
കണ്ണൂര്‍: പാനൂരില്‍ ഒന്നര വയസുകാരിയെ അച്ഛന് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഷിജു പിടിയിലായി. മട്ടന്നൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഒന്നര വയസുകാരി അന്‍വിതയെയും അമ്മ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാര്‍ രക്ഷിച്ചുവെങ്കിലും അന്വിത മരിച്ചു. മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
മൂന്ന് വര്‍ഷമായി ഷിജുവിന്റെയും സോനയുടെയും കല്യാണം കഴിഞ്ഞിട്ട്. ഇവര്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇന്നലെ രാത്രിയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്.
സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപ്പെടുത്തിയത്. ഒളിവില്‍ പോയ ഷിജുവിനെ കണ്ടെത്താന്‍ മൂന്ന് ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. മട്ടന്നൂരിലെത്തിയ ഷിജു തന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തതോടെയാണ് പൊലീസിന് ഇയാളെ പിടിക്കാനുള്ള വഴി തുറന്നുകിട്ടിയത്.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
- ജില്ലയിൽ ആശ്വാസമായി കോവിഡ് കണക്കുകള്‍: ഒരാഴ്ച 3189 രോഗികള്‍ മാത്രം ; രോഗസ്ഥിരീകരണ നിരക്ക് 6.85 ശതമാനം
- പ്രതിഷേധം കനത്തു; താവം മേല്‍പാലത്തിലെ കുഴിയടച്ചു
- തോക്കുമായെത്തിയ കണ്ണൂരുകാരെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍, യുവാക്കളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത്
You must be logged in to post a comment.