പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ

പറശ്ശിനിക്കടവ് : മയക്കുമരുന്നുമായി വാരം സ്വദേശി അറസ്റ്റിൽ. 13 ഗ്രാം എം.ഡിഎം.എ യും ഹാഷിഷ് ഓയിലുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ. വാരത്തെ ആർ. രഞ്ജിത്തിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ സ്‌നെയ്ക്ക് പാർക്കിന് മുന്നിൽ തളിപ്പറമ്പ് റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷഫീക്കാണ് അറസ്റ്റ് ചെയ്തത്.