കടന്നപ്പള്ളിയിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം

പരിയാരം: ക്ഷേത്രത്തിൽ ശ്രീകോവിൽ തകർത്ത് മോഷണം. കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിലിന് മുന്നിലത്തെ ഭണ്ഡാരം തകർത്ത് പണം കവർന്നു. പിക്കാസുകൊണ്ട് ശ്രീകോവിലിൻ്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.

വഴിപാടുമായി ബന്ധപ്പെട്ട് സൂക്ഷിച്ച 1600ഓളം രൂപയും മോഷണം പോയിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രം കഴകക്കാരൻ പതിവുപോലെ എത്തിയപ്പോഴാണ് നാലമ്പലത്തിൻ്റെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ശ്രീകോവിലിൻ്റെ വാതിലും ഭണ്ഡാരവും തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്തായി ഉപേക്ഷിച്ച നിലയിൽ പിക്കാസും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പരിയാരം പോലിസിൽ വിവരമറിയിക്കുകയായിരുന്നു.

ഭണ്ഡാരം തുറന്ന് പണമെടുത്തിട്ട് മാസങ്ങളായി. ഇതുകൊണ്ടുതന്നെ നല്ലൊരു തുക ഭണ്ഡാരത്തിൽ ഉണ്ടായിട്ടുണ്ടാവണം. മോഷ്ടാവ് ഭണ്ഡാരത്തിലെ പണം മാറ്റുന്നതിനിടെ ചില്ലറകൾ പരിസരത്ത് ചിതറിയിട്ടുണ്ട്. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു ദിവസമായി പഴയങ്ങാടി മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു. മാസങ്ങൾക്ക് മുമ്പ് ഏഴോം കൂറുംബ ഭഗവതി ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ വാതിൽ കുത്തിതുറന്ന് തിരുവാഭരണം കവർന്നിരുന്നു.

Create your website with WordPress.com
Get started
%d bloggers like this: