
സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിലും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് റവന്യുമന്ത്രി കെ രാജന് പറഞ്ഞു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം സജീവമായതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കെ രാജന് പറഞ്ഞു.
കിഴക്കന്‍ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും മഴ കനക്കുക. അതിനാല്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള മേഖലയില്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
You must be logged in to post a comment.