കണ്ണൂരില്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; തലയിലൂടെ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി

കണ്ണൂര്‍: കണ്ണൂരില്‍ കാള്‍ടെക്‌സ് ജംങ്ഷനിലെ സിഗ്‌നലില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചക്ക് 2.45നാണ് അപകടം. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ് അപകടം.

സിഗ്‌നലില്‍ കണ്ടെയ്‌നര്‍ ലോറിയുടെയും ടിപ്പറിന്റെയും ഇടയില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ രണ്ടുവാഹനങ്ങളുടെയും ഇടയില്‍ കുടുങ്ങുകയായിരുന്നു. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ. തലയിലൂടെ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്.

Advertisement

സ്ഥലത്തെത്തിയ കണ്ണൂര്‍ ഫയര്‍ഫോഴ്‌സ് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം മുടങ്ങി. ഒരുമാസം മുമ്പ് ഇതേസ്ഥലത്ത് സ്‌കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചിരുന്നു.

Create your website with WordPress.com
Get started
%d bloggers like this: