
ചെറുതോണി: ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയ ഇടുക്കി – ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10.55ന് സൈറൺ മുഴങ്ങും. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുക.
ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും.
ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെമീ. ഉയർത്തും. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുക. ചൊവ്വാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2398.4 അടിയാണ്.
വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയിലെത്തുന്നതിനു മുൻപ് തുറന്നുവിട്ട് ജലവിതാനം ക്രമീകരിക്കാനാണ് നേരത്തേതന്നെ തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു.
ജലനിരപ്പ് 2396.86 അടി പിന്നിട്ടതോടെ തിങ്കളാഴ്ച രാവിലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ ജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ അളവിൽ വെള്ളം ഒഴുക്കിവിടാനാണു തീരുമാനം.
ഇടുക്കി പദ്ധതി കമ്മീഷൻ ചെയ്തതിനു ശേഷം ഇതുവരെ ആറുതവണ അണക്കെട്ട് തുറന്നിട്ടുണ്ട്. 1981 ഒക്ടോബർ 29നും 1992 ഒക്ടോബർ 12നും അഞ്ച് ഷട്ടറുകളും തുറന്നു. ഇതേ വർഷങ്ങളിൽ മഴ ശക്തമായതോടെ നവംബറിൽ വീണ്ടും അണക്കെട്ട് തുറന്നു.
2018 ഓഗസ്റ്റ് ഒമ്പത്, ഒക്ടോബർ ആറ് എന്നീ ദിവസങ്ങളിലും തുറന്നു. 2018-ൽ ഓഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് 12നു ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ 25 സെന്റിമീറ്ററാണ് ആദ്യം ഉയർത്തിയത്. പിന്നീട് 15-ഓടെ അഞ്ചുഷട്ടറുകളും ഉയർത്തി.
ജലനിരപ്പ് 2391 അടിയിലും താഴെ എത്തിയതോടെ സെപ്റ്റംബർ ഏഴിന് ഉച്ചയോടെയാണ് 29 ദിവസത്തിനുശേഷം ഷട്ടറുകൾ പൂർണമായും അടച്ചത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
- ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
- കണ്ണൂര്‍ നഗരത്തില്‍ ഒഴിപ്പിക്കാനെത്തിയ കോര്പറേഷന് ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മില്‍ ഉന്തും തള്ളും; ഒടുവില്‍ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം
- 26ന് തെക്കിബസാര്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെ മനുഷ്യചങ്ങല: മേല്‍പ്പാലത്തിനെതിരെ പ്രതിഷേധവും
You must be logged in to post a comment.