യ സെന്റര്‍ പാനൂര്‍, സ്വാമി ആനന്ദ തീര്‍ഥ ട്രസ്റ്റ് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ആണ് പരിശോധന സമയം. …

ജില്ലയില്‍ ശനിയാഴ്ച (23/10/2021) 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കും

കണ്ണൂർ : ജില്ലയില്‍ ശനിയാഴ്ച (23/10/2021) 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :7.30%* സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22ആന്തുര്‍ നഗരസഭ 4ഇരിട്ടി നഗരസഭ 4മട്ടന്നൂര്‍ നഗരസഭ 5പാനൂര്‍ നഗരസഭ 3പയ്യന്നൂര്‍ നഗരസഭ 30ശ്രീകണ്ഠാപുരം നഗരസഭ 3തളിപ്പറമ്പ് നഗരസഭ 4തലശ്ശേരി നഗരസഭ 13ആലക്കോട് 5അഞ്ചരക്കണ്ടി 5ആറളം 11അയ്യന്‍കുന്ന് 6അഴീക്കോട് 6ചെമ്പിലോട് …

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ …

ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിെന്‍റ മകന്‍ സുകൃത് ആണ് മരിച്ചത്. വെള്ളിയാഴ്​ച രാവിലെ അദ്​ലിയയിലെ വീട്ടില്‍നിന്ന്​ വ്യായാമത്തിന്​ ഇറങ്ങിയതാണ്​. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന്​ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. ഉമ്മുല്‍ ഹസത്തെ ഒരു കെട്ടിടത്തി​െന്‍റ പിന്നിലാണ്​ മൃതദേഹം കണ്ടത്​. ഇന്ത്യന്‍ സ്​കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയാണ്​ സുകൃത്​. മാതാവ്​: ചേതന. സഹോദരന്‍ തന്‍മയ്​ ഇന്ത്യന്‍ സ്​കൂള്‍ വിദ്യാര്‍ഥിയാണ്​.

Create your website with WordPress.com
Get started