പരിയാരം: ക്ഷേത്രത്തിൽ ശ്രീകോവിൽ തകർത്ത് മോഷണം. കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിലിന് മുന്നിലത്തെ ഭണ്ഡാരം തകർത്ത് പണം കവർന്നു. പിക്കാസുകൊണ്ട് ശ്രീകോവിലിൻ്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
വഴിപാടുമായി ബന്ധപ്പെട്ട് സൂക്ഷിച്ച 1600ഓളം രൂപയും മോഷണം പോയിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രം കഴകക്കാരൻ പതിവുപോലെ എത്തിയപ്പോഴാണ് നാലമ്പലത്തിൻ്റെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ശ്രീകോവിലിൻ്റെ വാതിലും ഭണ്ഡാരവും തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്തായി ഉപേക്ഷിച്ച നിലയിൽ പിക്കാസും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പരിയാരം പോലിസിൽ വിവരമറിയിക്കുകയായിരുന്നു.
ഭണ്ഡാരം തുറന്ന് പണമെടുത്തിട്ട് മാസങ്ങളായി. ഇതുകൊണ്ടുതന്നെ നല്ലൊരു തുക ഭണ്ഡാരത്തിൽ ഉണ്ടായിട്ടുണ്ടാവണം. മോഷ്ടാവ് ഭണ്ഡാരത്തിലെ പണം മാറ്റുന്നതിനിടെ ചില്ലറകൾ പരിസരത്ത് ചിതറിയിട്ടുണ്ട്. കണ്ണൂർ ന്യൂസ് ഓൺലൈൻ പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു ദിവസമായി പഴയങ്ങാടി മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു. മാസങ്ങൾക്ക് മുമ്പ് ഏഴോം കൂറുംബ ഭഗവതി ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ വാതിൽ കുത്തിതുറന്ന് തിരുവാഭരണം കവർന്നിരുന്നു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു


You must be logged in to post a comment.