പ്രളയ ഭീഷണിയിൽ സംസ്ഥാനം; കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്നു. മഴ ഞായറാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. ജി​ല്ല​യി​ൽ ക​ള​ക്ട​ര്‍ ന​വ്‌​ജോ​ത് ഖോ​സ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ള്‍ മാ​ത്രം ന​ട​ത്ത​ണ​മെ​ന്നും ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കു​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട പ്ര​ള​യ ഭീ​തി​യി​ലാ​ണ്. ക​ക്കി, ആ​ന​ത്തോ​ട് ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. ആ​ന​ത്തോ​ട് ഡാ​മി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കു​ട്ട​നാ​ടും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. എ​സി റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started