
കണ്ണൂര്‍ : അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസിനെ കുറിച്ച് ഗുരുതര ആരോപണവുമായി യാത്രക്കാര്‍. ഐഫോണ്‍ കൈയിലുണ്ടെങ്കില്‍ ഡ്യൂട്ടി കെട്ടണമെന്ന വിചിത്ര നിയമം അടിച്ചേല്‍പിക്കുന്നതായാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. യാത്ര സംബന്ധമായ പരിശോധന മുഴുവന്‍ കഴിഞ്ഞ് പുറത്തിറങ്ങിയാലും കസ്റ്റംസ് വക പുതിയൊരു പരിശോധന നടത്തിയാണ് യാത്രക്കാരെ പിഴിയുന്നത്.
4000 രൂപ മുതല്‍ ഇത്തരത്തില്‍ നികുതി നല്‍കേണ്ടതായി വരുന്നു. ഉപയോഗിക്കുന്നതും അല്ലാത്തതുമായ എല്ലാ ഐഫോണിനും ഡ്യൂട്ടി കെട്ടണമെന്നാണ് കസ്റ്റംസിെന്റ പിടിവാശി. മൂന്നുവര്‍ഷം മുമ്പിറങ്ങിയ ഐഫോണ്‍-10നും രണ്ടുവര്‍ഷം മുമ്പിറങ്ങിയ ഐഫോണ്‍ മോഡലിനും വരെ ഉദ്യോഗസ്ഥര്‍ ഇവിടെ ഡ്യൂട്ടി അടപ്പിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. മേലുദ്യോഗസ്ഥരെ കണ്ടാലും യാത്രക്കാര്‍ക്ക് രക്ഷയില്ല.
വിദേശ എ.ടി.എം കാര്‍ഡുകള്‍ സ്വീകരിക്കാത്ത വിമാനത്താവളത്തില്‍ പ്രവാസികള്‍ വിദേശത്തുനിന്ന് ഇന്ത്യന്‍ കറന്‍സിയുമായി വരുകയോ അല്ലെങ്കില്‍ ബന്ധുകളോട് പുറത്ത് പണവുമായി വരാന്‍ ആവശ്യപ്പെടുകയോ ചെയ്യേണ്ട അവസ്ഥയാണ്.
ഇതു രണ്ടും സാധിക്കാത്ത ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ട പ്രവാസികള്‍ക്ക് ഫോണ്‍ വിമാനത്താവളത്തില്‍വെച്ച് വീട്ടിലേക്ക് മടങ്ങാം. പണമടക്കാനും ഫോണ്‍ തിരികെ വാങ്ങാനും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമുള്ള ദിവസം ഏതാണെന്ന് വിളിച്ചന്വേഷിച്ച് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വീണ്ടും എത്തേണ്ട സാഹചര്യമാണെന്നും യാത്രക്കാര്‍ പറയുന്നു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
You must be logged in to post a comment.