പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു

പഴയങ്ങാടി: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ താവം റെയില്‍വേ മേല്‍പാലത്തിലെ കുഴിയടച്ചു. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പെടുകയും സുഗമമായ യാത്രക്ക് കുഴി തടസ്സമാവുകയും ചെയ്തതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കുഴിയടച്ചത്.

രണ്ടു ദിവസം മുമ്പ് മുസ്ലിം ലീഗ് ഇവിടെ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി മാത്രം നടത്തിയ കുഴിയടപ്പാണിതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അശാസ്ത്രീയ രീതിയില്‍ കുഴിയടച്ചത് ഫലം ചെയ്യില്ലെന്നാണ് ആക്ഷേപം. ശക്തമായ മഴയില്‍ കെ.എസ്.ടി.പി റോഡില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികളൊന്നും അടക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

Create your website with WordPress.com
Get started
%d bloggers like this: