Design a site like this with WordPress.com
Get started

സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം

ഇരിട്ടി: ആറളം സ്കൂളില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവത്തെക്കുറിച്ച്‌ വ്യക്തമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച്‌ വിവിധ സംഘടനകള്‍ രംഗത്തെത്തി. സ്​​കൂ​ളി​ല്‍ ബോം​ബ്​ കൊ​ണ്ടു​െ​വ​ച്ച സാ​മൂ​ഹി​ക ഭീ​ക​ര​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​ന്ന​തി​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫ് ആ​റ​ളം മേ​ഖ​ല ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്ന് ആ​റ​ളം പൊ​തി​യോ​ടം​മു​ക്കി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ കെ.​വി. ബ​ഷീ​ര്‍, ജോ​ഷി പാ​ല​മ​റ്റം, സി. ​അ​ബ്​​ദു​ന്നാ​സ​ര്‍, പി. ​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, കെ.​പി. അ​ജ്​​മ​ല്‍, ഇ. …

കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്പാടി റോഡ്, വിവേക് കോപ്ലക്‌സ്, നന്തിലത്ത്, മേലെചൊവ്വ ജംഗ്ഷന്‍, മട്ടന്നൂര്‍ റോഡില്‍ പാതിരിപ്പറമ്പ് റോഡ് തുടക്കം വരെ, എ കെ ജി റോഡ് ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫീസ് മുതല്‍ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങളിലും കെ എസ് ഇ ബി ഓഫീസ് മുതല്‍ താഴെ ചൊവ്വ ബസാര്‍, താഴെ ചൊവ്വ ബൈപാസ്സ്, റെയില്‍വെ ഗേറ്റ്, തങ്കേക്കുന്ന്, മാസ്റ്റര്‍ ക്ലബ്ബ് റോഡ്, കിഴക്കേക്കര, തെഴുക്കില്‍ പീടിക, ഓവ് പാലം, ഉമാ മഹേശ്വരി ക്ഷേത്രം ഉള്‍പ്പെടെ …

പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ

പറശ്ശിനിക്കടവ് : മയക്കുമരുന്നുമായി വാരം സ്വദേശി അറസ്റ്റിൽ. 13 ഗ്രാം എം.ഡിഎം.എ യും ഹാഷിഷ് ഓയിലുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ. വാരത്തെ ആർ. രഞ്ജിത്തിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്‌നെയ്ക്ക് പാർക്കിന് മുന്നിൽ തളിപ്പറമ്പ് റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷഫീക്കാണ് അറസ്റ്റ് ചെയ്തത്.

മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മട്ടന്നൂര്‍: വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി നടത്തിയ മധ്യവയസ്‌കനെ അറസ്റ്റു ചെയ്തു.കാക്കയങ്ങാട് ഉളിപ്പടി കോളനിയിലെ ശ്രീധരന്റെ മകന്‍ ജയനെ(63)യാണ് കഞ്ചാവ് കൃഷി നടത്തിയതിന്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ വിജേഷും സംഘവും അറസ്റ്റു ചെയ്തത്. സ്ഥലത്ത് നിന്നും മൂന്ന് മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ പ്രിവന്റിവ് ഓഫിസര്‍ കെ.ആനന്ദ കൃഷ്ണന്‍, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് ഷാജി കെ.കെ, സിവില്‍ എക്സൈസ് ഓഫിര്‍മാരായ വിനോദ്, സുനീഷ്, സതീഷ് എന്നിവരുമുണ്ടായിരുന്നു.

പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ

കണ്ണൂർ: ക്വാട്ടേർസിൽ നിന്നും പട്ടാളക്കാരൻ്റെ മൊബൈൽ ഫോണുകളും പണവും കവർന്ന കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ. മലപ്പുറം അരീക്കോട് കിളികല്ലിങ്കൽ കാവന്നൂർ സ്വദേശി ഇബ്രാഹിമിൻ്റെ മകൻ അത്താ വീട്ടിൽ ജലാലുദ്ദീനെ(19)യാണ് പയ്യന്നൂർ റെയിവെ സ്റ്റേഷൻ പരിസരത്ത് വച്ച് ഇന്ന് പുലർച്ചെ പിടികൂടിയത്. കണ്ണൂർ ടൗൺ സ്റ്റേഷൻ പോലിസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മോഷണത്തിനായി പയ്യന്നൂരിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് വിവരം പയ്യന്നൂർ പോലിസിന് കൈമാറി. …

ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ തിങ്കളാഴ്ച (25/10/2021) 402 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 388 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :8.52% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 21ആന്തൂര്‍ നഗരസഭ 3ഇരിട്ടി നഗരസഭ 3കൂത്തുപറമ്പ് നഗരസഭ 1മട്ടന്നൂര്‍ നഗരസഭ 18പാനൂര്‍ നഗരസഭ 10പയ്യന്നൂര്‍ നഗരസഭ 17ശ്രീകണ്ഠാപുരം നഗരസഭ 5തളിപ്പറമ്പ് നഗരസഭ 3തലശ്ശേരി നഗരസഭ 11ആലക്കോട് 9അഞ്ചരക്കണ്ടി 1ആറളം 6അഴീക്കോട് 2ചപ്പാരപ്പടവ് …

കണ്ണൂരില്‍ സ്‌കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍ : സ്‌കൂളില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശൗചാലയത്തില്‍ നിന്നുമാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരിക്കുന്നത്. സ്‌കൂള്‍ ശുചീകരണത്തിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും

പറശ്ശിനിക്കടവ് : ആറ് മാസത്തിന് ശേഷം പറശ്ശിനിക്കടവിൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി തിങ്കളാഴ്ച മുതൽ വീണ്ടും ഓടിത്തുടങ്ങും. യന്ത്രത്തകരാറുമൂലം നിശ്ചലമായ വാട്ടർ ടാക്സി ജലഗതാഗത വകുപ്പ് ഉന്നതർ ഇടപെട്ട് എറണാകുളത്തുനിന്ന്‌ വിദഗ്ധരെത്തിയാണ് തകരാർ പരിഹരിച്ചത്. എന്നാൽ ഏപ്രിൽ ആദ്യത്തെ ആഴ്ച തന്നെ യന്ത്രത്തകരാർമൂലം ഓട്ടം നിലച്ചു. ഈ മൂന്ന് മാസംകൊണ്ട് തന്നെ നല്ല വരുമാനം നേടാൻ വാട്ടർ ടാക്സി വഴി ജലഗതാഗത വകുപ്പിന് സാധിച്ചിരുന്നു. ഈ മാസങ്ങളിൽ പറശ്ശിനിക്കടവിൽ എത്തിയ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് …

ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം

കണ്ണൂര്‍: ജില്ലയില്‍ രോഗബാധിതരുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുറയുന്നത് ആശ്വാസമാകുന്നു. ഒരാഴ്ചയായി 3189 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറു ദിവസവും രോഗബാധിതരുടെ എണ്ണം 500 കടന്നില്ല. ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവുമായി ജില്ലയില്‍ കോവിഡ്​ രോഗികളുടെ എണ്ണം 600നും 800നും ഇടയിലായിരുന്നു. ഈ മാസം 15 ദിവസവും രോഗികളുടെ എണ്ണം 600നും താഴെയാണ്​. ഒരാഴ്​ചക്കിടെ 3683 പേരാണ്​ രോഗമുക്തരായത്​. കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്​. എട്ടു ദിവസമായി 5000ത്തില്‍ താഴെയാണ്​ …

പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു

പഴയങ്ങാടി: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ താവം റെയില്‍വേ മേല്‍പാലത്തിലെ കുഴിയടച്ചു. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പെടുകയും സുഗമമായ യാത്രക്ക് കുഴി തടസ്സമാവുകയും ചെയ്തതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കുഴിയടച്ചത്. രണ്ടു ദിവസം മുമ്പ് മുസ്ലിം ലീഗ് ഇവിടെ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി മാത്രം നടത്തിയ കുഴിയടപ്പാണിതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അശാസ്ത്രീയ രീതിയില്‍ കുഴിയടച്ചത് ഫലം ചെയ്യില്ലെന്നാണ് ആക്ഷേപം. ശക്തമായ മഴയില്‍ കെ.എസ്.ടി.പി റോഡില്‍ പരക്കെ കുഴികള്‍ …