കണ്ണൂരില്‍ സ്‌കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍ : സ്‌കൂളില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശൗചാലയത്തില്‍ നിന്നുമാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരിക്കുന്നത്.

സ്‌കൂള്‍ ശുചീകരണത്തിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Create your website with WordPress.com
Get started
%d bloggers like this: