പുളിങ്ങോത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം അഷ്ടമുടിക്കായലിൽ

ചെറുപുഴ: കാണാതായഓട്ടോ ഡ്രൈവറുടെ മൃതദേഹം അഷ്ടമുടിക്കായലിൽ കണ്ടെത്തി. പുളിങ്ങോത്ത് താമസിക്കുന്ന വല്ല്യത്തേൽ ഹൗസിൽ സുകുമാരൻ്റെ മകൻ വി.എസ്.ഷാനവാസി (46) നെയാണ്
കഴിഞ്ഞാഴ്ച കാണാതായത്. സാമ്പത്തിക ബാധ്യത കാരണം മുംബെയിലേക്ക് പണിക്ക് പോകുന്നതായി വീട്ടിൽ കത്തെഴുതി വെച്ചാണ് സ്ഥലം വിട്ടത്.

ബന്ധുവിൻ്റെപരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ അഷ്ടമുടിക്കായലിൽ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.