
വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും മണ്ഡലങ്ങള്‍ മാറ്റുന്നതിനും പിശകുകള്‍ തിരുത്തുന്നതിനും മറ്റുമുള്ള മൊബൈല്‍ ആപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് (https://play.google.com/store/apps/details?id=com.eci.citizen) എന്ന് പേരിട്ട അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ലോഗിന്‍ ചെയ്യാതെ വോട്ടേഴ്സ് രജിസ്ട്രേഷന് നടത്താനും ആപ്പില്‍ സൗകര്യമുണ്ട്. സാധാരണ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു പോലെ ടേംസ് ആന്റ് കണ്ടീഷന്‍സ് അനുമതി നല്കി തുടര്‍ നടപടികളിലൂടെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോംസബ്മിഷന്, സ്റ്റാറ്റസ് ട്രാക്കിങ്ങ് ഇലക്ടറല്‍ സര്‍ച്ച്, കംപ്ലയിന്റ്സ് ലിങ്കുകള്‍ ഹോംസ്ക്രീനില്‍ ലഭിക്കും.
ആപ്പിന്റെ ഹോംസ്ക്രീനില്‍ പോയി വോട്ടര്‍ രജിസ്ട്രേഷന് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വോട്ടര്‍ രജിസ്ട്രേഷനുള്ള ഫോം ലഭിക്കും. ന്യൂ വോട്ടര്‍ രജിസ്ട്രേഷന് റിസൈഡിങ് ഇന്ത്യ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന് നടത്താം. മണ്ഡലം മാറുന്നതിനായി ഷിഫ്റ്റിംഗ് ഔട്ട് സൈഡ് എസി എന്ന ഐക്കണ്‍ ഉപയോഗിക്കണം.
ഹോം സ്ക്രീനില്‍ വോട്ടര്‍ രജിസ്ട്രേഷന് ക്ലിക്ക് ചെയ്താല്‍ ഷിഫ്റ്റിംഗ് ഔട്ട് സൈഡ് അസംബ്ലി കോണ്‍സ്റ്റിറ്റ്വന്‍സി ലിങ്കിലൂടെ ഫോം സിക്സ് പൂരിപ്പിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഹോം സക്രീനില്‍ വോട്ടര്‍ രജിസ്ട്രേഷന് ഐക്കണ്‍ ക്ലിക്ക് ചെയ്ത് കറക്ഷന് ഓഫ് എന്ട്രീസ് ലിങ്കില്‍ ഫോം എട്ടുപയോഗിച്ച് തിരുത്തലുകള്‍ വരുത്താം. വോട്ടര്‍ രജിസ്ട്രേഷന് ഐക്കണിലെ ഡിലീറ്റേഷന്‍ ലിങ്കില്‍ ഫോം സെവന് വഴി പേര് നീക്കാനും സൗകര്യമുണ്ട്.
വോട്ടര്‍ പട്ടിക പരിഷ്കരണത്തിനും പേര് ചേര്‍ക്കുന്നതിനും പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
You must be logged in to post a comment.