കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉറുമ്പച്ചംകോട്ടം, താഴെതെരു മണ്ഡപം, ഏഴര, സലഫിപള്ളി, മുനമ്പ്, ബത്തമുക്ക്, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 28 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബല്ലാര്‍ഡ് റോഡ്, മുന്നാം പീടിക, നാലാം വീട് റോഡ്, മുള്ളന്‍ കണ്ടി, മുള്ളന്‍ കണ്ടി പാലം, താളിമുക്ക് എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 28 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആഡൂര്‍ വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 28 വ്യാഴം രാവിലെ 7.30 മുതല്‍ 11 മണി വരെയും ആഡൂര്‍ കനാല്‍പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ സുവിശേഷപുരം, ചന്ദപ്പുര ടവര്‍ (ഹൈസ്‌ക്കൂള്‍ ഭാഗം) എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 28 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടുവം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 28 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Create your website with WordPress.com
Get started
%d bloggers like this: