
ധർമടം: ധർമടത്ത് കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചുനീക്കൽ വൈകും. ഉപകരണങ്ങൾ പൂർണമായി എത്താത്തതും എത്തിയ ഉപകരണങ്ങൾ വഴിയിൽ കുടുങ്ങിയതുമാണ് പൊളിക്കുന്ന പ്രവൃത്തി വൈകുന്നത്. കടലിൽ മണൽത്തിട്ടയിൽ ഉറച്ചുനിൽക്കുന്ന കപ്പലിനെ കരയിലേക്ക് വലിച്ചടുപ്പിക്കാനുള്ള വീഞ്ചാണ് വഴിയിൽ കുടുങ്ങിയത്.
കപ്പൽ പൊളിക്കാനുള്ള ആവശ്യത്തിനായി താത്കാലികമായി നിർമിച്ച റോഡിലൂടെ കടൽതീരത്തേക്ക് ക്രെയിൻ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്നതിനിടയിൽ ക്രെയിൻ തകർന്നാണ് വീഞ്ച് വഴിയിലായത്. ഇത് ഇവിടെനിന്ന് മാറ്റാൻ മറ്റൊരു ക്രെയിൻ കൊണ്ടുവരേണ്ടിവരും. കപ്പൽ പൊളിച്ചുതുടങ്ങണമെങ്കിൽ കടൽത്തീരത്ത് രണ്ട് വീഞ്ചുകൾ ഉറപ്പിച്ചുനിർത്തണം.
മറ്റൊരു വീഞ്ചും വലിക്കാനുള്ള കപ്പികളും ചങ്ങലകളും ഇനിയും എത്തേണ്ടതുണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന മാലി ദ്വീപിൽനിന്നുള്ള ചരക്കുകപ്പൽ കനത്ത മഴയിൽ ബന്ധിച്ച കയറുപൊട്ടി കടലിലൂടെ ഒഴുകി ധർമടത്തെത്തിയത്. കണ്ണൂർ ന്യൂസ് ഓൺലൈൻ മണൽത്തിട്ടയിൽ ഇടിച്ചുനിന്ന കപ്പൽ അഴീക്കലിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. കടലിൽ ഇത് നിർത്തുന്നതിനെച്ചൊല്ലി വിവാദങ്ങളുമുണ്ടായി.
കപ്പലിൽനിന്നുള്ള രാസവസ്തുക്കൾ കടലിൽ കലരുന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് കപ്പലിന്റെ ഭാഗങ്ങൾ പൊളിച്ചുകൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. നിരവധി ചർച്ചകൾക്കൊടുവിലാണ് കപ്പൽ ധർമടത്തുനിന്നുതന്നെ പൊളിച്ചുനീക്കാനുള്ള തീരുമാനമുണ്ടായത്. കളക്ടർ ഇതു സംബന്ധിച്ച ഉത്തരവുമിറക്കി.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
You must be logged in to post a comment.