
കണ്ണൂര്‍: ജില്ലയില്‍ രോഗബാധിതരുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുറയുന്നത് ആശ്വാസമാകുന്നു. ഒരാഴ്ചയായി 3189 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ ആറു ദിവസവും രോഗബാധിതരുടെ എണ്ണം 500 കടന്നില്ല. ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവുമായി ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 600നും 800നും ഇടയിലായിരുന്നു. ഈ മാസം 15 ദിവസവും രോഗികളുടെ എണ്ണം 600നും താഴെയാണ്. ഒരാഴ്ചക്കിടെ 3683 പേരാണ് രോഗമുക്തരായത്.
കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. എട്ടു ദിവസമായി 5000ത്തില്‍ താഴെയാണ് ചികിത്സയിലുള്ളവര്‍. നിലവിലിത് 3369 പേരാണ്. ജില്ലയില്‍ പുതുതായി 419 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗബാധ. രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം മാത്രമാണ്. കണ്ണൂർ ന്യൂസ് ഓൺലൈൻ. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 2,73,235 ആയി. ഇവരില്‍ 504 പേര് വ്യാഴാഴ്ച രോഗമുക്തി നേടി.
ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,66,867 ആയി. 1986 പേര് കോവിഡ്മൂലം മരിച്ചു. ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 3057 പേര് വീടുകളിലും ബാക്കി 312 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്.കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 14,438 പേരാണ്.
ഇതില്‍ 14,136 പേര് വീടുകളിലും 302 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 21,35,515 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 21,34,917 എണ്ണത്തിന്റെ ഫലം വന്നു. 598 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
- കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്പറേഷന് ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം
- 26ന് തെക്കിബസാര്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെ മനുഷ്യചങ്ങല: മേല്‍പ്പാലത്തിനെതിരെ പ്രതിഷേധവും
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
You must be logged in to post a comment.