
കണ്ണൂർ : ജില്ലയില്‍ വെള്ളി ( ഒക്ടോബർ 15) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പെരിങ്ങോം താലൂക്കാശുപത്രി, തേർത്തല്ലി ആലക്കോട് കമ്യൂണിറ്റി ഹാൾ, മലപ്പട്ടം കമ്യൂണിറ്റി ഹാൾ, പറശിനിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം, ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും കൂത്തുപറമ്പ് താലൂക്കാശുപത്രി, പേരാവൂർ താലൂക്കാശുപത്രി, ഉളിക്കൽ പേരട്ട സീനിയർ സിറ്റിസൺ ഹാൾ എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും മൂന്നാംപീടിക മദ്രസ ,അടക്കാത്തോട് യു പി സ്കൂൾ, പായം പഞ്ചായത്ത് ലൈബ്രറി ഹാൾ മഠത്തിൽ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയുമാണ് പരിശോധന.
പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
You must be logged in to post a comment.