മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മട്ടന്നൂര്‍: വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി നടത്തിയ മധ്യവയസ്‌കനെ അറസ്റ്റു ചെയ്തു.
കാക്കയങ്ങാട് ഉളിപ്പടി കോളനിയിലെ ശ്രീധരന്റെ മകന്‍ ജയനെ(63)യാണ് കഞ്ചാവ് കൃഷി നടത്തിയതിന്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ വിജേഷും സംഘവും അറസ്റ്റു ചെയ്തത്. സ്ഥലത്ത് നിന്നും മൂന്ന് മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

റെയ്ഡില്‍ പ്രിവന്റിവ് ഓഫിസര്‍ കെ.ആനന്ദ കൃഷ്ണന്‍, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് ഷാജി കെ.കെ, സിവില്‍ എക്സൈസ് ഓഫിര്‍മാരായ വിനോദ്, സുനീഷ്, സതീഷ് എന്നിവരുമുണ്ടായിരുന്നു.

Create your website with WordPress.com
Get started
%d bloggers like this: