കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു സ്ത്രീകള്‍ക്കായി തെരച്ചില്‍

കൂത്തുപറമ്പ് : മമ്പറത്തിനടുത്ത കുഴിയില്‍പീടികയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.

എട്ടു വയസ്സുകാരിയെയാണ് നാടോടികളെന്ന് കരുതുന്ന രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി ബഹളംവെച്ചതിനെ തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

വീ​ടി​ന് 200 മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ പി​ന്നീ​ട് വ്യാ​പ​ക തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും നാ​ടോ​ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് പി​ണ​റാ​യി പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

Create your website with WordPress.com
Get started
%d bloggers like this: