
കേളകം: കര്‍ണാടകയില്‍നിന്ന് വഴിയോര കച്ചവടത്തിനായി മലയോരത്തെത്തിച്ച താറാവ് മുട്ട കൃത്രിമ മുട്ടയെന്ന സംശയത്തെത്തുടര്‍ന്ന് അമ്പായത്തോടില്‍, മുട്ട കയറ്റിവന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.
തുടര്‍ന്ന് വാഹനങ്ങള്‍ കേളകം പൊലീസില്‍ ഏല്പിച്ചു. ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിച്ച താറാവ് മുട്ടക്ക് ഒന്നിന് ആറു രൂപ നിരക്കില്‍ കണ്ടപ്പുനത്ത് വില്പനക്കെത്തിച്ചതായിരുന്നു. നാട്ടുകാരില്‍ ഒരാളായ ചേലാട്ട് സനല്‍, മുട്ട വേണം എന്നുപറഞ്ഞ് വാഹനത്തിനടുത്തെത്തി ഒരു മുട്ടയെടുത്ത് പൊട്ടിക്കുന്നത് കണ്ടതോടെ ഡ്രൈവര്‍ വണ്ടിയെടുത്ത് കേളകം ഭാഗത്തേക്ക് ഓടിച്ചുപോയി.
ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കേളകം പൊലീസിലും മറ്റുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും വിവരമറിയിച്ചതിെന്റ അടിസ്ഥാനത്തില്‍ അമ്പായത്തോടുവെച്ച് മുട്ട വില്പന നടത്തുന്ന ബൈക്ക് അടക്കം മൂന്ന് വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാധാരണ താറാവ് മുട്ടയും ഇവരെത്തിച്ച മുട്ടയും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു.
സാധാരണ മുട്ടകളേക്കാള്‍ കട്ടികൂടിയതാണ് ഇത്തരം മുട്ടകള്‍. മുട്ടക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളയും തമ്മില്‍ വേര്‍തിരിവില്ല, കലങ്ങിയ ഒരു ദ്രാവകം ഒഴുകിവരുന്നു. തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുമ്പോള്‍ റബര്‍ പാടപോലെ പൊതിഞ്ഞിരിക്കുന്ന ആവരണം മുട്ടക്കുള്ളില്‍ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത.
പാട കത്തിച്ചാല്‍ പ്ലാസ്റ്റിക്കിെന്റ മണവും. മറ്റൊരു പ്രത്യേകത, പച്ചമുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകും എന്നതാണ്. തുടര്‍ന്ന് കേളകം പൊലീസ് അമ്പായത്തോടെത്തി തടഞ്ഞുവെച്ച വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. മുട്ടയുടെ സാമ്പിളെടുത്ത് ആരോഗ്യ വിഭാഗത്തിന് കൈമാറുമെന്നും അതിനുശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.
അതിനുശേഷം വാഹനങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. കാഴ്ചയില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലാത്ത മുട്ട തമിഴ്നാട് മേഖലയില്‍ നിന്നാണ് മലയോര പ്രദേശങ്ങളില്‍ എത്തുന്നതെന്നാണ് സൂചന. അതേസമയം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് ഇത്തരം മുട്ടകള്‍ നിര്‍മിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കരളിനും വൃക്കക്കും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് കൃത്രിമ മുട്ടയിലെ രാസപദാര്‍ഥങ്ങള്‍. എന്നാല്‍, ഇവ പരിശോധിക്കാനോ നടപടിയെടുക്കാനോ ആരോഗ്യ വകുപ്പോ ഭക്ഷ്യസുരക്ഷ വകുപ്പോ തയാറാവുന്നില്ലെന്ന് പരാതിയുണ്ട്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
You must be logged in to post a comment.