ഫോണില്‍ പരിചയപ്പെട്ട യുവതിയെ കാണാന്‍ കണ്ണൂരിലെത്തിയ 68 കാരന് വണ്ടിക്കൂലി നല്‍കി തിരിച്ചയച്ച്‌ പൊലീസ്

കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ വിളികളിലൂടെ പരിചയത്തിലായ യുവതിയെ നേരില്‍ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി എത്തിയ വയോധികന്‍ കബളിപ്പിക്കപ്പെട്ടു.

എറണാകുളത്ത് നിന്ന് കണ്ണൂരിലെ കൂത്തുപറമ്പ് വരെ എത്തിയെങ്കിലും യുവതി ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തതോടെയാണ് വയോധികന്‍ കുടുക്കിലായത്. എറണാകുളത്തെ ഞാറക്കലില്‍ നിന്നാണ് 68കാരന്‍ ട്രെയിനില്‍ കണ്ണൂര്‍ കൂത്തുപറമ്പിലെത്തിയത്. എന്നാല്‍ തലേദിവസം വരെ ഫോണില്‍ സംസാരിച്ച യുവതി ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു വെക്കുകയായിരുന്നു. ഒടുവില്‍ താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ വയോധികന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മാസമായി എല്ലാ ദിവസവും യുവതിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. വയോധികന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ കണ്ടെത്തിയെങ്കിലും അവര്‍ സ്റ്റേഷനിലേക്ക് വരാന്‍ തയ്യാറായില്ല. തനിക്ക് വയോധികനെ അറിയില്ലെന്നും, താന്‍ ആരെയും വിളിച്ചിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു യുവതി.

ഇതോടെ സംഭവത്തില്‍ ഇടപെട്ട പൊലീസ് വെട്ടിലാകുകയായിരുന്നു. യുവതി പറഞ്ഞ കാര്യം വയോധികനെ അറിയിച്ചെങ്കിലും മടങ്ങിപ്പോകാന്‍ തയ്യാറല്ലെന്നും, യുവതിയെ കണ്ടാല്‍ മാത്രമെ പോകുകയുള്ളുവെന്നും ഇയാള്‍ അറിയിച്ചു. ഒടുവില്‍ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിച്ച്‌ മടക്കി അയയ്ക്കുകയായിരുന്നു. തലശേരി റെയില്‍വേ സ്റ്റേഷനില്‍ വരെ പോകാനുള്ള വണ്ടി കാശും നല്‍കിയാണ് ഇയാളെ പൊലീസ് മടക്കി അയച്ചത്.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started