ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം

കണ്ണൂര്‍: ജില്ലയില്‍ രോഗബാധിതരുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുറയുന്നത് ആശ്വാസമാകുന്നു. ഒരാഴ്ചയായി 3189 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ ആറു ദിവസവും രോഗബാധിതരുടെ എണ്ണം 500 കടന്നില്ല. ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവുമായി ജില്ലയില്‍ കോവിഡ്​ രോഗികളുടെ എണ്ണം 600നും 800നും ഇടയിലായിരുന്നു. ഈ മാസം 15 ദിവസവും രോഗികളുടെ എണ്ണം 600നും താഴെയാണ്​. ഒരാഴ്​ചക്കിടെ 3683 പേരാണ്​ രോഗമുക്തരായത്​.

കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്​. എട്ടു ദിവസമായി 5000ത്തില്‍ താഴെയാണ്​ ​ചികിത്സയിലുള്ളവര്‍. നിലവിലിത്​ 3369 പേരാണ്​. ജില്ലയില്‍ പുതുതായി 419 പേര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​.

സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗബാധ. രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം മാത്രമാണ്. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 2,73,235 ആയി. ഇവരില്‍ 504 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി.

ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,66,867 ആയി. 1986 പേര്‍ കോവിഡ്മൂലം മരിച്ചു. ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 3057 പേര്‍ വീടുകളിലും ബാക്കി 312 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്.കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 14,438 പേരാണ്.

ഇതില്‍ 14,136 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 21,35,515 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 21,34,917 എണ്ണത്തിന്റെ ഫലം വന്നു. 598 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Create your website with WordPress.com
Get started
%d bloggers like this: