🔰 ശക്തമായ മഴ; കൊല്ലം മുതല്‍ കാസര്‍ഗോഡ് വരെ യെല്ലോ അലര്‍ട്ട് 🔰

 ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കൂടുതല്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. 13 ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 13-09-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 14-09-2021: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, …

🔰 പാനൂര്‍ മന്‍സൂര്‍ വധക്കേസ്: 10 പ്രതികള്‍ക്ക് ജാമ്യം, കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതി🔰

🔘 കണ്ണൂര്‍ പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധ കേസിലെ 10 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ കോടതി ആവശ്യങ്ങള്‍ക്ക് ഒഴികെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ദിവസം ഏപ്രില്‍ ആറിന് രാത്രിയാണ് പുല്ലൂക്കര സ്വദേശി മന്‍സൂറിനെ സിപിഎം പ്രവ‍ര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്‍റായിരുന്ന മന്‍സൂറിന്‍റെ സഹോദരന്‍ …

Create your website with WordPress.com
Get started