
പയ്യന്നൂര്‍: കൈക്കൂലി പണവുമായി വിജിലൻസ് സംഘം പിടികൂടിയ പയ്യന്നൂരിലെ സബ് റീജിയണൽ മോട്ടോർ വെഹിക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ കരിവെള്ളൂർ തെരുസ്വദേശി പി.വി.പ്രസാദിനെ (44) കണ്ണൂർ വിജിലൻസ് ഡിവൈഎസ്.പി. ബാബു പെരിങ്ങേത്ത് അറസ്റ്റു ചെയ്തു.
തലശേരി വിജിലൻസ് കോടതി റിമാൻ്റു ചെയ്തു. നവമ്പർ ഒന്നുവരെ റിമാൻറു ചെയ്ത കോടതി കണ്ണൂർ സബ് ജയിലിലേക്ക് അയച്ചു. നിരവധി അഴിമതിയുടെയും ക്രമക്കേടുകളുടെയും പേരിൽ നേരത്തെ വകുപ്പ് തല നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ കഴിഞ്ഞ മാസം വിജിലൻസ് ഡിവൈഎസ്.പി. വിളിച്ചു വരുത്തി താക്കീതു ചെയ്തിരുന്നു.
ഫിനോഫ്ത്തിലിൻ പുരട്ടി നൽകിയ കൈകൂലി പണം കെട്ടിടത്തിൻ്റെ താഴെ പ്രവർത്തിക്കുന്ന വ്യാപാരിക്ക് പ്രതി കൈമാറിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു ഈ തുകയിൽ 5000 രൂപ വ്യാപാരി ചെലവഴിച്ചതായും തെളിഞ്ഞു ഇതിൻ്റെസിസിടിവി ദൃശ്യം വിജിലൻസ് കണ്ടെത്തി.
ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം സൂചന നൽകി. ഫിനോഫ്ത്തലിൻ പുരട്ടിയ പണം കണ്ടെത്തിയപ്പോൾ വിളറിയ ഉദ്യോഗസ്ഥൻ ഇത് സാനിറ്റൈസർ കൊണ്ട് കൈകഴുകിയപ്പോൾ സംഭവിച്ചതാണെന്ന് വിജിലൻസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. ഓഫീസ് അക്കൗണ്ടിൽ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥൻ്റെ പേഴ്‌സിൽ 1630 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
സ്വന്തം കാറിൽ നിന്ന് മദ്യവും വിജിലൻസ് പിടികൂടി. തുടർന്ന് കരിവെള്ളൂർ തെരുവിലെ വീട്ടിലും സംഘം റെയ്ഡ് നടത്തി.അവിടെ വെച്ച് 69,500 രൂപയും സമീപകാലത്തായി തെരു കുതിരുമ്മലിൽ വാങ്ങിയ റോഡരികിലെ ലക്ഷങ്ങളുടെ വില മതിക്കുന്ന സ്ഥലത്തിൻ്റെ രേഖകളും അവിടെ പണിയുന്ന വീടിൻ്റെ പ്ലാനും വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു.
വീട്ടിൽ നിന്നും കണ്ടെടുത്ത പണത്തെ കുറിച്ച് മാതാവ് പണയം വെച്ച പണമെന്നും മകൻ കുറിയിൽ കിട്ടിയ പണമെന്നും വ്യത്യസ്ഥ മൊഴികൾ നൽകി വിജിലൻസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സ്ഥലരേഖയും പണവും വീടിൻ്റെ പ്ലാനും വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻ്റ് റിപ്പോർട്ടിൽപ്പെടുത്തിയിട്ടുണ്ട്. റെയ്ഡ് രാത്രി എട്ട് മണി വരെ തുടർന്നു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
You must be logged in to post a comment.