മൊറാഴ സൗത്ത് എ.എല്‍.പി സ്കൂളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ഗജവീരനും

മൊറാഴ: മൊറാഴ സൗത്ത് എ.എല്‍.പി സ്കൂളില്‍ നവാഗതരെ സ്വീകരിക്കാന്‍ ഗജവീരനും.

ശില്‍പി സത്യന്‍ കാനൂലാണ് ശില്‍പം നിര്‍മിച്ചത്. ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ടി. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ. സുനില്‍ കുമാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ടി. ഗംഗാധരന്‍, ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ വി. സതീദേവി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഒ.സി. രാജേഷ് സ്വാഗതവും എം.വി. ശ്രീരാഗ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.