പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ

കണ്ണൂർ: ക്വാട്ടേർസിൽ നിന്നും പട്ടാളക്കാരൻ്റെ മൊബൈൽ ഫോണുകളും പണവും കവർന്ന കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ. മലപ്പുറം അരീക്കോട് കിളികല്ലിങ്കൽ കാവന്നൂർ സ്വദേശി ഇബ്രാഹിമിൻ്റെ മകൻ അത്താ വീട്ടിൽ ജലാലുദ്ദീനെ(19)യാണ് പയ്യന്നൂർ റെയിവെ സ്റ്റേഷൻ പരിസരത്ത് വച്ച് ഇന്ന് പുലർച്ചെ പിടികൂടിയത്.

കണ്ണൂർ ടൗൺ സ്റ്റേഷൻ പോലിസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മോഷണത്തിനായി പയ്യന്നൂരിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് വിവരം പയ്യന്നൂർ പോലിസിന് കൈമാറി. തെരച്ചിൽ നടത്തിയ പയ്യന്നൂർ പോലിസ് റെയിൽവെ സ്റ്റേഷന് സമീപത്തെ കടക്ക് സമീപം ഇരുളിൽ മറഞ്ഞുനിൽക്കുന്ന ഇയാളെ പിടികൂടി ടൗൺ പോലിസിന് കൈമാറി. പോലിസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

രണ്ടു ദിവസം മുമ്പ് പാലക്കാട് ഒലവക്കോട് പുല്ലാംപറ്റ സ്വദേശി മുല്ലവളപ്പിൽ തൗഫീഖ് റഹ്മാനെ(21) ടൗൺ സ്റ്റേഷൻ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ജയിലിൽ കഴിയുകയാണ്. ഇക്കഴിഞ്ഞ സപ്തംബർ 20ന് രാവിലെയാണ് കണ്ണൂർ ഡി.എസ്.സിയിലെ പട്ടാളക്കാരനായ പഞ്ചാബ് സ്വദേശി ഹർബിദ് സിങിൻ്റെ താമസ സ്ഥലമായ കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂളിന് സമീപത്തെ വാടക ക്വാട്ടേർസിൽ നിന്ന് പണം അടങ്ങിയ പേഴ്സും വിലപിടിപ്പുള്ള രണ്ട് മൊബൈൽ ഫോണുകളും പ്രതികൾ കവർന്നത്.

മോഷ്ടിച്ച മൊബെൽ ഫോണുകൾ സിം കാർഡ് മാറ്റി വില്പനക്കായി ശ്രമം നടത്തുന്നതിനിടെയാണ് പോലിസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ പാലക്കാട് ഒലവക്കോട് വച്ച് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയെ കുറിച്ച് പോലിസിന് വിവരം ലഭിച്ചത്.

Create your website with WordPress.com
Get started
%d bloggers like this: