അയല്‍വാസിയുടെ തലയോട്ടി പൊട്ടിച്ച കേസില്‍ മുങ്ങിനടക്കുകയായിരുന്നയാളെ പിടികൂടി

ശ്രീകണ്ഠപുരം: അയല്‍വാസിയെ തള്ളിയിട്ട് തലയോട്ടി പൊട്ടിച്ച കേസില്‍ മുങ്ങിനടക്കുകയായിരുന്നയാളെ കുടിയാന്മല പൊലീസ് അറസ്റ്റുചെയ്തു. വഞ്ചിയം ചോലപ്പനത്തെ പുതുശ്ശേരി മോഹനനെയാണ് (48) കുടിയാന്മല പ്രിന്‍സിപ്പല്‍ എസ്.ഐ നിബിന്‍ ജോയി പിടികൂടിയത്.

2010ലാ​ണ് അ​ടി​പി​ടി​ക്കി​ടെ അ​യ​ല്‍വാ​സി​യെ ഇ​യാ​ള്‍ പി​ടി​ച്ചു​ത​ള്ളി​യ​ത്. നി​ല​ത്തു​വീ​ണ്​ ത​ല​യോ​ട്ടി ക​ല്ലി​ലി​ടി​ച്ച്‌ പൊ​ട്ടി​യി​രു​ന്നു. തു​ട​ര്‍ന്ന് ഒ​ളി​വി​ല്‍ പോ​യ മോ​ഹ​ന​നെ ഈ​വ​ര്‍ഷം ആ​ദ്യ​മാ​ണ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഏ​റെ​ക്കാ​ലം ക​ര്‍ണാ​ട​ക അ​തി​ര്‍​ത്തി വ​ന​മേ​ഖ​ല​യി​ല്‍ ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജോ​ലി ആ​വ​ശ്യാ​ര്‍ഥം സു​ള്ള്യ​യി​ലേ​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. എ.​എ​സ്.​ഐ സ​ദാ​ന​ന്ദ​ന്‍, സി.​പി.​ഒ സു​ജി​ത്ത് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started