പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു

മയ്യിൽ : പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാലയുടെ ആഭിമുഖ്യത്തിൽ നാം ജീവിക്കുന്ന ലോകം നാം ജീവിക്കുന്ന കാലം എന്ന പരിഷത്തിന്റയും ലൈബ്രറി കൗൺസിലിന്റേയും നിർദ്ദേശാനുസരണമുളള ചതുർദിന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. സി.കെ. പ്രീത അധ്യക്ഷത വഹിച്ചു. എം.കെ. ഉണ്ണികൃഷ്ണൻ, വി.പി. രത്നവല്ലി, കെ.പി.പ്രദീപ് കുമാർ , ഡോ.സി.ശശിധരൻ എന്നിവർ ക്ലാസെടുത്തു. സമാപന പരിപാടിയിൽ പ്രദീപ് കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. പി.ജനാർദനൻ, വൈശാഖ്, അർജുൻ പി പി, ഷംന. കെ എന്നിവർ സംസാരിച്ചു. കൺവീനർ സി.വി.ഗിരീഷ് കുമാർ സ്വാഗതവും ആതിര. സി.ഒ. നന്ദിയും പറഞ്ഞു

Create your website with WordPress.com
Get started
%d bloggers like this: