പ്ലസ്‌ വണ്‍ സീറ്റ്: കാമ്പസ് ഫ്രണ്ട് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: മലബാര്‍ ജില്ലകളില്‍ പ്ലസ്‌ വണ്‍ സീറ്റിെന്‍റ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ സമരക്കാര്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. അതിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ ഡി.ഡി.ഇ ഓഫിസിനകത്തേക്ക് കടന്നതോടെ പൊലീസ് ഓടിച്ചുപിടിച്ച്‌ പുറത്താക്കി. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. പൊലീസുമായുള്ള ഉന്തുംതള്ളിലും പിടിവലിയിലുമായി ഏതാനും ലാത്തി പൊട്ടി. കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷാന്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സി.കെ. ഉനൈസ് അധ്യക്ഷത വഹിച്ചു.

ജി​ല്ല സെ​ക്ര​ട്ട​റി എ.​എ​ന്‍. നി​ഹാ​ദ് സ്വാ​ഗ​ത​വും ഫാ​ത്തി​മ ഷെ​റി​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന്​ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ സി.​കെ. ഉ​നൈ​സ് ഉ​ള്‍​പ്പെ​ടെ ഏ​താ​നും വി​ദ്യാ​ര്‍​ഥി​ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു​നീ​ക്കി.