സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം

ഇരിട്ടി: ആറളം സ്കൂളില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവത്തെക്കുറിച്ച്‌ വ്യക്തമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച്‌ വിവിധ സംഘടനകള്‍ രംഗത്തെത്തി.

സ്​​കൂ​ളി​ല്‍ ബോം​ബ്​ കൊ​ണ്ടു​െ​വ​ച്ച സാ​മൂ​ഹി​ക ഭീ​ക​ര​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​ന്ന​തി​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫ് ആ​റ​ളം മേ​ഖ​ല ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ര്‍​ന്ന് ആ​റ​ളം പൊ​തി​യോ​ടം​മു​ക്കി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ കെ.​വി. ബ​ഷീ​ര്‍, ജോ​ഷി പാ​ല​മ​റ്റം, സി. ​അ​ബ്​​ദു​ന്നാ​സ​ര്‍, പി. ​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, കെ.​പി. അ​ജ്​​മ​ല്‍, ഇ. ​യൂ​സ​ഫ്, മ​രോ​ന്‍ അ​ബ്​​ദു​ല്ല, പി. ​യ​സീ​ദ്, കെ.​പി. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ സംസാ​രി​ച്ചു. കെ. ​ഷി​ഹാ​ബു​ദ്ദീ​ന്‍, പി. ​താ​ജു​ദ്ദീ​ന്‍, പി. ​ജം​ഷീ​ദ്, പി. ​ഷൗ​ക്ക​ത്ത​ലി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Create your website with WordPress.com
Get started
%d bloggers like this: