പാപ്പിനിശ്ശേരി മാങ്കടവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണു

പാപ്പിനിശ്ശേരി: കനത്ത മഴക്കിടെ പാപ്പിനിശ്ശേരി മാങ്കടവില്‍ കുന്നിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.വി. പ്രജിത്രയുടെ ഹരിജന്‍ കോളനിക്ക് സമീപത്തെ വീടിന് പിന്നിലെ കുന്നിന്‍റെ ഒരു ഭാഗത്തുനിന്നും മണ്ണിടിഞ്ഞാണ് വീടിന് ഭീഷണിയായത്.

ഇടിയുന്ന കുന്നിന് മുകളിലുള്ള വീട്ടില്‍ അരിങ്ങളന്‍ സുകുമാരന്‍റെ കുടുംബവും താമസിക്കുന്നുണ്ട്. മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ രണ്ടു വീടുകള്‍ക്കും കനത്ത ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇരു വീട്ടുകാരോടും മാറിത്താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.