Design a site like this with WordPress.com
Get started

കണ്ണൂരിനെ നാലുമാസത്തിനുള്ളില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കും

കണ്ണൂർ: നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാനൊരുങ്ങി ജില്ലാ ഹരിത കേരള മിഷന്‍. ഇതിനായുള്ള കര്‍മ്മ പദ്ധതി രൂപീകരണ യോഗം കലക്ടര്‍ എസ്.ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സ്‌കൂളുകളും, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബദല്‍ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാമ്പയിന്‍ നടത്താന്‍ യോഗം തീരുമാനിച്ചു. കൂടാതെ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കി മാറ്റുന്നതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കലക്ടേഴ്‌സ് ട്രോഫി നല്‍കും. ബദല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി വ്യാപാരി സംഘടനയുടെ ഭാരവാഹികള്‍ പേപ്പര്‍ …

ഏരിയ നേതൃത്വവുമായി ഉടക്കിയ തായത്തെരു സഖാക്കള്‍ സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക്

കണ്ണൂര്‍: ഏരിയ നേതൃത്വവുമായി ഉടക്കി കണ്ണൂര്‍ നഗരത്തില്‍ സി.പി.എമ്മില്‍നിന്ന് ഒരു വിഭാഗം പുറത്തേക്ക്. കണ്ണൂര്‍ വെസ്റ്റ് മുന്‍ ലോക്കല്‍ സെക്രട്ടറി സി.എം. ഇര്‍ഷാദ്, തായത്തെരു സെന്‍ട്രല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി പി.കെ. ഷംസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിരവധി പേര്‍ പാര്‍ട്ടി വിട്ടത്. തായത്തെരു സഖാക്കള്‍ എന്നു വിശേഷിപ്പിക്കുന്ന ഇവര്‍ പാര്‍ട്ടി മെംബര്‍ഷിപ്പില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കി. പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ച്‌ തായത്തെരുവിലും പരിസരങ്ങളിലും നിരവധി ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. ‘പണ്ടേ ചുവന്നതല്ല …

മൊറാഴ സൗത്ത് എ.എല്‍.പി സ്കൂളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ഗജവീരനും

മൊറാഴ: മൊറാഴ സൗത്ത് എ.എല്‍.പി സ്കൂളില്‍ നവാഗതരെ സ്വീകരിക്കാന്‍ ഗജവീരനും. ശില്‍പി സത്യന്‍ കാനൂലാണ് ശില്‍പം നിര്‍മിച്ചത്. ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ടി. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ. സുനില്‍ കുമാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ടി. ഗംഗാധരന്‍, ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ വി. സതീദേവി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഒ.സി. രാജേഷ് സ്വാഗതവും എം.വി. ശ്രീരാഗ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ ബുധന്‍ (ഒക്ടോബര്‍ 27) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഒടുവള്ളിത്തട്ടു സാമൂഹികാരോഗ്യ കേന്ദ്രം, മദര്‍ തെരേസ്സ ഓഡിറ്റോറിയം ചെമ്പേരി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, അങ്കണവാടി ട്രെയിനിങ് സെന്റര്‍ പുത്തന്‍കണ്ടം, കൊളക്കാട് സാംസ്‌കാരിക നിലയം കണിച്ചാര്‍, ശിശു മന്ദിരം പെരിങ്ങളായി സ്റ്റോപ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ …

ജില്ലയിൽ ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 52 കേന്ദ്രങ്ങളില്‍

കണ്ണൂർ : ജില്ലയില്‍ ബുധന്‍ (ഒക്ടോബര്‍ 27) 52 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡാണ് നല്‍കുക. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 04972700194, 04972713437.

ജില്ലയില്‍ 427 പേര്‍ക്ക് കൂടി കൊവിഡ്;402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച (26/10/2021) 427 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 402 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :7.68% സമ്പര്‍ക്കം മൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28ആന്തൂര്‍ നഗരസഭ 7ഇരിട്ടി നഗരസഭ 6കൂത്തുപറമ്പ് നഗരസഭ 4മട്ടന്നൂര്‍ നഗരസഭ 7പാനൂര്‍ നഗരസഭ 4പയ്യന്നൂര്‍ നഗരസഭ 32ശ്രീകണ്ഠാപുരം നഗരസഭ 3തളിപ്പറമ്പ് നഗരസഭ 2തലശ്ശേരി നഗരസഭ 17ആലക്കോട് 7അഞ്ചരക്കണ്ടി 4ആറളം 2അയ്യന്‍കുന്ന് 1അഴീക്കോട് 4ചപ്പാരപ്പടവ് 1ചെമ്പിലോട് 10ചെങ്ങളായി 2ചെറുകുന്ന് …

സഹകരണ ബാങ്ക് കേന്ദ്രീകരിച്ച്‌ മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂര്‍ മഞ്ചേരി സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ എട്ടു പവന്റെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂര്‍ മഞ്ചേരി സ്വദേശികളായ രണ്ടു പേരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് ചൊവ്വ സഹകരണ ബാങ്കില്‍ നാലു പവനും കഴിഞ്ഞ ദിവസം എളയാവൂര്‍ സഹകരണ ബാങ്കി ലുമാണ് ഇവര്‍ സ്വര്‍ണപ്പണയ തട്ടിപ്പ് നടത്തിയത്. മഞ്ചേരി മുല്ലപ്രയിലെ കെ.എസ് റിജേഷ് (40) ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള നിധീഷ് (44) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടുപ്രതിയായ സിദ്ദിഖ് …

ഓടിയെത്തിയത് വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് അര്‍ധ നഗ്നയായി; കൈകള്‍ കൂട്ടിക്കെട്ടി വായില്‍ ഷാള്‍ തിരുകിയ നിലയില്‍; കൊല്ലുമെന്ന് ഭീഷണി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചത്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കൊണ്ടോട്ടി കോട്ടൂക്കരയില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അര്‍ധനഗ്നയായാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിയെത്തിയതെന്ന്, വിദ്യാര്‍ത്ഥിനി അഭയം തേടി എത്തിയ വീട്ടിലെ വീട്ടമ്മ ഫാത്തിമ പറഞ്ഞു. ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ …

കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്‍പറേഷന്‍

കണ്ണൂര്‍: ജിഐഎസ് അധിഷ്ഠിത കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഖ്യാപനം ചേംബര്‍ ഹാളില്‍ കെ. സുധാകരന്‍ എംപി നിര്‍വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഭൗ​മ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കോ​ര്‍​പ​റേ​ഷ​നാ​യി ഇ​തോ​ടെ ക​ണ്ണൂ​ര്‍ മാ​റി. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ കെ​ട്ടി​ട​ങ്ങ​ളും റോ​ഡു​ക​ളും ലാ​ന്‍​ഡ് മാ​ര്‍​ക്കു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ഒ​രു വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണം തെ​ര​യു​ന്ന​തി​ന് സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ടി​ങ് സൊ​സൈ​റ്റി​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇതുവഴി നഗരാസൂത്രണവും വാര്‍ഷിക പദ്ധതി ആസൂത്രണവും …

രാജ്യത്ത് കോവിഡ് കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീതിയൊഴിയുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ന് 12,428 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം 356 മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. 15,951 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1.63 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. നി​ല​വി​ൽ ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. 6,664 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,112 പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട …