യുവതി വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

പഴയങ്ങാടി: മാട്ടൂല്‍ നോര്‍ത്ത് കാവിലെ പറമ്പ് ഇട്ടമ്മലില്‍ താമസിക്കുന്ന കൈപ്പാട്ടില്‍ പുതിയ പുരയില്‍ സുനിതയെ (40) വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11 മ​ണി മു​ത​ല്‍ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​നി​ടെ രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് വീ​ട്ടു കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പരേതരായ കുഞ്ഞിരാമന്‍- നാരായണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: തളിപ്പറമ്പ് മുള്ളൂല്‍ സ്വദേശി മഹേഷ്‌. മകന്‍: സന്ദേശ്. സഹോദരങ്ങള്‍: സുരേഷ്, സതീഷ്, രാജേഷ്, വസന്ത, പ്രമീള. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് …

ഇരിട്ടിയിൽ പറമ്പിൽ തള്ളിയ മാലിന്യം ലോറിഡ്രൈവറെക്കൊണ്ട്‌ തിരിച്ചെടുപ്പിച്ചു

ഇരിട്ടി: പായം കരിയാലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ മാലിന്യം ലോറിഡ്രൈവറെക്കൊണ്ട്‌ നാട്ടുകാരും പോലീസും ചേർന്ന് തിരികെ എടുപ്പിച്ചു. ഈ മാലിന്യം എവിടെ തള്ളുമെന്നതിൽ രേഖാമൂലം വിശദീകരണം നൽകാൻ ലോറി ഡ്രൈവറോട് പോലീസ് നിർദേശിച്ചു. മട്ടന്നൂരിൽ കട വൃത്തിയാക്കിയപ്പോഴുള്ള പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യമാണ്‌ പായം കരിയാലിലെ ഇലവുങ്കൽ എത്സമ്മയുടെ ഉടമസ്ഥതയിലുള്ള പഴയ ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ടിന് എതിൽവശത്തെ ആളൊഴിഞ്ഞ പറമ്പിൽ തള്ളിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഇരിട്ടി പോലീസിൽ വിവരം നൽകി. ഇരിട്ടി എസ്.ഐ. ദിനേശൻ കൊതേരിയുടെ …

ജില്ലയിൽ ഇന്ന് 85 കേന്ദ്രങ്ങളില്‍ കോവി ഷീല്‍ഡ്, എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍

കണ്ണൂർ : ജില്ലയില്‍ ശനി ( ഒക്ടോബര്‍ 23) 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിന്‍ നല്‍കും. എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് മാത്രം ആയിരിക്കും. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. ഫോണ്‍:8281599680, 8589978405, 8589978401, 04972700194 , 04972713437.

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ ശനി (ഒക്ടോബര്‍ 23) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കുറ്റൂര്‍ സാംസ്‌കാരിക നിലയം, ചപ്പാരപ്പടവ് പ്രാഥമികാരോഗ്യകേന്ദ്രം, മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം, തെണ്ടപറമ്പ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ആണ് പരിശോധന സമയം. തുടര്‍വിദ്യ കേന്ദ്രം കല്ല്യാശ്ശേരി, ചെറുവത്തലമൊട്ട വയോജന വിശ്രമ കേന്ദ്രം, ഉദയംകുന്ന് ഹെല്‍ത്ത് സബ് സെന്റര്‍, കൂടാളി പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി …

കണ്ണൂർ ജില്ലയിൽ നാളെ (23.10.2021) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ജയന്തി റോഡ്, കുന്നത്ത് കാവ്, ഇരിഞ്ഞാറ്റവയല്‍, ചാലാട് പള്ളി, ഒയാസിസ്, പോത്തേരി സ്‌കൂള്‍ ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹസ്സന്‍മുക്ക്, കേളപ്പന്‍ മുക്ക്, നമ്പോലന്‍മുക്ക് ഭാഗങ്ങളില്‍ ഒക്ടോബര്‍ 23 ശനി രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും ക്രഷര്‍ ഭാഗത്ത് രാവിലെ 7.30 മുതല്‍ 10 മണി വരെയും കാടാച്ചിറ ഹൈസ്‌കൂള്‍ ഭാഗത്ത് …

അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യുട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും …

കടന്നപ്പള്ളിയിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം

പരിയാരം: ക്ഷേത്രത്തിൽ ശ്രീകോവിൽ തകർത്ത് മോഷണം. കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിലിന് മുന്നിലത്തെ ഭണ്ഡാരം തകർത്ത് പണം കവർന്നു. പിക്കാസുകൊണ്ട് ശ്രീകോവിലിൻ്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വഴിപാടുമായി ബന്ധപ്പെട്ട് സൂക്ഷിച്ച 1600ഓളം രൂപയും മോഷണം പോയിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രം കഴകക്കാരൻ പതിവുപോലെ എത്തിയപ്പോഴാണ് നാലമ്പലത്തിൻ്റെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ശ്രീകോവിലിൻ്റെ വാതിലും ഭണ്ഡാരവും തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്തായി ഉപേക്ഷിച്ച …

യുവതിയെ കടന്നുപിടിച്ച പ്രതി അറസ്റ്റിൽ

ചെറുപുഴ : ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ ഓട്ടോയിൽ പോകുകയായിരുന്ന യുവാവ് കടന്നുപിടിച്ചു. പരാതിയിൽ കേസെടുത്ത ചെറുപുഴ പോലീസ് പ്രതിയെ പിടികൂടി. ചിറ്റാരിക്കാൽ പാലാവയൽ സ്വദേശിയും കാക്കയംഞ്ചാലിൽ വാടക വീട്ടിൽ താമസക്കാരനുമായ ഊരക്കനാൽ ഹൗസിൽ ഒ.വി. സിനോജിനെ (35)യാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ.മനോജ് കുമാർ കാനായി അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 9.30 മണിയോടെ ചെറുപുഴ കരീക്കരയിലാണ് സംഭവം. ജോലിക്കു സ്ഥാപനത്തിലേക്ക് പോകുകയായിരുന്ന ഭർതൃമതിയും ഗർഭിണിയുമായ 24 കാരിയാണ് അപമാനിതയായത്. മാനഭംഗ ശ്രമത്തിനിടെ …

ജില്ലയില്‍ 467 പേര്‍ക്ക് കൂടി കൊവിഡ്; 445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ വെള്ളിയാഴ്ച (22/10/2021) 467 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 445 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :7.89% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 39ആന്തൂര്‍ നഗരസഭ 4ഇരിട്ടി നഗരസഭ 8കൂത്തുപറമ്പ് നഗരസഭ 5മട്ടന്നൂര്‍ നഗരസഭ 5പാനൂര്‍ നഗരസഭ 2പയ്യന്നൂര്‍ നഗരസഭ 10ശ്രീകണ്ഠാപുരം നഗരസഭ 8തളിപ്പറമ്പ് നഗരസഭ 5തലശ്ശേരി നഗരസഭ 15ആലക്കോട് 2അഞ്ചരക്കണ്ടി 9ആറളം …

കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂർ :കൂത്തുപറമ്പില്‍ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിച്ചു. തലശ്ശേരി കുടുംബ കോടതിയിലെ റിക്കാര്‍ഡ്സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി. മകള്‍ അന്‍വിതയെ പാത്തിപ്പാലം പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് കേസ്. കണ്ണൂര്‍ പാനൂരിലാണ് ഭാര്യയേയും കുഞ്ഞിനേയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ ഒന്നരവയസുകാരിയായ മകള്‍ കൊല്ലപ്പെട്ടു.

Create your website with WordPress.com
Get started