യുവതിയെ കടന്നുപിടിച്ച പ്രതി അറസ്റ്റിൽ

ചെറുപുഴ : ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ ഓട്ടോയിൽ പോകുകയായിരുന്ന യുവാവ് കടന്നുപിടിച്ചു. പരാതിയിൽ കേസെടുത്ത ചെറുപുഴ പോലീസ് പ്രതിയെ പിടികൂടി. ചിറ്റാരിക്കാൽ പാലാവയൽ സ്വദേശിയും കാക്കയംഞ്ചാലിൽ വാടക വീട്ടിൽ താമസക്കാരനുമായ ഊരക്കനാൽ ഹൗസിൽ ഒ.വി. സിനോജിനെ (35)യാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ.മനോജ് കുമാർ കാനായി അറസ്റ്റു ചെയ്തത്.

ഇന്നലെ രാവിലെ 9.30 മണിയോടെ ചെറുപുഴ കരീക്കരയിലാണ് സംഭവം. ജോലിക്കു സ്ഥാപനത്തിലേക്ക് പോകുകയായിരുന്ന ഭർതൃമതിയും ഗർഭിണിയുമായ 24 കാരിയാണ് അപമാനിതയായത്. മാനഭംഗ ശ്രമത്തിനിടെ റോഡരികിലേക്ക് തള്ളിയിട്ട യുവതിയെ പരിക്കുകളോടെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Create your website with WordPress.com
Get started
%d bloggers like this: