
പറശ്ശിനിക്കടവ്: കൊട്ടിഗ്‌ഘോഷിച്ച് മലബാറിലെ നദീതട വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് പറശ്ശിനിക്കടവിൽ തുടങ്ങിയ വാട്ടർടാക്സി കട്ടപ്പുറത്തായിട്ട് ആറുമാസം കഴിഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മൂന്നുമാസം മാത്രം സർവീസ് നടത്തിയെങ്കിലും ജലഗതാഗത വകുപ്പിന് നല്ല വരുമാനം നൽകുന്നതിനിടയിലാണ് യന്ത്രത്തകരാർ മൂലം ടാക്സി സർവീസ് നിലച്ചത്. സംസ്ഥാനത്ത് ജലഗതാഗതവകുപ്പിന്റെ കീഴിൽ ആലപ്പുഴയിൽ മാത്രമാണ് ആദ്യം വാട്ടർടാക്സി സർവീസ് തുടങ്ങിയത്. രണ്ടാമത്തെ വാട്ടർടാക്സിയാണ് ഏറെ പ്രതീക്ഷയോടെ പറശ്ശിനിക്കടവിലിറക്കിയത്.
ജനുവരി നാലിന് അന്നത്തെ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ജനുവരി ഒൻപത് മുതലാണ് സർവീസ് തുടങ്ങിയത്. 1,62,400 രൂപയായിരുന്നു ആ മാസത്തെ വരുമാനം. മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്തും അല്ലാതെയും കോവിഡിന് അയവുവന്ന ജനുവരി മുതൽ മാർച്ച് വരെ പറശ്ശിനിക്കടവിലെത്തിയ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് വാട്ടർ ടാക്സിയെ ആയിരുന്നു. എന്നാൽ ഏപ്രിൽ ഏഴിന് യന്ത്രത്തകരാർ ആയതോടെ ജെട്ടിയിൽ കിടപ്പിലായി.
ആറുമാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ ഒരു നടപടിയും ജലഗതാഗതവകുപ്പ് അധികൃരുടെ ഭാഗത്ത് നിന്നുണ്ടായില്ല. കണ്ണൂർ ന്യൂസ് ഓൺലൈൻ എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിക്കാരോട് തകരാർ പരിഹരിക്കാൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് ഉന്നതങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
ആധുനിക സുരക്ഷാസംവിധാനമുള്ള കാറ്റാ മറൈൻ ബോട്ടാണിത്. ഫൈബറിൽ നിർമിച്ച ബോട്ടിൽ ഒരേസമയം 10 പേർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 35 കിലോമീറ്ററാണ് ഇതിന്റെ വേഗം.
1500 രൂപയ്ക്ക് ഒരുമണിക്കൂർ സമയം 10 പേർക്ക് വളപട്ടണം പുഴയുടെ തുരുത്തുകളും തീരങ്ങളും കണ്ട് പ്രകൃതിഭംഗി ആസ്വദിക്കാനാകും.
അരമണിക്കൂറിന് 750 രൂപ നിരക്കിലും സർവീസുണ്ടായിരുന്നു. 15 മിനുട്ട് സമയത്തേക്ക് ഒരാളിൽനിന്നും 40 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കിയിരുന്നത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
- ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
You must be logged in to post a comment.