24 മണിക്കൂറിൽ 14,146 പുതിയ കോവിഡ് കേസുകൾ; 7 മാസത്തിനിടെ ഏറ്റവും കുറവ്

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 14,146 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കേസാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,67,719. കഴിഞ്ഞ ദിവസമുണ്ടായ 144 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,52,124.

19,788 പേർ കൂടി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 3,34,19,749 ആയി. 98.10% രോഗമുക്തി നിരക്ക്. നിലവിൽ 1,95,846 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. 1.29 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started