ജില്ലയിൽ ഇന്ന് 85 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ; 70 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡും , 15 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസും

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ ഇന്ന് 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നല്‍കും. 70 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡും , 15 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസുമാണ് നല്‍കുക.

എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. 18 വയസിനു മുകളില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ വാക്സിനേഷന്‍ സ്വീകരിക്കാന്‍ ബാക്കി ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് വാക്സിനേഷന്‍ സ്വീകരിക്കണം ഇനിയുള്ള ദിവസങ്ങളില്‍ സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ , ഫസ്റ്റ് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഫോണ്‍: 8281599680, 8589978405, 8589978401 0497 2700194 , 04972713437.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started