പുതിയതെരുവിലെ പെൺവാണിഭം; പ്രതികളുടെ ജാമ്യപേക്ഷ തള്ളി കോടതി

കണ്ണൂർ: പുതിയതെരു പെൺവാണിഭക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിൽ കഴിയുന്ന പ്രതികളായ പ്രകാശൻ, മധുസൂദനൻ, നൂറുദ്ദീൻ എന്നിവരാണ്. കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ മജിസ്ട്രേറ്റ് ആർ അനിത ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ പ്രകാശന്റെ വീട്ടിൽ പോയതാണെന്നും അവിടെ വെച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നുമാണ് ജാമ്യാപേക്ഷയിൽ അഭിഭാഷകൻ
ബോധിപ്പിച്ചത്. പ്രസ്തുത വീട്ടിൽ പെൺവാണിഭം നടക്കുന്നുവെന്ന് നാട്ടുകാർ പുറത്തുനിന്ന് ഒച്ചവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നാണ് ഹരജിയിൽ പറഞ്ഞിരുന്നത്.