ഇരിട്ടിയിൽ പറമ്പിൽ തള്ളിയ മാലിന്യം ലോറിഡ്രൈവറെക്കൊണ്ട്‌ തിരിച്ചെടുപ്പിച്ചു

ഇരിട്ടി: പായം കരിയാലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ മാലിന്യം ലോറിഡ്രൈവറെക്കൊണ്ട്‌ നാട്ടുകാരും പോലീസും ചേർന്ന് തിരികെ എടുപ്പിച്ചു. ഈ മാലിന്യം എവിടെ തള്ളുമെന്നതിൽ രേഖാമൂലം വിശദീകരണം നൽകാൻ ലോറി ഡ്രൈവറോട് പോലീസ് നിർദേശിച്ചു.

മട്ടന്നൂരിൽ കട വൃത്തിയാക്കിയപ്പോഴുള്ള പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യമാണ്‌ പായം കരിയാലിലെ ഇലവുങ്കൽ എത്സമ്മയുടെ ഉടമസ്ഥതയിലുള്ള പഴയ ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ടിന് എതിൽവശത്തെ ആളൊഴിഞ്ഞ പറമ്പിൽ തള്ളിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഇരിട്ടി പോലീസിൽ വിവരം നൽകി. ഇരിട്ടി എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് മട്ടന്നൂരിലെ കാർ ഷോറൂമിലേതാണ്‌ മാലിന്യമെന്ന് കണ്ടെത്തി.

പോലീസ് സ്ഥാപന ഉടമയോട് മാലിന്യം തിരിച്ചെടുക്കാൻ നിർദേശിച്ചു. ലോറി ഡ്രൈവർ 1500 രൂപ വാങ്ങി സ്വന്തം സ്ഥലത്ത് തള്ളാമെന്നു പറഞ്ഞാണ്‌ മാലിന്യം കൊണ്ടുപോയതെന്ന്‌ മനസ്സിലായി. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ. പിന്നീട്‌ ലോറി ഡ്രൈവറെ കണ്ടെത്തി പോലീസ് മാലിന്യം തിരിച്ചെടുപ്പിക്കുകയായിരുന്നു.

Create your website with WordPress.com
Get started
%d bloggers like this: